Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവാഹ നിശ്ചയം ഇതിലും സ്പെഷലാക്കുന്നതെങ്ങനെ? വിഡിയോ

Sujith സുജിത് ഭക്തൻ വിവാഹ നിശ്ചയത്തിനിടെ

വിവാഹമോ വിവാഹനിശ്ചയമോ ഒക്കെ വരുമ്പോൾ അത് എത്രത്തോളം വെറൈറ്റിയാക്കാമെന്നു ചിന്തിക്കുന്നവരാണ് ഏറെയും. സ്ഥിരം കാണുന്നതരം വിഡിയോകൾക്കും ഫോട്ടോ പോസ് ചെയ്യലുകൾക്കുമൊക്കെ ഗുഡ്ബൈ പറഞ്ഞ് കല്യാണവിഡിയോ സിനിമ പോലെ വമ്പൻ പരിപാടിയാക്കി മാറ്റുന്നവരുമുണ്ട്. സമൂഹമാധ്യമത്തിൽ ഇപ്പോൾ വൈറലാകുന്നതും ഒരു വിവാഹ നിശ്ചയ വിഡിയോയാണ്.

കക്ഷി ഒരു വ്ലോഗറാണ്, അപ്പോൾപിന്നെ സ്വന്തം വിവാഹ നിശ്ചയവും വെറുതെ വിടാൻ പാടില്ലല്ലോ... 'ടെക് ട്രാവൽ ഈറ്റ്' എന്ന വ്ലോഗ് കൈകാര്യം ചെയ്യുന്ന സുജിത് ഭക്തൻ എന്ന യുവാവാണ് യാത്രകളും മറ്റും മനോഹരമായി വിവരിക്കുന്നതു പോലെ സ്വന്തം വിവാഹ നിശ്ചയവും വ്ലോഗ് ചെയ്തു വ്യത്യസ്തനായിരിക്കുന്നത്. ഒരു വ്ലോഗർ സ്വന്തം വിവാഹ നിശ്ചയ കാഴ്ച ആദ്യമായിട്ടായിരിക്കും വ്ലോഗ് ചെയ്യുന്നതെന്ന ആമുഖത്തേ‌ാടെയാണ് സുജിത് വിഡിയോ ആരംഭിക്കുന്നത്.

''ഇന്നലെ എന്റെ വിവാഹനിശ്ചയം ആയിരുന്നു. ഒരു ചെറിയ വ്ലോഗ് ചെയ്തിട്ടുണ്ട്. കല്യാണം ഓഗസ്റ്റിൽ ആണ്. വിഡിയോ കാണുക, ഞങ്ങളെ അനുഗ്രഹിക്കുക.''- എന്ന അടിക്കുറിപ്പോടെയാണ്‌ സുജിത് വിഡിയോ പങ്കുവച്ചത്. വിവാഹ നിശ്ചയത്തിന്റെ ഒരുക്കങ്ങളെല്ലാം വിഡിയോയിൽ കാണാം. ഒപ്പം സുഹൃത്തുക്കളെയും മറ്റും പരിചയപ്പെടുത്തുന്നുമുണ്ട്  വധുവും വരനും മോതിരം കൈമാറുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതുമൊക്കെ വിഡിയോയിലുണ്ട്.

ഓഗസ്റ്റ് 29നാണ് തങ്ങളുടെ കല്യാണമെന്നും അനുഗ്രഹിക്കണമെന്നും പറഞ്ഞാണ് സുജിത് വിഡിയോ അവസാനിപ്പിക്കുന്നത്. വിവിധ സ്ഥലങ്ങളിലേക്കുള്ള യാത്രകളും അവിടുത്തെ ഭക്ഷണരീതികളും ടെക്നോളജി വാർത്തകളുമെക്കെ കൈകാര്യം ചെയ്യുന്ന 'ടെക് ട്രാവൽ ഈറ്റ്' എന്ന വിഡിയോ ബ്ലോഗിലൂടെ സമൂഹമാധ്യമത്തിൽ സജീവമാണ് സുജിത് ഭക്തൻ.  

Read more: Lifestyle Malayalam Magazine, Beauty Tips in Malayalam