പൂനം, മിലിന്ദ്...ഇപ്പോൾ രൺവീർ: ഇനി ജയിലിലേക്ക്? ‘തുണിയുരിഞ്ഞാലും’ കുടുങ്ങുമോ? ഇതാ ഉത്തരങ്ങൾ!
സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പെരുമാറ്റത്തിന് എതിരെയുള്ളതാണീ വകുപ്പ്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ എന്തെങ്കിലും വസ്തു പ്രദർശിപ്പിച്ചുകൊണ്ടോ ഉള്ള പെരുമാറ്റമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തികൾ സ്ത്രീകൾ കാണുകയോ കേൾക്കുകയോ....
സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പെരുമാറ്റത്തിന് എതിരെയുള്ളതാണീ വകുപ്പ്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ എന്തെങ്കിലും വസ്തു പ്രദർശിപ്പിച്ചുകൊണ്ടോ ഉള്ള പെരുമാറ്റമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തികൾ സ്ത്രീകൾ കാണുകയോ കേൾക്കുകയോ....
സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പെരുമാറ്റത്തിന് എതിരെയുള്ളതാണീ വകുപ്പ്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ എന്തെങ്കിലും വസ്തു പ്രദർശിപ്പിച്ചുകൊണ്ടോ ഉള്ള പെരുമാറ്റമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തികൾ സ്ത്രീകൾ കാണുകയോ കേൾക്കുകയോ....
തുണിയുരിഞ്ഞു കാണിക്കുന്നവനെ എന്തു ചെയ്യണം? നല്ല അടി കൊടുക്കണം! ശരാശരി മലയാളിയോട് ഇങ്ങനെ ചോദിച്ചാൽ ഇതായിരിക്കും ഉത്തരം. പക്ഷേ ഇവിടെ തുണിയുരിഞ്ഞത് സാധാരണക്കാരനല്ല. ബോളിവുഡിൽ നിറഞ്ഞുനിന്ന താരം രൺവീർ സിങ്ങാണ്. ആ നഗ്നതാ പ്രദർശനം വെറും തുണിയുരിയലുമല്ല; കോടികളുടെ ബിസിനസ് ഡീലാണ്. ഒരുവശത്ത് ബിസിനസാണെങ്കിൽ മറുവശത്ത് നിയമക്കുരുക്കാണ് നടനെ കാത്തിരിക്കുന്നത്. ഒരാൾ നഗ്നനായി നിൽക്കുന്നതു കണ്ടാൽ നിങ്ങൾ നോക്കുമോ? നിങ്ങൾ നോക്കിയാലും ഇല്ലെങ്കിലും ഇന്ത്യൻ നിയമ വ്യവസ്ഥ നോക്കും! നഗ്നതയല്ല; പരസ്യമായി നഗ്നത പ്രദർശിപ്പിക്കുന്നവർ നിയമം നശ്ചയിച്ച പരിധി ലംഘിച്ചോ എന്ന കാര്യം. ഇക്കാര്യം അടുത്തിടെ ചർച്ചയായത് നടൻ രൺവീർ സിങ് ഒരു രാജ്യാന്തര പ്രസിദ്ധീകരണത്തിന്റെ ഫോട്ടോ ഷൂട്ടിനായി നഗ്നനായി ക്യമറയ്ക്കു മുന്നിൽ വന്നതോടെയാണ്. ചിത്രം നടൻ തന്നെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് കൂടുതൽ വിവാദമായി. നഗ്നതാ പ്രദർശനത്തിന് ഒരു സംഘടന നൽകിയ പരാതിയിൽ രൺവീറിനെതിരെ കേസ് എടുത്തിരിക്കുകയായണ് മുംബൈ പൊലീസ്. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) 292 ,294, 509 വകുപ്പുകളും ഇൻഫർമേഷൻ ടെക്നോളജി ആക്ടിന്റെ (ഐടി ആക്ട്) 67 (എ), വകുപ്പും പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. വരും ദിവസങ്ങളിൽ രൺവീർ അഴിയെണ്ണുമോ? ആ സാധ്യതകളും തള്ളിക്കളയാനാകില്ലെന്നാണു വിദഗ്ധരുടെ പക്ഷം.
∙ ഐപിസി 292
അശ്ലീല ദൃശ്യങ്ങൾ പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കുന്നതാണ് ഐപിസി 292–ാം വകുപ്പ്. അശ്ലീല ദൃശ്യം എന്താണെന്നും ഈ വകുപ്പിൽ വിശദീകരിക്കുന്നു. അശ്ലീല ഉള്ളടക്കമുള്ള പുസ്തകങ്ങൾ, ലഘുലേഖകൾ, എഴുതിയുണ്ടാക്കിയ രേഖകൾ, വരകൾ, പെയ്ന്റിങ്ങുകൾ, മാതൃകകൾ തുടങ്ങിയവയുടെ വ്യാപാരം, വാടകയ്ക്കു നൽകൽ, വിതരണം, കയറ്റുമതി, ഇറക്കുമതി എന്നിവ കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്.
രണ്ടുവർഷം തടവും 2000 രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. ഇതേ നിയമലംഘനത്തിന് രണ്ടാമതും പിടിക്കപ്പെട്ടാൽ ശിക്ഷ 5 വർഷം തടവും 5000 രൂപ പിഴയുമായി ഉയരും. 20 വയസ്സിൽ താഴെയുള്ളയാളെയാണ് ഈ കുറ്റകൃത്യം ബാധിക്കുന്നതെങ്കിൽ ശിക്ഷ 7 വർഷം തടവും 5000 രൂപ പിഴയുമായി ഉയരും.
∙ ഐപിസി 294
പൊതു ഇടങ്ങളിലെ നഗ്നതാ പ്രദർശനം ഉൾപ്പെടെ അശ്ലീല പ്രദർശനം നിരോധിക്കുന്നതാണ് ഐപിസിയുടെ 294–ാം വകുപ്പ്. പരസ്യമായി അശ്ലീലം പറയുക, അശ്ലീല ഗാനങ്ങൾ പാടുക തുടങ്ങിയവയെല്ലാം ഈ വകുപ്പിന്റെ പരിധിയിൽ വരും. 3 മാസം തടവാണ് ഈ കുറ്റത്തിന് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
∙ ഐപിസി 509
സ്ത്രീകളുടെ അന്തസ്സിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പെരുമാറ്റത്തിന് എതിരെയുള്ളതാണീ വകുപ്പ്. വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ആംഗ്യം കൊണ്ടോ എന്തെങ്കിലും വസ്തു പ്രദർശിപ്പിച്ചുകൊണ്ടോ ഉള്ള പെരുമാറ്റമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നത്. ഇത്തരം പ്രവർത്തികൾ സ്ത്രീകൾ കാണുകയോ കേൾക്കുകയോ അനുഭവിക്കേണ്ടിവരികയോ ചെയ്താൽ മാത്രമേ ഇത് കുറ്റകരമാകൂ എന്നും ഈ വകുപ്പിൽ പറയുന്നു.
∙ ഐടി ആക്ട്, സെക്‌ഷൻ 67
അശ്ലീല ദൃശ്യങ്ങൾ പ്രസിദ്ധീകിരിക്കുന്നത് കുറ്റകരമാക്കുന്ന ഐപിസി 292–ാം വകുപ്പുമായി സാമ്യമുള്ളതാണ് ഐടി ആക്ട്, സെക്‌ഷൻ 67. അശ്ലീല ഉള്ളടക്കം ഇലക്ട്രോണിക് മാർഗത്തിൽ പ്രചരിപ്പിക്കുന്നതിനെതിരെയുള്ളതാണീ വകുപ്പ്. ഈ കുറ്റംചെയ്തവർക്ക് 3 വർഷം തടവും 5 ലക്ഷം രൂപ പിഴയുമാണ് ലഭിക്കാവുന്ന പരമാവധി ശിക്ഷ.
∙ നിയമ വിദഗ്ധർ രണ്ടു തട്ടിൽ
രൺവീറിന്റെ കേസിൽ സെക്‌ഷൻ 292 നിലനിൽകുമോ എന്നു സംശയിക്കുന്ന നിയമ വിദഗ്ധരുണ്ട്. പൊതു ഇടങ്ങളിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തിലുള്ള നഗ്നതാ പ്രദർശനമാണ് ഈ വകുപ്പിന്റെ പരിധിയിൽ വരുന്നതെന്നും രൺവീർ ഫോട്ടോഷൂട്ട് നടത്തിയത് സ്വകാര്യമായാണെന്നുമാണ് ഇവരുടെ വാദം. എന്നാൽ ഫോട്ടോ ഷൂട്ട് സ്വകാര്യമായിരുന്നെങ്കിലും ചിത്രങ്ങൾ പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് എതിർ വാദം.
∙ സെലിബ്രിറ്റി നഗ്നത ആദ്യമല്ല
നഗ്നതാ പ്രദർശന കേസിൽ പെടുന്ന ആദ്യ നടനല്ല രൺവീർ. കേരള ബന്ധമുള്ള മുംബൈ മോഡൽ മിലിന്ദ് സോമനും മധു സാപ്രെയും സമാന കേസിൽ പെട്ടത് 1995ൽ. ഒരു ഷൂ കമ്പനിയുടെ പരസ്യത്തിൽ നഗ്നത പ്രദർശിപ്പിച്ചതിനാണ് ഇപ്പോൾ രൺവീർ സിങ്ങിനെതിരെ ചുമത്തിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി ഇരുവർക്കും എതിരെ കേസ് എടുത്തത്. പക്ഷേ കോടതി ഇരുവരെയും വിട്ടയയ്ക്കുകയായിരുന്നു.
ഇതേ മിലിന്ദ് സോമൻ 2020ൽ വീണ്ടും നഗ്നതാ പ്രദർശന കേസിൽ പെട്ടു. ഗോവയിലെ ബീച്ചിലൂടെ നഗ്നനായി ഓടുന്ന ചിത്രം സമൂഹ മാധ്യമത്തിൽ പങ്കു വച്ചതിനായിരുന്നു ഇപ്രാവശ്യം കുടുങ്ങിയത്.
ഇതേ വർഷംതന്നെ നടി പൂനം പാണ്ഡെയും നഗ്നതാ പ്രദർശന കേസിൽ ഗോവ പൊലീസിന്റെ വലയിൽ കുടുങ്ങി. മുൻപ് നടി മംത കുൽകർണി ഒരു മാസികയുടെ കവർ ഫോട്ടോയ്ക്കായി നഗ്നയായി പോസ് ചെയ്തതിന് കേസെടുത്തെങ്കിലും ബോംബെ ഹൈക്കോടതി ഈ കേസിൽ മംതയെ വിട്ടയച്ചു.
∙ അശ്ലീലത്തിന്റെ അതിര് എവിടെ
ഒരു സൃഷ്ടിയിലെ (പുസ്തകം, ചിത്രം, വിഡിയോ തുടങ്ങിയവ) അശ്ലീലം എന്തെന്നും അനുവദിനീയമായത് എന്തെന്നും സംബന്ധിച്ച് പ്രധാനപ്പെട്ട ഒരു കേസ് സുപ്രീം കോടതിക്കു മുന്നിലെത്തുന്നത് 1965ൽ ആണ്. ഡി.എച്ച്. ലോറൻസിന്റെ ‘ലേഡി ചാറ്റൽലീസ് ലവർ’ എന്ന പുസ്തകത്തിൽ അശ്ലീല രംഗങ്ങൾ ഉൾക്കൊള്ളുന്നുവെന്ന ആരോപണവുമായി രഞ്ജിത് ഡി. ഉദ്ദേശി എന്നയാളാണ് മഹാരാഷ്ട്ര സർക്കാരിനെ എതിർകക്ഷിയാക്കി കോടതിയെ സമീപിച്ചത്. പുസ്തകം വായിക്കുന്നവരുടെ മനസ്സുകളെ മലിനമാക്കുന്ന ഉള്ളടക്കം ഉണ്ടെങ്കിൽ അത് അശീലംതന്നെയാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ.
ഈ കണ്ടെത്തലിനോട് കൂടുതൽ കൂട്ടിച്ചേർക്കുന്നതായിരുന്നു 1985ൽ ‘പ്രജാപതി’ എന്ന നോവലിലെ അശ്ലീല രംഗങ്ങൾ സംബന്ധിച്ച കേസിലെ സുപ്രീം കോടതിയുടെ വിധി. അശ്ലീലം എന്തെന്നു നിർണയിക്കുന്നതിൽ സമൂഹത്തിന്റെ കാഴ്ചപ്പാടിനും നിർണായക പങ്കുണ്ടെന്നാണു കോടതി പറഞ്ഞത്. യൂറോപ്പിലോ അമേരിക്കയിലോ വളരെ സാധാരണമായൊരു കാര്യം ഇന്ത്യയിൽ ഒരുപക്ഷേ അശ്ലീലമായേക്കാം. ഇത് സമൂഹത്തിന്റെ കാഴ്ചപ്പാടിൽ ഉള്ള വ്യത്യാസമാണ്. ഒരു സൃഷ്ടിയിലെ അശ്ലീലം നിർണയിക്കുന്നതിനു മുൻപ് കോടതികൾ അതിന്റെ രചയിതാവിന്റെയോ നിർമാതാവിന്റെയോ ഭാഗത്തുനിന്നും ഇതോടൊപ്പംതന്നെ വായനക്കാരന്റെയോ പ്രേക്ഷകന്റെയോ ഭാഗത്തുനിന്നും ചിന്തിക്കണമെന്നും കോടതി പറഞ്ഞു.
കാലം മുന്നോട്ടു പോകുന്നതിന് അനുസരിച്ച് അശ്ലീലത്തിന്റെ അതിർവരമ്പുകള തനിയേ പുനർനിർണയിക്കപ്പെടുമെന്ന് മറ്റൊരു കേസ് പരിഗണിക്കുമ്പോൾ 2014ൽ സുപ്രീം കോടതി പരാമർശിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ അശ്ലീലമായി പരിഗണിച്ചിരുന്ന ഒരുകാര്യം ഇപ്പോൾ അശ്ലീലമായിക്കൊള്ളണമെന്നില്ലെന്നായിരുന്നു ഈ പരാമർശത്തിന്റെ സാരം.
∙ അശ്ലീലം നിർണയിക്കുന്ന ഹിക്ലിൻ ടെസ്റ്റ്
റജീന, ഹിക്ലിൻ എന്നീ വ്യക്തികൾ തമ്മിലുണ്ടായ ഒരു തർക്കം 1868ൽ ബ്രിട്ടിഷ് കോടതിയുടെ പരിഗണനയ്ക്കു വന്നു. അശ്ലീലം എന്താണെന്നു നിർണയിക്കുന്നതു സംബന്ധിച്ച് കോടതികൾ ഇന്നും അടിസ്ഥാന രേഖയായി പരിഗണിക്കുന്ന കേസുകളിലൊന്നാണ് ഈ കേസിലെ വിധി. അഭിമുഖീകരിക്കുന്ന സമൂഹത്തെ ദുഷിപ്പിക്കുന്ന ഉള്ളടക്കം സൃഷ്ടിയിൽ (പുസ്തകം, ചിത്രം, വിഡിയോ തുടങ്ങിയവ) ഉണ്ടെന്നു കണ്ടെത്തിയാൽ അത് അശ്ലീലം തന്നെയാണെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ. ഈ അടിസ്ഥാന തത്വം പാലിക്കുന്നുണ്ടോ എന്നതിനെയാണ് പിൽക്കാലത്ത് ഹിക്ലിൻ ടെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെട്ടത്.
English Summary: What Does India’s Law Say About Nudity And Obscenity That Ranveer Singh Has Allegedly Violated