Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നടി ശ്രുതി മേനോൻ വിവാഹിതയായി, ചിത്ര​ങ്ങൾ

Shruthy Menon Wedding ശ്രുതി മേനോനും ഭർത്താവ് സഹിലും, ചിത്രം: ഫേസ്ബുക്, യൂട്യൂബ്

നടിയും അവതാരകയുമായ ശ്രുതി മേനോൻ വിവാഹിതയായി. മുംബൈ സ്വദേശിയായ ബിസിനസുകാരൻ സഹിൽ ടിംപാഡിയയാണു വരൻ. പട്ടുപുടവയും ആഭരണങ്ങളും ധരിച്ചു പരമ്പരാഗത രീതിയിലാണ് ശ്രുതി വധുവായി എത്തിയത്. വരൻ സഹിലും അസ്സൽ ട്രഡീഷണൽ ലുക്കിലായിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. 

മൂന്നു വർഷമായി പ്രണയത്തിലായിരുന്നു ശ്രുതിയും സഹിലും. ഈ വർഷം ആദ്യമായിരുന്നു വിവാഹ നിശ്ചയം കഴിഞ്ഞത്.  ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന ലളിതമായ ഒരു വിവാഹമാകും തങ്ങളുടേതെന്ന് ശ്രുതി നേരത്തെ പറഞ്ഞിരുന്നു. വിവാഹിതയായാലും ഈ ഫീൽഡിൽ നിന്നും വിട്ടുപോവുകയില്ലെന്നും ശ്രുതി പറഞ്ഞിരുന്നു. 

sruthi-sahil-1 ശ്രുതി മേനോൻ വിവാഹ വേഷത്തിൽ ചിത്രം: ഫേസ്ബുക്

തന്നെ പിന്തുണയ്ക്കുന്നൊരു ആളെയാണ് കിട്ടിയിരിക്കുന്നതെന്നും തനിക്ക് അഭിനയം നിർത്തണമെന്ന് എപ്പോൾ തോന്നുന്നുവോ അപ്പോൾ മാത്രമേ ഫീൽഡിൽ നിന്നും പോകൂ, അല്ലാതെ വിവാഹിതയായി എന്നതുകൊണ്ടു മാത്രം വിട്ടു നിൽക്കില്ലെന്നും താരം അന്നുപറഞ്ഞിരുന്നു. 

മുല്ല. ഇലക്ട്ര, കിസ്മത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ ശ്രുതി അവതാരക എന്ന നിലയിലും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam