സ്വയംമറന്നൊരു സ്നേഹ ചുംബനം, വൈറലായി ശ്രിയയും ഭർത്താവും

ശ്രിയയും ഭർത്താവുംവ വിവാഹ വേളയിൽ, വിവാഹശേഷം ശ്രിയ പങ്കുവച്ച ആദ്യചിത്രം

തെന്നിന്ത്യൻ സുന്ദരി ശ്രിയ ശരണിന് ഇത് സന്തോഷത്തിന്റെ നാളുകളാണ്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ റഷ്യൻ ടെന്നീസ് താരം ആന്‍ഡ്രെ കൊഷീവുമായുള്ള വിവാഹം നടന്നിട്ട് അധികം ദിവസമായില്ല. തീർത്തും സ്വകാര്യമായി നടത്തിയ വിവാഹ ചടങ്ങുകൾക്കു ശേഷം ഉദയ്പൂറിൽ വമ്പൻ വിവാഹ വിരുന്നും ഇരുവരും സംഘടിപ്പിച്ചിരുന്നു. ശ്രിയയുടെ വിവാഹത്തിന്റെയും വിവാഹ സൽക്കാരത്തിന്റെയും വിവാഹശേഷം പങ്കുവച്ച ആദ്യചിത്രവുമൊക്കെ സമൂഹമാധ്യമത്തിൽ വൈറലാവുകയാണ്. 

ആൻഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാന്‍ താൽപര്യപ്പെട്ടിരുന്നയാളാണ് ശ്രിയ...

പിങ്ക് നിറത്തിലുള്ള കാഞ്ചീവരം സാരിയാണ് ശ്രിയ വിവാഹവേളയിൽ ധരിച്ചത്. ഉദയ്പൂരിലെ വിവാഹ സൽക്കാരത്തിൽ ചുവപ്പു നിറത്തിലുള്ള ലെഹംഗയാണ് താരം ധരിച്ചത്. വരനാകട്ടെ ബ്ലൂ കളർ സ്യൂട്ടിൽ കൂൾ ലുക്കിലെത്തി. വിവാഹത്തിനായി സിനിമാ ലോകത്തു നിന്നു ക്ഷണിക്കപ്പെട്ട അതിഥികൾ മനോജ് ബാച്പേയിയും ഷബാന ആസ്മിയും മാത്രമാണെന്നാണ് വിവരം. ശ്രിയയുടെ സുഹൃത്തുക്കളായ തമന്ന ഭാട്ടിയ, കാജൽ അഗർവാൾ തുടങ്ങിയവരെല്ലാം ഉദയ്പൂരിൽ നടന്ന റിസപ്ഷനിൽ പങ്കെടുത്തിരുന്നു. 

തമന്നയ്ക്കും കാജൽ അഗർവാളിനുമൊപ്പം ശ്രിയ

വിവാഹ ശേഷം ആദ്യമായി ഇരുവരും പങ്കുവച്ച ചിത്രവും സമൂഹമാധ്യമത്തിൽ ഹിറ്റായിരിക്കുകയാണ്. പരസ്പരം പുണർന്നു നിന്ന് സ്വയം മറന്നു ചുംബിച്ചു നിൽക്കുന്ന ശ്രിയയും ആൻഡ്രെയുമാണ് ചിത്രത്തിലുള്ളത്. വിവാഹ വേളയ്ക്കിടയിൽ തന്റെ പ്രിയപത്നിക്കായി മൊഹബതെയ്ൻ എന്ന ഹിന്ദി ചിത്രത്തിലെ ഡയലോഗുകൾ പറയുന്ന ആൻഡ്രെയുടെ വിഡിയോ വൈറലായിരുന്നു. 

വിവാഹ ആഘോഷ വേളകൾക്കിടെ ശ്രിയ

മാർച്ച് പതിനെട്ടിന് ഹൽദി–സംഗിത് സെറിമണികളോടെയാണ് ഇരുവരുടെയും വിവാഹ ആഘോഷങ്ങള്‍ക്കു തുടക്കമിട്ടത്. ശേഷം മോതിരം മാറൽ ചടങ്ങും വിവാഹവും മാർച്ച് പത്തൊമ്പതിനു റിസപ്ഷനും നടന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തിനും സൽക്കാരങ്ങൾക്കും ക്ഷണമുണ്ടായിരുന്നത്. 

ആൻഡ്രെയുമായുള്ള പ്രണയം എന്നും രഹസ്യമായി സൂക്ഷിക്കാന്‍ താൽപര്യപ്പെട്ടിരുന്നയാളാണ് ശ്രിയ. ഇരുവരും വിവാഹിതരാകുകയാണെന്ന വാർത്തകൾ വന്നപ്പോൾ പോലും താരം അതിനോടു പ്രതികരിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ പലർക്കും ശ്രിയയുടെ വിവാഹം ഒരു സർപ്രൈസ് തന്നെയായിരുന്നു. 

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam