‘നിങ്ങൾക്ക് നാണമില്ലേ?’; പാർട്ടി കഴിഞ്ഞിട്ടും ഇറയുടെ ബിക്കിനിയിൽ ചർച്ച
അച്ഛനു മുമ്പിൽ ‘ഇത്തരം വസ്ത്രം ധരിച്ചു നിൽക്കാൻ നാണമില്ലേ, ഇപ്പോഴും ചെറിയ കുട്ടി ആണെന്നാണോ വിചാരം, സംസ്കാരമില്ലാത്തവൾ’ എന്നിങ്ങനെ നിരവധി അധിക്ഷേപങ്ങൾ ഇറ പങ്കുവച്ച ചിത്രങ്ങൾക്കുണ്ടായി....

ബോളിവുഡ് താരം ആമിർ ഖാന്റെയും റീന ദത്തയുടെയും മകൾ ഇറ ഖാന്റെ 25ാം ജന്മദിനമായിരുന്നു ഇക്കഴിഞ്ഞ മേയ് 9ന്. ഇതിന്റെ ഭാഗമായി ഒരു പൂൾ പാർട്ടി സംഘടിപ്പിച്ചിരുന്നു. വേർപിരിഞ്ഞെങ്കിലും മകളുടെ ജന്മദിനം ആഘോഷമാക്കാൻ ആമിറും റീനയും ഒന്നിച്ചെത്തി. ആമിറുമായി വേർപിരിഞ്ഞ രണ്ടാം ഭാര്യ കിരൺ റാവുവും മകൻ ആസാദ് റാവുവിനൊപ്പം പാർട്ടിയിൽ പങ്കെടുത്തു. വേർപിരിയുന്നവർ പരസ്പരം കുറ്റപ്പെടുത്തുകയും മാറിനിൽക്കുകയും ചെയ്യുന്ന സാമൂഹ്യ സാഹചര്യത്തിൽ ഇവരുടെ ഈ ഒത്തുച്ചേരലിനെ ഹൃദ്യം എന്നാണ് പലരും വിശേഷിപ്പിച്ചത്. എന്നാൽ ഇതിനപ്പുറം ഇറയുടെ വസ്ത്രധാരണത്തെ വിമർശിക്കാനായിരുന്നു ചിലർക്ക് തിടുക്കം. അതുമായി ബന്ധപ്പെട്ട വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല.
ബിക്കിനി ധരിച്ചാണ് ഇറ പാർട്ടിയുടെ ഭാഗമായത്. ഇതാണ് ചിലരെ പ്രകോപിപ്പിച്ചത്. ‘അച്ഛനു മുമ്പിൽ ഇത്തരം വസ്ത്രം ധരിച്ചു നിൽക്കാൻ നാണമില്ലേ, ഇപ്പോഴും ചെറിയ കുട്ടി ആണെന്നാണോ വിചാരം, സംസ്കാരമില്ലാത്തവൾ’ എന്നിങ്ങനെ നിരവധി അധിക്ഷേപങ്ങൾ ഇറ പങ്കുവച്ച ചിത്രങ്ങൾക്കുണ്ടായി. താരപുത്രിക്ക് സദാചാര ക്ലാസ് എടുത്തവർ വരെയുണ്ട്. എന്നാൽ ഇത്തരം വാദങ്ങൾക്ക് മറുപടി നൽകി മറ്റൊരു കൂട്ടർ രംഗത്തെത്തിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂടുപിടിച്ചു. പൂൾ പാർട്ടിയിൽ സാരിയോ ഗൗണോ ധരിച്ച് പങ്കെടുത്തിരുന്നെങ്കിൽ സദാചാരവാദികൾക്ക് സന്തോഷമായേനെ എന്ന് ഇവർ പരിഹസിക്കുന്നു. ഇറ എന്തു ധരിക്കണമെന്നു തീരുമാനിക്കാനുളള പൂർണ അവകാശം അവൾക്കാണ്. ഇറയുടെ മാതാപിതാക്കള്‍ക്കോ മറ്റു ബന്ധുക്കൾക്കോ പോലുമില്ലാത്ത പ്രശ്നമാണ് സമൂഹമാധ്യമത്തിലെ ചിലർക്ക്. ഇറയ്ക്കല്ല മറിച്ച് മറ്റുള്ളവരുടെ വ്യക്തി ജീവിതത്തിൽ ഇടപെടുകയും അവരെ അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കാണു നാണമില്ലാത്തതെന്നും ഇവർ പറയുന്നു.
ഗായിക സോനാ മോഹപത്ര ഉൾപ്പടെ ചില സെലിബ്രിറ്റികളും ഇറയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തി. അൾട്രാ മേഡോൺ വസ്ത്രം ധരിച്ചതിന്റെ പേരിൽ മുൻപും ബോളിവുഡ് താരങ്ങൾ ഇത്തരം അധിക്ഷേപങ്ങൾ നേരിട്ടിട്ടുണ്ട്.