ബിടൗണിലെ മസിൽമാൻ സൽമാൻ ഖാനോട് ആരാധകർക്ക് ഒരുപോലെ ചോദിക്കാനുള്ള കാര്യം എന്നാണ് വിവാഹം എന്നായിരിക്കും. പ്രണയങ്ങളും ബ്രേക്കപ്പുകളുെമാക്കെ കൊണ്ടുനിറഞ്ഞ ജീവിതത്തിൽ വിവാഹത്തെക്കുറിച്ചു താരം ഇതുവരെയും ചിന്തിച്ചു തുടങ്ങാത്തതെന്താണെന്നാണ് പലരും ആലോചിക്കുന്നത്. എന്നാൽ ഇപ്പോഴിതാ താൻ വിവാഹിതനാകാത്തതിനു പിന്നിലെ കാരണം വെളിപ്പെടുത്തി സൽമാന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. മറ്റൊന്നുമല്ല വിവാഹത്തിനുണ്ടാകുന്ന അമിതമായ ചെലവിനെയോർത്താണത്രേ താൻ അത്ര താൽപര്യം കാണിക്കാത്തത്!
സമ്പത്തിന്റെ ഏറിയപങ്കും വിവാഹങ്ങൾക്കു ചിലവഴിക്കപ്പെടുന്നതാണ് കണ്ടിട്ടുള്ളത്. താൻ ഒരുപാടു സമ്പാദിക്കുന്നുണ്ടെങ്കിലും വിവാഹത്തിന് അതിനേക്കാളൊക്കെ ഉപരി വേണമെന്നാണ് താരത്തിന്റെ വാദം. ഇനിയിപ്പോൾ സല്ലു ആർഭാട വിവാഹം ഒഴിവാക്കി രജിസ്റ്റർ മാരേജ് ചെയ്യുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ. കത്രീനയുമായുണ്ടായ ബ്രേക്കപ്പിനു ശേഷം സിംഗിളായി നടന്ന സൽമാൻ ഇപ്പോൾ റൊമാനിയൻ ടിവി അവതാരകയായ ലുലിയ വാന്ററുമായി പ്രണയത്തിലാണെന്നാണ് പ്രചരണം. സൽമാന്റെ കുടുംബത്തിലുണ്ടാകുന്ന പല ആഘോഷ പരിപാടികളിലും ലുലിയയും പങ്കെടുക്കുന്നതും ഈ സംശയങ്ങൾക്ക് ആക്കം കൂട്ടുന്നുണ്ട്.
വിവാഹത്തെക്കുറിച്ചു താരത്തിന്റെ സങ്കൽപം ഇങ്ങനെയൊക്കെയാണെങ്കിലും സഹോദരി അർപിത ഖാന്റെ കാര്യം വന്നപ്പോൾ അവയൊക്കെ കാറ്റിൽ പറത്തി ബ്രഹ്മാണ്ഡ വിവാഹം നടത്തിയയാളാണ് സൽമാൻ. നാലുവർഷം മുമ്പ് ഹൈദരാബാദിലെ ഒരു കൊട്ടാരത്തിൽ വച്ചു നടന്ന വിവാഹത്തിൽ അസ്സൽ രാജകുമാരിയെപ്പേലെയാണ് സൽമാനും കുടുംബവും അർപിതയെ മണവാട്ടിയാക്കിയത്. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിലൊന്നുമായിരുന്നു അത്.
ഇനി ചെലവാകുന്ന പണത്തെയോർത്തു വിവാഹം നീട്ടിവെക്കുന്ന സൽമാന്റെ സാമ്പത്തികസ്ഥിതി കേട്ടാൽ ഞെട്ടും. 2017ൽ ഫോർബ്സ് മാസിക പുറത്തുവിട്ട കണക്കുകൾ പ്രകാരം ബോളിവുഡിലെ സമ്പന്നന്മാരിൽ മൂന്നാമനാണ് സൽമാൻ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam