ആരും പ്രതീക്ഷിച്ചില്ല; ചിരിപടർത്തി വിശ്വസുന്ദരിയുടെ ‘മ്യാവൂ’; വിഡിയോ വൈറൽ
എന്തായാലും ഹർനാസിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. #MissUniverseMeow എന്ന ഹാഷ്ടാഗോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്....

വിശ്വസുന്ദരി ഹർനാസ് സന്ധു പൂച്ചയെ അനുകരിക്കുന്ന വിഡിയോ വൈറൽ. മിസ് യൂണിവേഴ്സ് മത്സരത്തിന്റെ സെമിഫൈനൽ റൗണ്ടിലാണ് രസകരമായി സംഭവം. എന്താണ് പ്രിയപ്പെട്ട വിനോദം എന്നായിരുന്നു അവതാരകന്റെ ചോദ്യം. മൃഗങ്ങളെ അനുകരിക്കൽ എന്നായിരുന്നു ഹർനാസിന്റെ മറുപടി. എങ്കിൽ ഒരു മൃഗത്തെ അനുകരിക്കൂ എന്നായി അവതാരകൻ. ഹർനാസ് മടിച്ചില്ല. ഉടനെയെത്തി പൂച്ചയുടെ ശബ്ദം.
ഇതു കേട്ട് സഹമത്സരാർഥികൾ ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. മനോഹരമായി വസ്ത്രം ധരിച്ച് റാംപില്‍ നിൽക്കുന്ന ആളിൽനിന്ന് പൂച്ച കരയുന്ന ശബ്ദം ആരും പ്രതീക്ഷിക്കില്ലല്ലോ. എന്തായാലും ഹർനാസിന്റെ ധൈര്യത്തെയും മനസാന്നിധ്യത്തെയും അഭിനന്ദിച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയത്. #MissUniverseMeow എന്ന ഹാഷ്ടാഗോടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗം തീർക്കുകയാണ്.
പഞ്ചാബിൽ ചണ്ഡീഗണ്ഡ് സ്വദേശിനിയാണ് ഇരുപത്തിയൊന്നുകാരി ഹർനാസ്. ഇസ്രായേലിൽ എയ്‌ലറ്റിൽ ഡിസംബര്‍ 12ന് ആയിരുന്നു മത്സരം. 21 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ത്യക്കാരി മിസ് യൂണിവേഴ്സ് ആയി തിരഞ്ഞെടുക്കപ്പെടുന്നത്. ലാറ ദത്ത (2000), സുസ്മിത സെൻ(1994) എന്നിവരാണ് മുൻപ് മിസ് യൂണിവേഴ്സ് ആയ ഇന്ത്യക്കാർ.