വയസ്സ് 98, വിജയ് പാൽ സിങ് അധ്വാനിച്ച് ജീവിക്കുന്നു ; ആദരിച്ച് സർക്കാർ
98 ാം വയസ്സിലും ഉത്തർപ്രദേശിലെ റായ് ബറേലി സ്വദേശി വിജയ് പാൽ സിങ് തിരക്കിലാണ്. ചണ ചാട്ട് എന്ന വിഭവം ഉണ്ടാക്കി വിൽക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. എല്ലാ ദിവസവും ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തേക്ക് നടന്നെത്തി പ്രായത്തിന്റെ അവശതകളെ മറികടന്ന് ജോലി ചെയ്യും. ചണ ചാട്ട് കഴിക്കാനെത്തിയ ഒരാള്‍ വിജയ് പാലിന്റെ

98 ാം വയസ്സിലും ഉത്തർപ്രദേശിലെ റായ് ബറേലി സ്വദേശി വിജയ് പാൽ സിങ് തിരക്കിലാണ്. ചണ ചാട്ട് എന്ന വിഭവം ഉണ്ടാക്കി വിൽക്കുകയാണ് ഇദ്ദേഹത്തിന്റെ ജോലി. എല്ലാ ദിവസവും ഗ്രാമത്തിനു പുറത്തുള്ള സ്ഥലത്തേക്ക് നടന്നെത്തി പ്രായത്തിന്റെ അവശതകളെ മറികടന്ന് ജോലി ചെയ്യും. ചണ ചാട്ട് കഴിക്കാനെത്തിയ ഒരാള്‍ വിജയ് പാലിന്റെ ജീവിതം സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ഇതോടെയാണ് ഇദ്ദേഹത്തിന് ഒരു ഹീറോ പരിവേഷം ലഭിച്ചത്.
വിജയ് പാൽ പാചകം ചെയ്യുന്നതും ഉപഭോക്താവിന്റെ ചോദ്യത്തിന് മറുപടി നൽകുന്നതുമാണ് വിഡിയോയിലുള്ളത്. എന്തുകൊണ്ടാണ് ഈ പ്രായത്തിലും ജോലി ചെയ്യുന്നത് എന്നായിരുന്നു ചോദ്യം. ആരോഗ്യത്തോടയിരിക്കാനാണ് ജോലി ചെയ്യുന്നത്. വീട്ടിൽ വെറുതിയിരിക്കാൻ ഇഷ്ടമല്ല എന്നുമായിരുന്നു വിജയ് പാൽ സിങ്ങിന്റെ മറുപടി.
മറ്റുള്ളവർക്കു പ്രചോദനമാണ് ഇദ്ദേഹത്തിന്റെ ജീവിതം എന്നും ആദരവ് അർഹിക്കുന്നു എന്നുമായിരുന്നു സോഷ്യല്‍ മീഡിയയുടെ അഭിപ്രായം. വിഡിയോ ശ്രദ്ധയിൽപ്പെട്ട ഉത്തർപ്രദേശ് സർക്കാർ വിജയ് പാല്‍ സിങ്ങിനെ ആദരിക്കുകയും ചെയ്തു. ഇദ്ദേഹത്തെ ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫിസിലേക്ക് ക്ഷണിച്ച് 11,000 രൂപയും വാക്കിങ് സ്റ്റിക്കും റേഷൻ കാർഡും നൽകി.
English Summary : 98-Year-Old Man Selling 'Chana' For Living Is One Inspiring Video