എന്തുകൊണ്ടാണ് സിനിമകളിൽ സൂപ്പർ പവർ പുരുഷനു മാത്രം ലഭിക്കുന്നത്, മുരളിക്ക് പകരം ഒരു സ്ത്രീയ്ക്ക് മിന്നലടിച്ചിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് ഈ ഷൂട്ടിലേക്ക് നയിച്ചത്....

എന്തുകൊണ്ടാണ് സിനിമകളിൽ സൂപ്പർ പവർ പുരുഷനു മാത്രം ലഭിക്കുന്നത്, മുരളിക്ക് പകരം ഒരു സ്ത്രീയ്ക്ക് മിന്നലടിച്ചിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് ഈ ഷൂട്ടിലേക്ക് നയിച്ചത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഫൊട്ടോഗ്രഫർ അരുണ്‍ രാജ് നായർ ഒരുക്കിയ കണ്‍സപ്റ്റ് ഫോട്ടോഷൂട്ട് മിന്നൽ മിനി ശ്രദ്ധ നേടുന്നു. മിന്നൽ മുരളി സിനിമയിൽ നിന്നു പ്രചോദനം ഉൾകൊണ്ടാണ് ഒരുക്കിയ ഈ ഫോട്ടോഷൂട്ടിലൂടെ സൂപ്പർ പവറുള്ള സ്ത്രീയെ അവതരിപ്പിക്കുന്നു. എന്തുകൊണ്ടാണ് സിനിമകളിൽ സൂപ്പർ പവർ പുരുഷനു മാത്രം ലഭിക്കുന്നത്, മുരളിക്ക് പകരം ഒരു സ്ത്രീയ്ക്ക് മിന്നലടിച്ചിരുന്നെങ്കിലോ എന്നീ ചോദ്യങ്ങളാണ് ഈ ഷൂട്ടിലേക്ക് നയിച്ചത്.

സൂപ്പർ പവർ ആര്‍ക്കും ലഭിക്കാം. എന്നാൽ നമ്മുടെ സിനിമകളിൽ അത് പുരുഷനു മാത്രമാണ്. ജീവിതത്തിൽ സ്ത്രീകൾ സ്വതവേ സൂപ്പർ പവർ ഉള്ളവരാണ്. കാരണം അത്രയേറെ പ്രതിസന്ധികളോട് പടവെട്ടിയാണ് ഓരോ ദിവസവും അവർ പിന്നിടുന്നത്. അങ്ങനെയുള്ള സ്ത്രീകൾക്ക് സൂപ്പർ പവർ കിട്ടിയാൽ അവർ കൂടുതൽ കരുത്തരാകുമെന്നാണ് ഈ ഷൂട്ടിലൂടെ വ്യക്തമാക്കുന്നത്.

ADVERTISEMENT

ചെറിയ കുട്ടികൾ ഉൾപ്പടെ ലൈംഗികാതിക്രമങ്ങൾക്ക് ഇരയാകുന്ന സാമൂഹ്യ സാഹചര്യം മുൻനിർത്തിയാണ് ഷൂട്ട് രൂപം നൽകിയിരിക്കുന്നത്. മീനാക്ഷി അനിലാണ് മിന്നൽ മിനിയായത്. അനന്തു കെ.പ്രകാശ്, രേവതി, കണ്ണകി എന്നിവരാണ് മറ്റു വേഷങ്ങൾ ചെയ്തത്. 

സമൂഹമാധ്യമത്തിൽ പങ്കുവച്ച് മണിക്കൂറുകൾക്കുള്ളിൽ മിന്നൽ മുരളിയുടെ സംവിധായകൻ ബേസിൽ ജോസഫിന്റെ അഭിനന്ദന കമന്റ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് അരുണ്‍. മുൻപും അരുണിന്റെ കൺസപ്റ്റ് ഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.