Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിറവയറിൽ ഇഷ ഡിയോൾ വീണ്ടും വിവാഹിതയായി, ചിത്രങ്ങൾ

Esha Deol Wedding ഇഷ ഡിയോളും ഭർത്താവ് ഭരത് ടഖ്താനിയും

ബോളിവുഡ് സുന്ദരി ഇഷ ഡിയോൾ വീണ്ടും വിവാഹിതയായി, ഞെട്ടല്ലേ ഭർത്താവ് ഭരത് ടഖ്താനിയെ തന്നെയാണ് ഇഷ ഒരിക്കൽക്കൂടി കല്യാണം കഴിച്ചത്. നിറവയറുമായി എത്തിയ മണവാട്ടി കാഴ്ചക്കാർക്കും കൗതുകമായിരുന്നു. സിന്ധി ആചാരപ്രകാരമുള്ള ഗോഥ് ഭാരൈ എന്ന ചടങ്ങിനൊപ്പമാണ് ഭരത് ടഖ്താനി ഇഷയെ ഒരിക്കൽക്കൂടി വരണമാല്യം അണിയിച്ചത്. 

പ്രശസ്ത സെലിബ്രിറ്റി ഡിസൈനർ നീത ലുല്ലയുടെ കരവിരുതിൽ വിരിഞ്ഞ ചുവപ്പു നിറത്തിലുള്ള മനോഹരമായ അസിമെട്രിക്കൽ അനാർക്കലിയാണ് ച‌ടങ്ങിനായി ഇഷ ധരിച്ചത്. ഗർഭിണിയായിരിക്കുമ്പോ​ൾ നടത്തുന്ന ബേബി ഷവർ ചടങ്ങിനൊപ്പമാണ് വിവാഹവും നടത്തുന്നത്. വധുവായി അച്ഛന്റെ മടിത്തട്ടിലിരുന്നതിനു ശേഷം കന്യാദാനത്തോടെ ഇഷ ഭർത്താവിന്റെ മടിത്തട്ടിലേക്കു നീങ്ങുന്നതാണ് ചടങ്ങ്. 

തന്റെ ജീവിതത്തിലെ രണ്ടു പ്രധാന പുരുഷന്മാരും ചടങ്ങിന്റെ ഭാഗമാകുന്നുണ്ട്, ചടങ്ങ് എന്നതിനേക്കാൾ വൈകാരിക നിമിഷമായിരിക്കും അതെന്ന് ഇഷ നേരത്തെ പറഞ്ഞിരുന്നു. ബോളിവുഡിലെ പ്രശസ്ത ദമ്പതിമാരായ ഹേമമാലിനിയുടെയും ധർമേന്ദ്രയുടേയും പുത്രിയാണ് ഇഷ.  ഏപ്രിലിൽ സമൂഹമാധ്യമത്തിലൂടെയാണ് ഇഷ ഗർഭിണിയാണെന്ന വിവരം ഹേമമാലിനി ആരാധകരെ അറിയിക്കുന്നത്. ബാല്യകാലസുഹൃത്തും വ്യവസായിയുമായ ഭരത് ഇഷയെ വിവാഹം കഴിക്കുന്നത് 2012 ജൂൺ 29നാണ്. 

Read more: Malayalam Lifestyle Magazine