വൈറ്റ് ഹൗസിൽ വരെയെത്തിയ 'കുട്ടിച്ചാത്തൻ'; കോടികൾ കൊയ്യാൻ പുതിയ പോക്കിമോൻ

ആഷും പികാച്ചുവും വിടപറയുന്നു... ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയം തകർന്നിരിക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത് ഇവന്മാരൊക്കെ ആരാണെന്നായിരിക്കും. അത് അറിയണമെങ്കിൽ പോക്കിമോൻ ആരാണെന്നറിയണം.. പോക്കിമോൻ ഗോ എന്താണെന്നറിയണം.. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം കളിക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണം... അല്ലെങ്കിലും പോക്കിമോനോട് കളി വേണ്ട മോനേ ദിനേശാ... ലോകമെങ്ങും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിലെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളായ ആഷും പികാചുവുമാണ് കളിക്കളത്തിൽനിന്ന് അകാലത്തിൽ വിടപറയുന്നത്. 25 വർഷം ഗെയിമേഴ്സിന്റെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞുനിന്നു ത്രില്ലടിപ്പിച്ച ഇവരുടെ പിൻവാങ്ങൽ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കാരണം ആഷിനും പികാചുവിനുമൊപ്പം വളർന്ന ഒരു തലമുറയുടെ എക്കാലത്തെയും പ്രിയപ്പെട്ടൊരു നൊസ്റ്റാൾജിയ കൂടിയാണ് പോക്കിമോൻ ഗെയിം. എന്തായാലും ഗെയിമേഴ്സിനു പുതിയൊരു സീരീസ് സമ്മാനിക്കുന്നുണ്ട് പോക്കിമോൻ ഈ പുതുവർഷത്തിൽ എന്നതാണ് ഏക ആശ്വാസം. 2023 ഏപ്രിൽ വരെ കാത്തിരിക്കണം ഈ പുതിയ സീരീസ് കയ്യിലെത്താൻ...
ആഷും പികാച്ചുവും വിടപറയുന്നു... ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയം തകർന്നിരിക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത് ഇവന്മാരൊക്കെ ആരാണെന്നായിരിക്കും. അത് അറിയണമെങ്കിൽ പോക്കിമോൻ ആരാണെന്നറിയണം.. പോക്കിമോൻ ഗോ എന്താണെന്നറിയണം.. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം കളിക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണം... അല്ലെങ്കിലും പോക്കിമോനോട് കളി വേണ്ട മോനേ ദിനേശാ... ലോകമെങ്ങും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിലെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളായ ആഷും പികാചുവുമാണ് കളിക്കളത്തിൽനിന്ന് അകാലത്തിൽ വിടപറയുന്നത്. 25 വർഷം ഗെയിമേഴ്സിന്റെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞുനിന്നു ത്രില്ലടിപ്പിച്ച ഇവരുടെ പിൻവാങ്ങൽ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കാരണം ആഷിനും പികാചുവിനുമൊപ്പം വളർന്ന ഒരു തലമുറയുടെ എക്കാലത്തെയും പ്രിയപ്പെട്ടൊരു നൊസ്റ്റാൾജിയ കൂടിയാണ് പോക്കിമോൻ ഗെയിം. എന്തായാലും ഗെയിമേഴ്സിനു പുതിയൊരു സീരീസ് സമ്മാനിക്കുന്നുണ്ട് പോക്കിമോൻ ഈ പുതുവർഷത്തിൽ എന്നതാണ് ഏക ആശ്വാസം. 2023 ഏപ്രിൽ വരെ കാത്തിരിക്കണം ഈ പുതിയ സീരീസ് കയ്യിലെത്താൻ...
ആഷും പികാച്ചുവും വിടപറയുന്നു... ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയം തകർന്നിരിക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത് ഇവന്മാരൊക്കെ ആരാണെന്നായിരിക്കും. അത് അറിയണമെങ്കിൽ പോക്കിമോൻ ആരാണെന്നറിയണം.. പോക്കിമോൻ ഗോ എന്താണെന്നറിയണം.. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം കളിക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണം... അല്ലെങ്കിലും പോക്കിമോനോട് കളി വേണ്ട മോനേ ദിനേശാ... ലോകമെങ്ങും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിലെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളായ ആഷും പികാചുവുമാണ് കളിക്കളത്തിൽനിന്ന് അകാലത്തിൽ വിടപറയുന്നത്. 25 വർഷം ഗെയിമേഴ്സിന്റെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞുനിന്നു ത്രില്ലടിപ്പിച്ച ഇവരുടെ പിൻവാങ്ങൽ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കാരണം ആഷിനും പികാചുവിനുമൊപ്പം വളർന്ന ഒരു തലമുറയുടെ എക്കാലത്തെയും പ്രിയപ്പെട്ടൊരു നൊസ്റ്റാൾജിയ കൂടിയാണ് പോക്കിമോൻ ഗെയിം. എന്തായാലും ഗെയിമേഴ്സിനു പുതിയൊരു സീരീസ് സമ്മാനിക്കുന്നുണ്ട് പോക്കിമോൻ ഈ പുതുവർഷത്തിൽ എന്നതാണ് ഏക ആശ്വാസം. 2023 ഏപ്രിൽ വരെ കാത്തിരിക്കണം ഈ പുതിയ സീരീസ് കയ്യിലെത്താൻ...
ആഷും പികാച്ചുവും വിടപറയുന്നു... ലോകമെമ്പാടുമുള്ള ആരാധകർ ഹൃദയം തകർന്നിരിക്കുമ്പോൾ നിങ്ങളിൽ ചിലരെങ്കിലും ചിന്തിക്കുന്നത് ഇവന്മാരൊക്കെ ആരാണെന്നായിരിക്കും. അത് അറിയണമെങ്കിൽ പോക്കിമോൻ ആരാണെന്നറിയണം.. പോക്കിമോൻ ഗോ എന്താണെന്നറിയണം.. ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം കളിക്കാനുള്ള സെൻസും സെൻസിറ്റിവിറ്റിയും സെൻസിബിലിറ്റിയും വേണം...
അല്ലെങ്കിലും പോക്കിമോനോട് കളി വേണ്ട മോനേ ദിനേശാ...
ലോകമെങ്ങും തരംഗം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന മൊബൈൽ ഓഗ്മെന്റഡ് റിയാലിറ്റി ഗെയിമിലെ ആരാധകരുടെ ഇഷ്ടകഥാപാത്രങ്ങളായ ആഷും പികാചുവുമാണ് കളിക്കളത്തിൽനിന്ന് അകാലത്തിൽ വിടപറയുന്നത്. 25 വർഷം ഗെയിമേഴ്സിന്റെ ഹിറ്റ്‌ലിസ്റ്റിൽ നിറഞ്ഞുനിന്നു ത്രില്ലടിപ്പിച്ച ഇവരുടെ പിൻവാങ്ങൽ ആരാധകരെ കുറച്ചൊന്നുമല്ല നിരാശപ്പെടുത്തുന്നത്. കാരണം ആഷിനും പികാചുവിനുമൊപ്പം വളർന്ന ഒരു തലമുറയുടെ എക്കാലത്തെയും പ്രിയപ്പെട്ടൊരു നൊസ്റ്റാൾജിയ കൂടിയാണ് പോക്കിമോൻ ഗെയിം. എന്തായാലും ഗെയിമേഴ്സിനു പുതിയൊരു സീരീസ് സമ്മാനിക്കുന്നുണ്ട് പോക്കിമോൻ ഈ പുതുവർഷത്തിൽ എന്നതാണ് ഏക ആശ്വാസം. 2023 ഏപ്രിൽ വരെ കാത്തിരിക്കണം ഈ പുതിയ സീരീസ് കയ്യിലെത്താൻ.
∙ പോക്കറ്റിനുള്ളിലെ കുട്ടിച്ചാത്തന്മാർ
ആരാണ് പോക്കിമോൻ? എന്താണ് പിള്ളേരുമായി ഇവന്റെ ഇടപാട്? ഇവൻ മനുഷ്യക്കുഞ്ഞാണോ? അതോ മൃഗമോ.. അതോ ഇനി വല്ല ഭൂതവുമാണോ? ഒന്നോർത്താൽ ശരിയാണ്. തീരുമ്പോൾ തീരുമ്പോൾ പണി തന്നുകൊണ്ടേയിരിക്കാൻ കുപ്പീന്നു വന്നൊരു ഭൂതം പോലെയൊക്കെയാണ് കക്ഷിയുടെ പ്രവർത്തനങ്ങളെല്ലാം. പേരിൽ ഒരു മോൻ ഉള്ളതുകൊണ്ട് ആദ്യ കേൾവിയിൽതന്നെ വാൽസല്യം തോന്നിപ്പിക്കും പോക്കിമോൻ. പക്ഷേ അത്ര വാൽസല്യപ്രിയനല്ല കക്ഷി. പോക്കറ്റ് മോൺസ്റ്റേഴ്സ് (Pocket Monsters) എന്നതിന്റെ ചുരുക്കപ്പേരാണ് പോക്കിമോൻ (Pokemon).
പോക്കിമോൻ ഒരു ജീവിയുടെ പേരല്ല, സാങ്കൽപിക ജന്തുവിഭാഗത്തിന്റെ ആകെ പേരാണ്. ജാപ്പനീസ് ഗെയിം ഡവലപ്പർ സതോഷി തജീരിയാണ് 1995ൽ പോക്കിമോൻ എന്ന കുട്ടിരാക്ഷസന്മാരെ സൃഷ്ടിച്ചത്. ജപ്പാനിലെ കുട്ടികളുടെ പ്രാണികളെ ശേഖരിക്കുന്ന ഹോബിയും സതോഷിയുടെ വിഡിയോ ഗെയിം പ്രേമവും കൂട്ടിയിണക്കിയുള്ള ആശയമായിരുന്നു അത്. കുട്ടികൾ വീട്ടിനുള്ളിൽ തന്നെ ഒതുങ്ങിപ്പോവുന്നതിനും പ്രാണിശേഖരണം എന്ന ഹോബി നഗരവൽക്കരണത്തോടെ ഇല്ലാതായിപ്പോവുന്നതിനും പരിഹാരമായാണ് സതോഷി പോക്കിമോൻ എന്ന ആശയം അവതരിപ്പിക്കുന്നത്. നമ്മുടെ നാടോടിക്കഥകളിലെ കുട്ടിച്ചാത്തന്മാരെപ്പോലെയാണു ജപ്പാനിൽ ജനിച്ച പോക്കിമോനും.
ഓരോ പോക്കിമോനും ഓരോ വ്യക്തിത്വമാണ്. മൃഗങ്ങളോടും മറ്റു ജീവികളോടും സാദൃശ്യം നൽകിയാണു പോക്കിമോന്മാരെ സൃഷ്ടിച്ചിരിക്കുന്നത്. ഓരോ പോക്കിമോനും വ്യത്യസ്ത കഴിവുകളും അതീന്ദ്രീയ ശക്തിയുമുണ്ട്. പോക്കിമോനെ പിടികൂടി മെരുക്കി ഒപ്പം കൊണ്ടുനടക്കുന്നവരെയാണു പോക്കിമോൻ ട്രെയിനർമാർ എന്നു വിളിക്കുന്നത്. പോക്കിമോൻ ഗെയിം കളിക്കുന്നവർ ട്രെയിനറുടെ റോളിലാണ്. പോക്കിമോൻ ടിവി പരമ്പരയിലും സിനിമയിലുമൊക്കെ വിവിധതരം പോക്കിമോനെ ഉപയോഗിച്ചു ട്രെയിനർമാർ നടത്തുന്ന മത്സരങ്ങളും മറ്റുമാണു പ്രമേയം. നിലവിലെ രൂപത്തിൽനിന്നു കൂടുതൽ കരുത്താർജിക്കാനും രൂപമാറ്റം നേടാനും കഴിയുന്ന പോക്കിമോനെ ഇവോൾവിങ് (Evolving) പോക്കിമോൻ എന്നു വിശേഷിപ്പിക്കും.
∙ ഓർമയുണ്ടോ ഈ മുഖങ്ങൾ?
കെൻ സുജിമോരി എന്ന ഡിസൈനറുടെ നേതൃത്വത്തിലാണ് ആദ്യതലമുറ പോക്കിമോനെ ഒരുക്കിയത്. പിന്നീട് ഓരോ ഗെയിമിനുമൊപ്പം പുതിയ പോക്കിമോനും എത്തി. പോക്കിമോൻ സീരീസിൽ ആരാധകരെ ഏറെ സ്വന്തമാക്കിയ ചില വമ്പൻമാരുണ്ടായിരുന്നു. ബൽബസോർ ആയിരുന്നു ആദ്യത്തെ പോക്കിമോൻ. ദിനോസറിനോടായിരുന്നു ഇവനു സാദൃശ്യം. നാലാമത്തെ പോക്കിമോനായ ചാർമാൻഡർ പല്ലിയെപ്പോലെയായിരുന്നു കാഴ്ചയിൽ. ചാരിസാർഡ് ആയിരുന്നു ആറാമത്തെ പോക്കിമോൻ. ഡ്രാഗണോടായിരുന്നു സാദൃശ്യം. ഈ സീരീസിൽ 25ാമത്തെ പോക്കിമോനാണ് പികാച്ചു. എലിയോടാണ് സാദൃശ്യമെങ്കിലും എന്തോ ഇവനെ മിക്കവർക്കും പെരുത്തിഷ്ടമായിരുന്നു. അൻപത്തിയൊൻപതാമത്തെ പോക്കിമോനായ ആർകനൈൻ സിംഹവും കടുവയും ചേർന്നൊരു ഭീകരരൂപമായിരുന്നു. 94ാമത്തെ പോക്കിമോൻ ഗെംഗാർ ഭൂതത്തെ പോലെ തോന്നിപ്പിച്ചു. ഈവീയായിരുന്നു 133ാമത്തെ പോക്കിമോൻ. കുറുക്കന്റെ കൗശലക്കാരൻ. 149ാമത്തെ പോക്കിമോനായ ഡ്രാഗനൈറ്റിന് യൂറോപ്യൻ ഡ്രാഗണോടായിരുന്നു സാദൃശ്യം. കരിമ്പൂച്ചയോട് സാദൃശ്യമുള്ള 197ാമത്തെ പോക്കിമോന്റെ പേര് അംബ്രിയോൺ എന്നായിരുന്നു. ഇങ്ങനെ നീളുന്നു പോക്കിമോന്റെ ഹീറോനിര.
ഇതോടൊപ്പം ടിവി ചാനലുകളിൽ കുട്ടികളെ ഇളക്കിമറിച്ചുകൊണ്ട് പോക്കിമോൻ അനിമേറ്റഡ് സീരീസും പുറത്തിറങ്ങി. പോക്കിമോൻ ടിവി സീരീസിനും ഏറെ ആരാധകരുണ്ടായി. ഇതിനോടകം ഒട്ടേറെ പോക്കിമോൻ സിനിമകളും പുറത്തിറങ്ങിക്കഴിഞ്ഞു. പോക്കിമോൻ ഗോ ഗെയിം കളിക്കുന്നവർ ഫോണുമായി പുറത്തേക്കിറങ്ങി നടക്കുകയേ വേണ്ടൂ. വഴിവക്കിലും ബസിനുള്ളിലും എന്നു വേണ്ട എവിടെയുമുണ്ടാവും പോക്കിമോൻ. ഈ പോക്കിമോനെ പിടികൂടുന്നതനുസരിച്ചാണ് ഗെയിം മുന്നോട്ടു പോവുന്നത്. യഥാർഥ സ്ഥലങ്ങളിൽ ഓഗ്മെന്റഡ് റിലായിറ്റി അടിസ്ഥാനമാക്കിയാണ് പോക്കിമോൻ വിർച്വൽ കഥാപാത്രങ്ങളെ പ്രതിഷ്ഠിക്കുന്നത്.
∙ ഹാരിപോട്ടറും പോക്കിമോനും
പോക്കിമോനുമായി കൈകോർത്തു ഹാരിപോട്ടർ അവതരിപ്പിച്ച ഹാരി പോട്ടർ - വിസാർഡ്സ് യുനൈറ്റ് എന്ന ഗെയിം 144 രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്. പോക്കിമോൻ ഗോ ഗെയിം നിർമാതാക്കളായ നിയാന്റിക്കും ഹോളിവുഡ് സ്റ്റുഡിയോ ആയ വാർണർ ബ്രദേഴ്സും ചേർന്നു നിർമിച്ച ലൊക്കേഷൻ അധിഷ്ഠിത ഓഗ്മെന്റഡ് റിയാലിറ്റി ഗെയിം ലോകമെമ്പാടും കൂടുതൽ ആരാധകരെ നേടിയെടുത്തു. ഹാരി പോട്ടർ ഫന്റാസ്റ്റിക് ബീസ്റ്റ്സ് ശ്രേണിയിൽ നിന്നുള്ള കഥാപാത്രങ്ങളും വിസാർഡ് ഹൗസുകളും മറ്റുമായിരുന്നു ഗെയിമിൽ ഉണ്ടായിരുന്നത്. സ്മാർട്ഫോൺ ഉപയോഗിച്ച് യഥാർഥ ലോകത്ത് സൃഷ്ടിച്ചിരിക്കുന്ന അയഥാർഥ ഗെയിം കളിക്കുന്ന ശൈലിയായിരുന്നു വിസാർഡ്സ് യുനൈറ്റിലും. എന്നാൽ, പോക്കിമോൻ ഗോയെക്കാൾ കുറച്ചുകൂടി ലളിതമാക്കിയായിരുന്നു അവതരണം. പോക്കിമോനെക്കാൾ ജനപ്രിയമായ കഥാപാത്രങ്ങളായതിനാൽ ഗെയിമിനും വലിയ സ്വീകരണം ലഭിക്കുകയും ചെയ്തു. അതേ സമയം, പോക്കിമോൻ ഗോ ഗെയിമിന്റെ കൗതുകമോ പുതുമയോ പകരാൻ വിസാർഡ്സ് യുനൈറ്റഡിനു കഴിയുന്നില്ല എന്നും ചില കളിക്കാർക്കു പരാതിയുണ്ടായിരുന്നു
∙ പോക്കിമോന്റെ സൈക്കോളജിക്കൽ മൂവ്
പബ്ജി ഗെയിം ഉൾപ്പെടെ മിക്ക ഗെയിമുകൾക്കുമെതിരെ മനഃശാസ്ത്രജ്ഞർ വിമർശനവുമായി മുന്നോട്ടുവന്നപ്പോൾ പോക്കിമോൻ ഗെയിമും വിമർശനങ്ങൾക്കു വിധേയമായിട്ടുണ്ട്. പോക്കിമോൻ കുട്ടികളുടെ മസ്തിഷ്കത്തിലുണ്ടാക്കുന്ന മാറ്റത്തെപ്പറ്റി അമ്പരപ്പിക്കുന്ന കണ്ടെത്തലാണ് സ്റ്റാൻഫഡ് സർവകലാശാലയിലെ ഗവേഷകർ കണ്ടെത്തിയത്. കുട്ടിക്കാലത്ത് പോക്കിമോൻ ഗെയിം കളിച്ചവർ മുതിർന്നപ്പോൾ അവരുടെ മസ്തിഷ്കത്തിൽ ഒരു പോക്കിമോൻ മേഖല (Pokedex) രൂപപ്പെട്ടിരിക്കുന്നുവെന്നായിരുന്നു കണ്ടെത്തൽ. 5–8 വയസ്സിനിടയിൽ പോക്കിമോൻ കളിച്ചു തുടങ്ങി, കുറഞ്ഞത് 11 വയസ്സുവരെയെങ്കിലും ഇതു തുടർന്നവർ പിന്നീട് മുതിർന്നപ്പോൾ അവരുടെ മസ്തിഷ്കത്തിലാണത്രേ പോക്കിമോൻ മേഖല കണ്ടെത്തിയത്. പോക്കിമോനിലെ ഓരോ കഥാപാത്രത്തിന്റെയും ചിത്രങ്ങൾ കാണുമ്പോൾ ഇവരുടെ മസ്തിഷ്കത്തിലെ ഈ പ്രത്യേക മേഖലയിൽ അസാധാരണ പ്രതികരണങ്ങളുണ്ടാകുന്നുവെന്ന് പഠനത്തിലൂടെ കണ്ടെത്തി. ഒട്ടേറെ കഥാപാത്രങ്ങളുണ്ട് പോക്കിമോൻ ഗെയിമിൽ. ഇവയെപ്പറ്റി നല്ലപോലെ അറിഞ്ഞാലേ ഗെയിമിൽ വിജയിക്കാനുമാകൂ. അതിനാൽത്തന്നെ ഓർമശക്തി ഉൾപ്പെടെയുള്ള മസ്തിഷ്കപഠന വിഷയങ്ങളിൽ വൻ മുതൽക്കൂട്ടാകും ഈ കണ്ടെത്തലെന്നായിരുന്നു വിലയിരുത്തൽ.
∙ ചോദിച്ചുചോദിച്ചുപോകാം
പോക്കിമോൻ ഗോ ഗെയിം ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിച്ചതിനൊപ്പം അതിലൊരു ഗെയിമിഫിക്കേഷൻ ആംഗിൾ കൂടി ശ്രദ്ധ നേടി. ചടഞ്ഞുകൂടി ഇരിക്കുന്നതിന്റെ പേരിൽ ചീത്ത കേൾക്കുന്ന ഗെയിംപ്രേമികൾ കൂട്ടത്തോടെ നല്ല നടപ്പു ശീലിച്ചു. കാരണം ഈ ഗെയിം കളിക്കാൻ നടന്നല്ലേ മതിയാകൂ. കൗതുകവും പര്യവേഷണവും മൽസരബുദ്ധിയും മനുഷ്യസഹജമാണ്. അതുകൊണ്ടാണ് പ്രായമെത്രയായാലും മനുഷ്യർ ഗെയിംസ് മടുക്കാത്തത്. ഈ വാസനകളെ സംതൃപ്തിപ്പെടുത്തുന്ന രീതിയിൽ ഗെയിം മെക്കാനിക്സ് വഴി യഥാർഥ ജീവിത സാഹചര്യങ്ങളിൽ ഒരു പ്രത്യേക സ്വഭാവം പ്രോൽസാഹിപ്പിക്കാനോ പ്രത്യേക കേന്ദ്രത്തിലേക്കു കളിക്കാരെ എത്തിക്കാനോ ഉപയോഗിക്കുന്ന രീതിയാണ് പോക്കിമോന്റെ ഗെയിമിഫിക്കേഷൻ. പങ്കെടുക്കുന്നവരെ ഉദ്വേഗത്തിന്റെയും സന്തോഷത്തിന്റെയും കൊടുമുടിയിൽ എത്തിക്കുക എന്ന ‘സൈക്കോളജിക്കൽ മൂവ്’ ഉള്ളതുകൊണ്ട് പല ബോറിങ് കാര്യങ്ങളും അതുവഴി രസകരമാക്കുകയും ചെയ്യാം.
∙ പികാച്ചു സ്പീക്കിങ്
2017ൽ പുറത്തിറങ്ങിയ ‘പോക്കിമോൻ ഐ ചൂസ് യു’ എന്ന സിനിമയിലാണ് പോക്കിമോൻ സംസാരിച്ചുതുടങ്ങിയത്. നായകൻ ആഷിന്റെ പ്രിയപ്പെട്ട പോക്കിമോനായ പികാച്ചു അതുവരെ നിശശബ്ദ സാന്നിധ്യമായിരുന്നല്ലോ. നായകനൊപ്പം തന്നെ പ്രാധാന്യമുള്ള പികാച്ചു പൊടുന്നനെ ഡയലോഗ് പറഞ്ഞു തുടങ്ങിയത് പോക്കിമോൻ ആരാധകരെ അതിശയിപ്പിച്ചു. നായകനും പികാച്ചുവുമായുള്ള ആശയവിനിമയങ്ങളിൽ പികാച്ചു വികാരപ്രകടനങ്ങൾ നടത്തുകയോ എന്തെങ്കിലും അവ്യക്ത ശബ്ദങ്ങൾ കേൾപ്പിക്കുകയോ ചെയ്ത ചരിത്രമേ അതുവരെയുള്ളൂ. എന്നാൽ, ഈ സിനിമയിൽ പികാച്ചു മനുഷ്യശബ്ദത്തിൽ ഡയലോഗ് പറയുന്നതാണ് പ്രേക്ഷകരെ സ്തബ്ധരാക്കിയത്. നായകകഥാപാത്രമായ ആഷും പികാച്ചുവും തമ്മിലുള്ള സൗഹൃദം ആരംഭിക്കുന്ന കാലത്തെ കഥയാണ് പുതിയ സിനിമ പറഞ്ഞത്. പോക്കിമോൻ ആദ്യ എപ്പിസോഡുകളിലെ പ്രമേയം ഇതിൽ ആവർത്തിക്കുന്നുണ്ട്.
∙ ഇന്ത്യക്കാരേ എന്നെയൊന്നു മൈൻഡ് ചെയ്യൂ...
പോക്കിമോൻ അമേരിക്കയിലും ന്യൂസീലൻഡിലുമൊക്കെ കത്തിപ്പിടിച്ചു തുടങ്ങിയ കാലത്ത് ആവേശം മൂത്ത ഇന്ത്യയിലെ കളിഭ്രാന്തന്മാർ ഇവിടെയും പോക്കിമോൻ വേണമെന്ന് ആവശ്യപ്പെട്ടു വിലപിച്ചു നടന്നിട്ടുണ്ടത്രേ. 2016 ജൂലൈയിലാണ് ഇന്ത്യയിൽ ഗെയിം ഔദ്യോഗികമായി റിലീസ് ചെയ്തത്. ആഗോള പ്രശസ്തമായ ‘പോക്കിമോൻ ഗോ’ ഗെയിം ഇന്ത്യയിലെത്തിച്ചത് റിലയൻസ് ജിയോ ആയിരുന്നു. ഗെയിം വികസിപ്പിച്ചെടുത്ത നിയാന്റിക് പോക്കിമോൻ കമ്പനിയുമായി ജിയോ കരാറിലെത്തുകയായിരുന്നു. അമേരിക്കയും ന്യൂസീലൻഡും കാനഡയുമൊക്കെ കീഴടക്കിയ പത്രാസുമായി ഇന്ത്യൻ മണ്ണിൽ വന്നിറങ്ങിയ പോക്കിമോനോട് പക്ഷേ തുടക്കത്തിൽ ഇന്ത്യക്കാർക്ക് അത്ര ആവേശം തോന്നിയിരുന്നില്ല.
ബസ് സ്റ്റോപ്പിലും കുളപ്പടവിലും ഷോപ്പിങ് മാളിലും എടിഎം കൗണ്ടറുകളിലുമെല്ലാം ‘പിടിക്കപ്പെടാൻ’ കൊതിച്ചു കറങ്ങിനടക്കുന്ന ബൽബസോറിനെയും പിക്കാച്ചുവിനെയും ചാർമാന്ദറിനെയുമൊന്നും ആരും ആദ്യം മൈൻഡ് ചെയ്തില്ല. പോക്കിജിമ്മുകളൊക്കെ ആളൊഴിഞ്ഞു കിടന്നു. പോക്കിസ്റ്റോപ്പുകളും വിജനമായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ, പോക്കിമോൻ ഗോ ഇറങ്ങും മുൻപുള്ള ആവേശം ഇവിടിറങ്ങിയപ്പോൾ ആർക്കുമുണ്ടായില്ല. ആദ്യമായിറങ്ങുമ്പോൾ ഗെയിമിങ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ കുതിപ്പായിരുന്നു ഇന്ത്യയിൽ പോക്കിമോൻ നേടിയത്. പുറത്തിറങ്ങി പത്തൊൻപതാം ദിവസമായപ്പോഴേക്കും ഏഴരക്കോടി ഡൗൺലോഡുകളുമായി പോക്കിമോൻ ഗോ ചരിത്രം കുറിക്കുകയും ചെയ്തു. ഇന്ത്യക്കാർ വിപിഎൻ ഉപയോഗിച്ചും ഫോണിലെ ജിപിഎസ് ഹാക്ക് ചെയ്തും വിർച്വലി അമേരിക്കക്കാരായി ഗെയിം നേരത്തെ രുചിച്ചറിഞ്ഞിരുന്നു. എന്നാൽ അത്തരം വാതിലുകൾ കമ്പനി കൊട്ടിയടച്ച് ആരാധകരെ പുറത്താക്കിയതോടെ ഒട്ടേറെ കളിക്കാരുടെ ആവേശത്തിനു വിലങ്ങുവീണു.
∙ കൊലമാസ് അപ്പീൽ...
വിഡിയോ ഗെയിം ചരിത്രത്തിലെതന്നെ ഏറ്റവും വിജയിച്ച കളിയാണത്രേ പോക്കിമോൻ ഗോ. ആംഗ്രി ബേഡ്സും കാൻഡിക്രഷുമൊന്നും അതിന്റെ ഏഴയലത്തെത്തില്ല. മധ്യവയസു കഴിഞ്ഞവർക്കൊന്നും കളി മനസ്സിലാകണമെന്നില്ല. 21ാം നൂറ്റാണ്ടിലെ കളിയാണിത്. തൊണ്ണൂറുകൾ മുതലിങ്ങോട്ടു ജനിച്ച മിലെനിയൽസ് എന്നു വിളിക്കപ്പെടുന്ന യുവതലമുറയാണു പോക്കിമോൻ കളിക്കുന്നവരിൽ ഭൂരിപക്ഷവും. ഇറങ്ങി 3 മാസത്തിനകം 37 രാജ്യങ്ങളിൽ ഈ കളിയെത്തി എന്നതുതന്നെ പോക്കിമോന്റെ മാസ് അപ്പീൽ വ്യക്തമാക്കുന്നുണ്ട്. തുടക്കത്തിൽ അമേരിക്കയിൽ മാത്രം ദിവസം 60 ലക്ഷം പേർ ആ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നു. ഹിലറി ക്ലിന്റനും ജസ്റ്റിൻ ബീബറും വരെ കളിക്കുന്ന സെലിബ്രിറ്റി ഗെയിം.
ഗൂഗിൾ മാപ്പ് പ്രോജക്ട് വിജയകരമായി നടപ്പാക്കിയ ജോൺ ഹാങ്കെ തന്നെയാണ് പരമരഹസ്യമാക്കി വച്ച പ്രോജക്ടിലൂടെ പോക്കിമോൻ ഗോ ഇറക്കിയത്. ഗൂഗിളിന്റെ ഓഫിസിൽ തന്നെ നിയാന്റിക് ലാബ്സ് എന്നൊരു കമ്പനിയുണ്ടാക്കി പുതിയ ഗെയിമുകൾ ഉണ്ടാക്കാൻ തുടങ്ങി. ഗൂഗിൾ മാപ് ഉപയോഗിച്ച് ലൊക്കേഷൻ അടിസ്ഥാനമാക്കിയുള്ള കളികളാണുണ്ടാക്കുന്നത്. സ്മാർട് ഫോണും പിടിച്ച് ആര് എവിടെ ഇരിക്കുന്നോ ആ ലൊക്കേഷൻ ഫോണിൽ കിട്ടും. പോക്കീമോൻ ഭൂതങ്ങളെ ലൊക്കേഷനുകളിൽ ഇറക്കി കളിച്ചപ്പോൾ കളി ഹിറ്റായി.
∙ കോടികൾ മറിയുന്ന കച്ചവടം
പോക്കിമോൻ വന്നതോടെ കോടിക്കണക്കിനാളുകൾ വേറൊരു പണിയും ഇല്ലാത്ത പോലെ അതും കളിച്ചു നടക്കാൻ തുടങ്ങി. അതനുസരിച്ചു സെർവറുകളും മറ്റും ഏർപ്പെടുത്തി കമ്പനി അവരുടെ നെറ്റ്‌വർക്ക് വിപുലപ്പെടുത്തി. വൈറ്റ്ഹൗസിൽ ചെന്ന പയ്യൻ പത്രക്കാരൻ ഒബാമയുടെ പത്രസമ്മേളനത്തിനിടെ അവിടിരുന്ന് പോക്കിമോൻ കളിക്കുന്നതു കണ്ട് ഇവിടെ ഈ പരിപാടി നടപ്പില്ലെന്നു പറയേണ്ടി വന്നത്രേ. പല ഓഫിസുകളിലും വരെ ഈ സ്ഥിതിയായി. ജോലിക്കിടെയുള്ള പോക്കിമോൻ കളി കണ്ട് പരസ്യ ഏജൻസികളും റസ്റ്ററന്റ് ചെയിനുകളും ഷോപ്പിങ് മാളുകളും വരെ പോക്കിമോനെ മുതലാക്കാൻ നോക്കി.
ജപ്പാനിലെ മക്ഡൊൾഡ്സ് റസ്റ്ററന്റുകൾ പോക്കീമോൻ ഭൂതങ്ങളെ പിടികൂടാൻ സൗകര്യമൊരുക്കി. അവിടെ ഭക്ഷണം കഴിക്കാൻ ചെന്നിരുന്നാൽ ഭൂതങ്ങളെ ഇഷ്ടംപോലെ പിടികൂടാമെന്നായിരുന്നു ഓഫർ. പോക്കിമോൻ ഭ്രാന്തന്മാർ ആവേശത്തോടെ പാഞ്ഞടുത്തു അങ്ങോട്ട്. കച്ചവടം പൊടിപൊടിക്കാൻ വേറെന്തുവേണം. പുതിയ നമ്പരുകൾ കിട്ടാതെ വിഷമിച്ചിരുന്ന പരസ്യ ഏജൻസികൾക്ക് പോക്കിമോൻ കളി പുതിയ ഐഡിയകൾ നൽകി. കൺസ്യൂമർ ഡ്യൂറബിൾ കമ്പനികൾ അവരുടെ ഉത്പന്നങ്ങളെ പോക്കിമോൻ കളിക്കകത്ത് കയറ്റിവിട്ടു, സിനിമയിൽ കഥയുടെ ഭാഗമായി ചില ബ്രാൻഡഡ് ഉൽപന്നങ്ങളും പരസ്യങ്ങളും കയറ്റിവിടും പോലെ. സിനിമയിൽ കണ്ട വാച്ചും കാറും ഡ്രസും മറ്റും വൻ ഹിറ്റാവുന്ന പോലെ പോക്കിമോനിൽ കയറിപ്പറ്റിയതൊക്കെ ബംപർ ഹിറ്റാവുകയും ചെയ്തു.
Content Summary: Saying Goodbye to Ash and Pikachu; The Pokemon Story