അനുചിതമായ വസ്ത്രധാരണം; മിസ് ഫിൻലഡിനെ വലിച്ചിഴച്ച് റസ്റ്ററന്റ് ജീവനക്കാരന്‍
‘അനുചിതമായ’ വസ്ത്രധാരണമെന്ന് ആരോപിച്ച് റസ്റ്ററന്റിൽ നിന്നും തന്നെ പുറത്താക്കിയതായി 2018 ലെ മിസ് ഫിൻലൻഡ് കിരീടം ചൂടിയ എറിക്ക ഹെലിന്‍. ഡിസംബർ ആദ്യവാരം ഹെല്‍സിങ്കിയിലെ ഒരു റസ്റ്ററന്റിലാണ് ദുരനുഭവം. പിങ്ക് നിറത്തിലുള്ള ഹാര്‍ട്ട്-പ്രിന്റഡ് ബ്രാലെറ്റും ബ്ലാക്ക് മിനി സ്‌കർട്ടുമായിരുന്നു എറിക്കയുടെ വേഷം.

‘അനുചിതമായ’ വസ്ത്രധാരണമെന്ന് ആരോപിച്ച് റസ്റ്ററന്റിൽ നിന്നും തന്നെ പുറത്താക്കിയതായി 2018 ലെ മിസ് ഫിൻലൻഡ് കിരീടം ചൂടിയ എറിക്ക ഹെലിന്‍. ഡിസംബർ ആദ്യവാരം ഹെല്‍സിങ്കിയിലെ ഒരു റസ്റ്ററന്റിലാണ് ദുരനുഭവം. പിങ്ക് നിറത്തിലുള്ള ഹാര്‍ട്ട്-പ്രിന്റഡ് ബ്രാലെറ്റും ബ്ലാക്ക് മിനി സ്‌കർട്ടുമായിരുന്നു എറിക്കയുടെ വേഷം. റസ്റ്ററന്റിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടയിൽ സുരക്ഷാ ജീവനക്കാരന്‍ വലിച്ചിഴച്ച് പുറത്താക്കി എന്ന് എറിക്ക ആരോപിക്കുന്നു.
‘‘ഞാൻ ഞെട്ടിപ്പോയി. യാതൊരുവിധത്തിലും പ്രതിരോധിച്ചില്ല. അയാള്‍ എന്റെ വസ്ത്രധാരണത്തെ വിമര്‍ശിച്ചു. റസ്റ്ററന്റിൽ കയറുന്നതിന് മുമ്പ് ഡ്രസ് കോഡ് ചൂണ്ടിക്കാണിച്ചിരുന്നെങ്കില്‍ അടുത്തുള്ള കടയില്‍ നിന്നും മറ്റൊരു വസ്ത്രം വാങ്ങാമായിരുന്നു. വസ്ത്രം അനുയോജ്യമല്ലെന്ന കാരണത്താൽ ഉപഭോക്താവിനെ റസ്റ്ററന്റിനകത്തേക്ക് പ്രവേശിപ്പിക്കാത്തത് ആക്ഷേപകരമാണ്. എന്റെ വസ്ത്രധാരണത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന് കരുതുന്നില്ലെന്നും എറിക്ക പറയുന്നു. ആ വസ്ത്രത്തിലുള്ള ചിത്രങ്ങള്‍ക്കൊപ്പം തന്റെ അനുഭവം പങ്കുവച്ച എറിക്ക സുരക്ഷാ ജീവനക്കാരൻ ‘സ്ത്രീവിരുദ്ധന്‍’ ആണെന്നും ആരോപിക്കുന്നു.
എറിക്ക അനുഭവം പങ്കുവച്ചതിനു പിന്നാലെ വ്യത്യസ്തമായ അഭിപ്രയാങ്ങളാണ് സമൂഹമാധ്യമത്തിൽ ഉയർന്നത്. ‘വസ്ത്രം ഒരു ബിക്കിനി ടോപ് പോലെ തോന്നുന്നു. ഇതു ധരിച്ച് റസ്റ്ററന്റിൽ പോകുന്നത് ശരിയല്ല’ എന്നാണ് ചിലരുടെ അഭിപ്രായം. എന്നാല്‍ അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ അവകാശമുണ്ടെന്ന് മറുപക്ഷം പറയുന്നു.