സമാന്ത–നാഗചൈതന്യ വിവാഹമാമാങ്കം ഇന്ന്, ചിലവ് 10 കോടി !!

Samantha
സമാന്തയും നാഗചൈതന്യയും

ആരാധർ കാത്തുകാത്തിരുന്ന ആ വിവാഹം ഇങ്ങു വന്നെത്തി. തെന്നിന്ത്യയിലെ മിന്നുംതാരം സമാന്ത റൂത് പ്രഭുവിന്റെ കഴുത്തിൽ തെലുഗു സൂപ്പർ സ്റ്റാർ നാഗാർജുനയുടെ പുത്രനും നടനുമായ നാഗചൈതന്യ മിന്നു ചാർത്തുകയാണിന്ന്. ഒക്ടോബർ ആറു മുതൽ എട്ടുവരെ ഗോവയിൽ വച്ചു നടക്കുന്ന വിവാഹ മാമാങ്കത്തിന് പത്തുകോടിയിലേറെ ചിലവാണ് കണക്കാക്കുന്നതെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഹിന്ദു ആചാരപ്രകാരവും ക്രിസ്ത്യൻ ആചാരപര്രകാരവും നടക്കുന്ന വിവാഹച്ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമേ പങ്കെടുക്കുകയുള്ളു. 

Samantha Naga Chaithanya
വിവാഹത്തിനു ശേഷം ഹൈദരാബാദിൽ വച്ചു ഗംഭീരമായ റിസപ്ഷനും നടത്തുന്നുണ്ട്. ..

വിവാഹത്തിനു ശേഷം ഹൈദരാബാദിൽ വച്ചു ഗംഭീരമായ റിസപ്ഷനും നടത്തുന്നുണ്ട്. ഡിഡേക്കു വേണ്ടി ആഡംബരപൂർണമായൊരു റിസോർട്ടും ദമ്പതികൾ ഗോവയിൽ ബുക് ചെയ്തിട്ടുണ്ട്. മഹേഷ് ബാബു, ചിരഞ്ജീവി, അല്ലു അർജുൻ, രാം ചരൺ, തുടങ്ങിയ സൂപ്പർ താരങ്ങളെല്ലാം വിവാഹത്തിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. കാത്തലിക് വിവാഹവും ഹിന്ദു വിവാഹവും വെഡ്ഡിങ് റിസപ്ഷനുമാണ് പ്രധാന ചടങ്ങുകൾ. ‌‌

എൻഗേജ്മെന്റിന് മാലാഖയെപ്പോലെ സുന്ദരിയായ സമാന്ത വിവാഹത്തിന് അതിനേക്കാൾ ഗംഭീരമായായിരിക്കും വരികയെന്ന് സംശയം വേണ്ട. ചർച്ച് വെഡ്ഡിങ്ങിന് ഗൗണും ഹിന്ദു ആചാരപ്രകാരമുള്ള വിവാഹത്തിന് ട്രഡീഷണൽ സാരിയും റിസപ്ഷന് ഡിസൈനര്‍ ഔട്ട്ഫിറ്റുമാണ് താരം ധരിക്കുന്നത്. 

Samantha Ruth Prabhu
മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്...

മനസില്‍ തങ്ങളുടെ വിവാഹം എപ്പോഴേ കഴിഞ്ഞെന്നാണ് സമാന്ത അടുത്തിടെ പറഞ്ഞത്. കല്ല്യാണത്തിനു ശേഷവും സമാന്ത അഭിനയം തുടരുമെന്ന് ചൈതന്യ വ്യക്തമാക്കിയിട്ടുണ്ട്. ആദ്യചിത്രം പൂർത്തിയാകും മുമ്പെ തന്നെ ഇരുവർക്കും ഇടയിൽ പ്രണയം മൊട്ടിട്ടിരുന്നു. പിന്നീട് വർഷങ്ങളോളം പ്രണയിച്ചതിനു ശേഷം ഹൈദരാബാദില്‍ വച്ചാണ് ആര്‍ഭാടമായുള്ള വിവാഹം ഉറപ്പിക്കൽ ചടങ്ങുകൾ നടന്നത്. 

Read more: Lifestyle Malayalam Magazine