സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി ട്രാഫിക് സിഗ്നലിലെ മൂണ്‍വാക്ക്
ഒരു ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. അതില്‍ നിന്ന് പെട്ടെന്ന് ചാടിയിറങ്ങുന്ന യുവാവ്. കാലില്‍ വീല്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് തോന്നും മട്ടില്‍ ഒഴുകി നീങ്ങുന്ന യുവാവ് പിന്നീട് കാഴ്ചവയ്ക്കുന്നത് സീബ്രാ ക്രോസില്‍ മൈക്കിള്‍ ജാക്‌സണെ അനുസ്മരിപ്പിക്കുന്ന മൂണ്‍വാക്ക് ഡാന്‍സ്. പോളണ്ട്

ഒരു ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കാര്‍. അതില്‍ നിന്ന് പെട്ടെന്ന് ചാടിയിറങ്ങുന്ന യുവാവ്. കാലില്‍ വീല്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് തോന്നും മട്ടില്‍ ഒഴുകി നീങ്ങുന്ന യുവാവ് പിന്നീട് കാഴ്ചവയ്ക്കുന്നത് സീബ്രാ ക്രോസില്‍ മൈക്കിള്‍ ജാക്‌സണെ അനുസ്മരിപ്പിക്കുന്ന മൂണ്‍വാക്ക് ഡാന്‍സ്. പോളണ്ട് സ്വദേശി കമില്‍ സ്‌പെജന്‍കോവ്‌സ്‌കി നടത്തിയ ഈ ട്രാഫിക് ഡാന്‍സ് സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകാന്‍ അധികം നേരം വേണ്ടി വന്നില്ല. മൈക്കിള്‍ ജാക്‌സന്റെ സ്മൂത്ത് ക്രിമിനല്‍ ആല്‍ബത്തിലെ ഗാനത്തിനൊത്താണ് കമില്‍ ചുവട് വച്ചത്.
കമില്‍ ടിക് ടോക്കില്‍ ഇട്ടതിന്റെ ഡാന്‍സ് വിഡിയോ വിവിധ സാമൂഹിക മാധ്യമങ്ങളിലായി ലക്ഷണക്കണക്കിന് പേരാണ് പങ്കുവച്ചത്. ട്വിറ്ററില്‍ ഡേവിഡ് ഹെര്‍മാന്‍ എന്നൊരാള്‍ പങ്കുവച്ച വിഡിയോക്ക് മാത്രം 80 ലക്ഷം കാഴ്ചകളും ലക്ഷക്കണക്കിന് ലൈക്കുകളും റീട്വീറ്റുകളും ലഭിച്ചു. അവിശ്വസനീയം എന്നാണ് പലരും ഈ നൃത്തത്തെ വിശേഷിപ്പിച്ചത്. 23 സെക്കന്‍ഡ് നീളുന്ന ഡാന്‍സ് വിഡിയോ ക്ലിപ്പില്‍ ട്രാഫിക്ക് സിഗ്നല്‍ പച്ചയാകുന്നതിന് മുന്‍പ് നൃത്തം അവസാനിപ്പിച്ച് തിരികെ കാറില്‍ കയറുന്ന കമിലിനെ കാണാം.
കമിലിന്റെ കാലില്‍ വീല്‍ ഘടിപ്പിച്ചിട്ടുണ്ടോ എന്ന് പോലും നൃത്തം കണ്ട പലരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ താനിത് ഇന്നും ഇന്നലെയും ഒന്നും ആരംഭിച്ചതല്ലെന്നും മൂന്നാം വയസ്സ് മുതല്‍ നൃത്തം ചെയ്യുന്നതാണെന്നും കമില്‍ പറയുന്നു.
1983 മെയ് 16ന് മൈക്കിള്‍ ജാക്‌സണ്‍ നടത്തിയ 'ബില്ലി ജീന്‍' പ്രകടനത്തിലൂടെയാണ് ലോകത്ത് മൂണ്‍വാക്ക് നൃത്തം പ്രശസ്തമാകുന്നത്. നര്‍ത്തകന്‍ മുന്നോട്ടുള്ള ചുവട് വച്ചു കൊണ്ട് പിന്നോട്ട് ഒഴുകി നീങ്ങുന്ന തരം നൃത്തചുവടാണ് മൂണ്‍വാക്ക്.
English Summary: Man gets down at traffic signal to moonwalk