ചോർന്നൊലിക്കുന്ന ബസ്, കുടപിടിച്ച് വാഹനമോടിച്ച് ഡ്രൈവർ; വൈറലായി വിഡിയോ
നല്ല അസ്സലായി മഴ പെയ്യുമ്പോൾ വാഹനം ചോർന്നൊലിച്ചാൽ എന്തുചെയ്യും ? ഒന്നുകിൽ വാഹനം ഒതുക്കിയിട്ടതിന് ശേഷം യാത്ര അവസാനിപ്പിക്കാം. അല്ലെങ്കിൽ മഴയും കൊണ്ട് യാത്ര ചെയ്യാം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് മഴയത്ത് കുടയും ചൂടി വാഹനമോടിക്കുന്ന ഒരു ബസ് ഡ്രൈവറുടെ വിഡിയോ ആണ്. മഹാരാഷ്ട്രയിൽ

നല്ല അസ്സലായി മഴ പെയ്യുമ്പോൾ വാഹനം ചോർന്നൊലിച്ചാൽ എന്തുചെയ്യും ? ഒന്നുകിൽ വാഹനം ഒതുക്കിയിട്ട് യാത്ര അവസാനിപ്പിക്കാം. അല്ലെങ്കിൽ മഴയും കൊണ്ട് യാത്ര ചെയ്യാം. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുന്നത് മഴയത്ത് കുടയും ചൂടി വാഹനമോടിക്കുന്ന ഒരു ബസ് ഡ്രൈവറുടെ വിഡിയോ ആണ്. മഹാരാഷ്ട്രയിൽ നിന്നുള്ളതാണ് വിഡിയോ.
Read More: പുത്തൻ സ്റ്റൈലിൽ പ്രിയ വാരിയർ, ലുക്ക് കലക്കിയെന്ന് ആരാധകർ
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷനിലെ ഒരു ബസ് ഡ്രൈവറാണ് വാഹനം ഓടിക്കുന്നത്. ഒരു കയ്യിൽ കുട പിടിച്ചതിന് ശേഷം മറ്റൊരു കൈ ഉപയോഗിച്ചാണ് വാഹനം ഓടിക്കുന്നത്. മഴയിൽ വാഹനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വെള്ളം ചോർന്നൊലിക്കുന്നതും വിഡിയോയിൽ കാണാം.
ഗഡ്ചിറോളി ജില്ലയിലാണ് സംഭവം നടന്നത്. ഇതോടെ അഹേരി ഡിപ്പോയിലെ ജീർണ്ണാവസ്ഥയിലുള്ള ബസുകളെ പറ്റി വീണ്ടും ചർച്ചകളുയർന്നു. ബസിന്റെ നമ്പർ പ്ലേറ്റും ഡ്രൈവറുടെ മുഖവും വ്യക്തമായി കാണാത്തതിനാൽ ഡ്രൈവറെ തിരിച്ചറിയാൻ പ്രയാസമാണെന്ന് അഹേരി ബസ് ഡിപ്പോ മാനേജർ ചന്ദ്രഭൂഷൺ ഘഗർഗുണ്ടെ പറഞ്ഞു.
Read More: സ്റ്റൈലിഷ് പോസിങ്, ബോൾഡ് ലുക്ക്; അച്ചു ഉമ്മൻ എന്ന കണ്ടന്റ് ക്രിയേറ്റർ
വൈറലായ വിഡിയോയെ കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഇതു മഹാരാഷ്ട്രയിൽ ആദ്യത്തെ സംഭവമല്ലെന്ന് നിരവധി പേരാണ് കമന്റ് ചെയ്യുന്നത്. നേരത്തെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ ബസിന്റെ മേൽക്കൂര ഒരു വശത്ത് നിന്ന് വേർപെട്ട് വായുവിൽ പറക്കുന്ന സംഭവം ഉണ്ടായിരുന്നു.
Content Highlights: Viral Video | Viral | Bus | Maharashtra | Lifestyle