വിവാഹിതരായ സ്ത്രീകൾക്കുള്ള മിസിസ് ശ്രീലങ്ക സൗന്ദര്യ മത്സര വേദിയിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ വിജയി ആയി തിരഞ്ഞെടുത്ത പുഷ്പിക ഡിസിൽവയെ കിരീടം ‌അണയിച്ച് മിനിറ്റുകൾക്കുള്ളില്‍ അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കണ്ണീരണിഞ്ഞ് പുഷ്പിക വേദിവിട്ടു. കൊളംബോയിൽ ഏപ്രിൽ 4ന് ആയിരുന്നു മിസിസ് ശ്രീലങ്ക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹിതരായ സ്ത്രീകൾക്കുള്ള മിസിസ് ശ്രീലങ്ക വേൾഡ് സൗന്ദര്യ മത്സര വേദിയിൽ നാടകീയ രംഗങ്ങൾ. മത്സരത്തിൽ വിജയി ആയി തിരഞ്ഞെടുത്ത പുഷ്പിക ഡിസിൽവയെ കിരീടം ‌അണയിച്ച് മിനിറ്റുകൾക്കുള്ളില്‍ അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ കണ്ണീരണിഞ്ഞ് പുഷ്പിക വേദിവിട്ടു. കൊളംബോയിൽ ഏപ്രിൽ 4ന് ആയിരുന്നു മിസിസ് ശ്രീലങ്ക മത്സരം. 

വിവിധ ഘട്ടങ്ങളായി നടന്ന മത്സരത്തിനൊടുവിലാണു പുഷ്പികയെ വിജയിയായി തിരഞ്ഞെടുത്തത്. മിസിസ് വേൾഡ് കരലൈൻ ജൂരിയാണു പുഷ്പികയെ കിരീടം അണിയിച്ചത്. മിനിറ്റുകൾ കഴിഞ്ഞു കരലൈൻ വേദിയിലേക്ക് തിരിച്ചെത്തി. മത്സരാർഥി വിവാഹിതയായിരിക്കണമെന്നു മിസിസ് വേൾഡ് മത്സരത്തിന്റെ നിയമങ്ങളിലുണ്ട്. വിവാഹമോചിതരാണെങ്കിലും പരിഗണിക്കാനാവില്ല. അതുകൊണ്ടു കിരീടം ഫസ്റ്റ് റണ്ണറപ്പിന് നൽകുകയാണെന്നു കരലൈൻ പ്രഖ്യാപിച്ചു. 

ADVERTISEMENT

പ്രഖ്യാപനം കേട്ട് അമ്പരന്നു നിൽക്കുകയായിരുന്ന പുഷ്പികയുടെ കിരീടം കരലൈൻ ബലമായി അഴിച്ചെടുക്കുകയും ഫസ്റ്റ് റണ്ണറപ്പിനെ അണിയിക്കുകയും ചെയ്തു. ഇതോടെയാണ് പുഷ്പിക കരഞ്ഞു കൊണ്ടു വേദി വിട്ടത്.  

വ്യക്തിപരമായ കാരണങ്ങളാൽ ഭർത്താവിൽനിന്ന് വേർപെട്ടു കഴിയുകയാണ്. എന്നാൽ വിവാഹമോചനം നേടിയിട്ടില്ല. അയോഗ്യത ഉണ്ടായിരുന്നുവെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിക്കരുതായിരുന്നു. ഇത് അപമാനിക്കുന്ന പ്രവൃത്തി ആയെന്നും പുഷ്പിക സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചു. 

ADVERTISEMENT

പുഷ്പിക തന്നെയാണ് വിജയി എന്നാണു സംഘാടകരുടെ നിലപാട്. ‘നിയമപരമായി വിവാഹിത’ ആയതിനാൽ പുഷ്പികയ്ക്ക് അയോഗ്യതയില്ലെന്നും ഇവർ പറയുന്നു. എന്നാൽ താൻ ചെയ്തതിൽ തെറ്റില്ല എന്നാണ് കരലൈൻ പറയുന്നത്. ബന്ധം വേർപ്പെടുത്തിയ ഒരാളെ രാജ്യാന്തര മത്സരങ്ങൾക്ക് അയയ്ക്കാൻ സാധിക്കില്ല. നുണ പറഞ്ഞെന്നു ബോധ്യമായാൽ അയോഗ്യയാക്കപ്പെടും. അത്തരം സംഭവങ്ങൾ മുൻപ് ഉണ്ടായിട്ടുണ്ടെന്നും കരലൈൻ വിശദീകരിച്ചു.

1984 ലാണ് വിവാഹിതരായ സ്ത്രീകൾക്കു വേണ്ടിയുള്ള രാജ്യാന്തര സൗന്ദര്യ മത്സരം എന്ന നിലയിൽ മിസിസ് വേൾഡ് ആരംഭിക്കുന്നത്. മത്സരത്തിന്റെ ഭാഗമാകുന്ന സമയത്ത് മത്സരാർഥി വിവാഹിതയായിരിക്കണം എന്നതാണ് ഇതിന്റെ പ്രധാന നിയമങ്ങളിലൊന്ന്.

ADVERTISEMENT

മിസിസ് ശ്രീലങ്കയ്ക്കിടയിലെ നാടകീയ രംഗങ്ങൾ സോഷ്യല്‍ ലോകത്ത് വൈറലാണ്. ഇതുമായി ബന്ധപ്പെട്ടു നിരവധി ചർച്ചകളും നടക്കുന്നുണ്ട്. 

English Sumamry : Mrs World snatches Mrs Sri Lanka beauty pageant winner's crown

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT