വർഷങ്ങളായി പിറന്നാൾ ആഘോഷമില്ല, സർപ്രൈസുമായി സഹപ്രവർത്തകർ; സന്തോഷം കൊണ്ട് വിതുമ്പി 64കാരൻ
പിറന്നാളുകൾ എപ്പോഴും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും വേളയാണ്. ആരെങ്കിലുമൊക്കെ സർപ്രൈസായി സമ്മാനങ്ങൾ തന്നാൽ ആ ദിനം ഏറെ സന്തോഷകരമാകും. വർഷങ്ങളായി പിറന്നാൾ ദിനത്തിൽ ആഘോഷമൊന്നുമില്ലാത്തൊരാൾക്ക് സഹപ്രവർത്തകർ സർപ്രൈസായി ഒരു കേക്ക് നല്‍കിയാൽ എന്താവും അവസ്ഥ. സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണും

പിറന്നാളുകൾ എപ്പോഴും ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും വേളയാണ്. ആരെങ്കിലുമൊക്കെ സർപ്രൈസായി സമ്മാനങ്ങൾ തന്നാൽ ആ ദിനം ഏറെ സന്തോഷകരമാകും. വർഷങ്ങളായി പിറന്നാൾ ദിനത്തിൽ ആഘോഷമൊന്നുമില്ലാത്തൊരാൾക്ക് സഹപ്രവർത്തകർ സർപ്രൈസായി ഒരു കേക്ക് നല്‍കിയാൽ എന്താവും അവസ്ഥ. സന്തോഷം കൊണ്ട് അദ്ദേഹത്തിന്റെ കണ്ണും മനസ്സും നിറയും. അത്തരത്തിൽ കാഴ്ചക്കാരെയെല്ലാം കണ്ണീരണിയിക്കുകയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വിഡിയോ.
ലിയോ എന്ന 64കാരന്റെ പിറന്നാളാണ് കേക്കുമായി സഹപ്രവർത്തകർ ആഘോഷിച്ചത്. റസ്റ്ററന്റ് ജീവനക്കാരനായ ലിയോയ്ക്ക് വേണ്ടി പ്രത്യേകം കേക്ക് നിർമിച്ചാണ് പിറന്നാൾ ആഘോഷമാക്കിയത്.
വർഷങ്ങളായി ജന്മദിനത്തിന് അദ്ദേഹം കേക്ക് മുറിക്കാറില്ലെന്നും അതിനാൽ എന്തെങ്കിലും സർപ്രൈസായി ചെയ്യണമെന്നും സഹപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. എന്നാൽ േകക്കുമായെത്തിയ സഹപ്രവർത്തകരെ കണ്ടപ്പോൾ ലിയോയുടെ കണ്ണ് നിറഞ്ഞു. പിന്നാലെ എല്ലാവരും ചേർന്ന് ലിയോയ്ക്ക് പിറന്നാൾ ആശംസകളും നേർന്നു.
Read More: ‘ഡയറ്റും വർക്കൗട്ടുമെല്ലാം സൂപ്പർ’; പുത്തൻ ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ
‘പിറന്നാളിന് കേക്ക് ലഭിച്ചപ്പോൾ ലിയോ ശരിക്കും സന്തോഷവാനായി. ജീവിതം സന്തോഷകരമാക്കുന്ന ചില ചെറിയ കാര്യങ്ങൾ’, എന്ന കുറിപ്പോടെ പങ്കുവച്ച വിഡിയോ നിരവധി പേരാണ് കണ്ടത്. ലിയോയ്ക്ക് ആശംസകൾ നേർന്നും സഹപ്രവർത്തകരെ അഭിനന്ദിച്ചും നിരവധി പേരാണ് എത്തുന്നത്.
Content Summary: 64 yearr old worker breaks down after restaurant staff surprises him with cake on his birthday