‘യഥാർഥ പ്രണയത്തെ വിവാഹം കഴിക്കാൻ ഒന്നും തടസ്സമല്ല ’, സ്വപ്ന നിമിഷം മഴയിൽ ആഘോഷിച്ച് വരനും വധുവും, വിഡിയോ വൈറൽ
ജീവിതത്തിൽ ഏറ്റവും മനോഹരമായ വിവാഹം ആഘോഷമാക്കി നടത്താനായി സ്വപ്നം കാണാത്തവരുണ്ടാകില്ല. ഗംഭീര സെറ്റും ഡാൻസും അലങ്കാരങ്ങളുമെല്ലാം ഒരുക്കി കല്യാണത്തിന് തയ്യാറാവുന്നു. പക്ഷേ, വധുവും വരനും പുറത്തേക്കിറങ്ങുമ്പോൾ മഴ തിമിർത്ത് പെയ്യുന്നു... പക്ഷേ, മഴയെന്ന് കരുതി മിണ്ടാതെ മാറി നിൽക്കാൻ പറ്റുമോ? ആഘോഷത്തിന്

ജീവിതത്തിൽ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്നായ വിവാഹം ആഘോഷമാക്കി നടത്താനായി സ്വപ്നം കാണാത്തവരുണ്ടാകില്ല. ഗംഭീര സെറ്റും ഡാൻസും അലങ്കാരങ്ങളുമെല്ലാം ഒരുക്കി കല്യാണത്തിന് തയ്യാറാവുന്നു. പക്ഷേ, വധുവും വരനും പുറത്തേക്കിറങ്ങുമ്പോൾ മഴ തിമിർത്ത് പെയ്യുന്നു... മഴയെന്ന് കരുതി മിണ്ടാതെ മാറി നിൽക്കാൻ പറ്റുമോ? ആഘോഷത്തിന് മാറ്റു കൂട്ടാൻ മഴയൊന്നും ഒരു തടസ്സമല്ല, നല്ല കുട്ടിത്തമുള്ളൊരു മനസ്സുണ്ടായാൽ മതിയെന്ന് കാണിക്കുകയാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു വിഡിയോ.
Read More: ചേർത്തലയിൽനിന്നു ന്യൂയോർക്കിലേക്ക്, കേരളപ്പെരുമ മെറ്റ്ഗാലയിലെത്തിച്ച മാന്ത്രികപ്പരവതാനി
മഴയെ വകവെക്കാതെ വിവാഹ പാർട്ടി ആഘോഷിക്കുകയാണ് വധുവും വരനും. ഒപ്പം സുഹൃത്തുക്കളും. ഡാൻസും പാട്ടുമായി ഗംഭീര ചടങ്ങ്. ‘യഥാർഥ പ്രണയത്തെ വിവാഹം കഴിക്കുന്നതിൽ നിന്ന് നിങ്ങളെ തടയാൻ യാതൊന്നിനും കഴിയില്ല’ എന്ന അടിക്കുറിപ്പോടെ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.
വിഡിയോയ്ക്ക് കമന്റുകളുമായി നിരവധി പേരാണ് എത്തുന്നത്. വിവാഹ ദിനത്തിൽ മഴ പെയ്യുന്നത് അനുഗ്രഹമാണെന്നും, ഈ വിവാഹം എന്നും ഓർത്തിരിക്കും എന്നുമെല്ലാമാണ് സോഷ്യൽ മീഡിയയിലെ കമന്റുകൾ.
Content Summary: Couple getting married during heavy rainfall