ബോളിവുഡ് ലോകം കെങ്കേമമാക്കി ആഘോഷിച്ച വിരാട്–അനുഷ് വിവാഹത്തിന്റെ അലയൊലികള്‍ തീരുന്നതിനു മുമ്പേ ഇതാ ബിടൗണിൽ നിന്നും മറ്റൊരു വിവാഹ വാർത്ത കൂടി പുറത്തു വന്നിരിക്കുകയാണ്. യുവഹൃദയങ്ങളുടെ പ്രിയ താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിങ്ങും ഉടൻ വിവാഹിതരാകാൻ േപാവുകയാണെന്നാണ് കേൾക്കുന്നത്. ഏറെ നാളായ പ്രണയത്തിലായ ദീപികയും രൺവീറും എന്നു വിവാഹിതരാകും എന്ന് ആകാംക്ഷയോടെ കാത്തിരിക്കുന്നവർക്ക് ഇതോടെ സന്തോഷമായിരിക്കുകയാണ്.
ദീപികയുടെ പിറന്നാൾ ആഘോഷത്തോട് അനുബന്ധിച്ച് ഈ മാസം തന്നെ വിവാഹ നിശ്ചയ ചടങ്ങുകൾ നടക്കുമെന്നാണ് വിവരങ്ങൾ. ശ്രീലങ്കയിൽ വച്ച് ഇന്ന് മുപ്പത്തിരണ്ടാം പിറന്നാൾ ആഘോഷിക്കുന്ന ദീപിക വിവാഹ നിശ്ചയവും അവിടെവച്ചു തന്നെ നടത്തുമോ എന്നാണ് പലരുടെയും സംശയം. എന്നാൽ ഇരുവരുടെയും അടുത്ത വൃത്തങ്ങൾ ഈ വാർത്തയെ നിഷേധിക്കുകയാണ് ചെയ്തത്.
അപ്പോഴും വിരുഷ്ക ദമ്പതികൾ വിവാഹം വരെയും വിവാഹ വാർത്തയെ തള്ളിയതും പിന്നീട് സർപ്രൈസായി വിവാഹിതരാവുകയും ചെയ്തതുപോലെ രൺവീർ–ദീപിക േജാഡികളും ന്യൂഇയർ സർപ്രൈസ് നൽകും എന്ന പ്രതീക്ഷയിലാണ് ആരാധകർ. ദീപികയും രൺവീറും കുടുംബത്തോടൊപ്പം മാലിദ്വീപിൽ പുതുവൽസരം ആഘോഷിച്ചതോടെയാണ് വിവാഹ വാർത്തകൾ വീണ്ടും ഉയർന്നത്.
സഞ്ജയ് ലീലാ ബൻസാലിയുടെ 2013ൽ പുറത്തിറങ്ങിയ രാംലീലയിൽ അഭിനയിച്ചതോടെയാണ് ദീപികയും രണ്‍വീറും പ്രണയത്തിലാണെന്ന വാർത്തകൾ പരക്കുന്നത്. പിന്നീട് പല െപാതുവേദികളിലും ദീപികയ്ക്കൊപ്പം കൈകോർത്ത് രൺവീറിനെയും കാണുന്നതു പതിവായതോടെ അതൊരു പരസ്യമായ പ്രണയവുമായി മാറി. പ്രണയത്തെക്കുറിച്ചു ചോദിക്കുമ്പോഴെല്ലാം ഒഴിഞ്ഞുമാറുന്ന ദീപികയും രൺവീറും പക്ഷേ തങ്ങൾ പ്രണയത്തിൽ അല്ലെന്നും ഇതുവരെ പറഞ്ഞിട്ടില്ല.
അടുത്തിടെ ഒരു വിഡിയോയിലൂടെ രൺവീർ ദീപികയോടുള്ള പ്രണയം പരസ്യമായി പറയുകും ചെയ്തിരുന്നു. '' നിന്നെപ്പോലെ മറ്റാരുമില്ല, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ, ഒരുപാടു സ്നേഹിക്കുന്നു''– എന്നായിരുന്നു രൺവീർ പറഞ്ഞത്. എന്തായാലും അധികം വൈകാതെ മറ്റെരാു വിവാഹ മാമാങ്കത്തിനു കൂടി ബോളിവുഡ് സാക്ഷ്യം വഹിക്കാനൊരുങ്ങുകയാണെന്ന് ഏറെക്കുറെ ഉറപ്പായ സന്തോഷത്തിലാണ് ഇരുവരുടെയും ആരാധകർ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam