ഒരുപാട് സെലിബ്രിറ്റികളെ അവരുടെ വിവാഹ ദിനത്തിൽ മേക്കപ്പ് ചെയ്ത് സുന്ദരിയാക്കിയിട്ടുള്ള ആളാണ് മേക്കപ്പ് ആർട്ടിസ്റ്റാണ് രഞ്ജിമ. എന്നാൽ,തന്റെ വളർത്തുപുത്രി സൂര്യയുടെ വിവാഹത്തിന് ആകെ അങ്കലാപ്പിലാണ് ഇൗ അമ്മ. ഇവിടെ മേക്കപ്പ് മാത്രമല്ലല്ലോ വിഷയം, ഉപ്പുതൊട്ട് കർപ്പൂരം വരെ ഒരുക്കണം.
ആഭരണങ്ങൾ, വസ്ത്രം, സദ്യ, വിവാഹവേദി തുടങ്ങി അവളുടെ സകല കാര്യങ്ങളും ഒറ്റയ്ക്ക് തയ്യാറാക്കിയപ്പോൾ ഇൗ മാതൃഹൃദയം ഇടയ്ക്ക് കിതച്ചുപോയിരുന്നു. എങ്കിലും സന്തോഷത്തിന് അതിരില്ല, തങ്ങളുടെ കമ്മ്യൂണിറ്റിയിലെ ആദ്യ വിവാഹത്തെക്കുറിച്ച് മനോരമന്യൂസ് ഡോട്ട് കോമിനോട്മനസുതുറക്കുകയാണ് രഞ്ജിമ.
എല്ലാ വിവാഹത്തിനും എനിക്ക് മേക്കപ്പ് മാത്രം ശ്രദ്ധിച്ചാൽ മതി. അതിൽ എനിക്ക് ആത്മവിശ്വാസം കൂടുതലാണ്. നമ്മൾ കൃത്യ സമയത്ത് ചടങ്ങിനെത്തിയാൽ പിന്നെ മേക്കപ്പിന്റെ കാര്യത്തിൽ പേടിക്കേണ്ട. ബാക്കി എല്ലാം ഒരുക്കാൻ ആളുകളുണ്ട്. എല്ലാവരോടും എനിക്ക് ഒരമ്മയുടെ സ്നേഹവാത്സല്യമാണ്. സൂര്യഎന്റെ വളർത്തുപുത്രിയാണ്. അപ്പോൾ അവളോടുള്ള വാത്സല്യം പറയേണ്ടല്ലോ? വളരെ ലളിതമായ വിവാഹമാണ് ഇത്. മേക്കപ്പും ലളിതം. വലിച്ചു വാരിആഭരണങ്ങളില്ല, മേക്കപ്പുമില്ല.
ഇവിടെ ഇൗ ചടങ്ങിനാണ് പ്രാധാന്യം. ഞങ്ങളുടെ കമ്മ്യൂണിറ്റിയിൽ നടക്കുന്ന ആദ്യ വിവാഹം. ഞങ്ങൾക്ക് വിവാഹത്തിലൊന്നും താൽപര്യമില്ല.അണിഞ്ഞൊരുങ്ങി വെറുതെ പ്രദർശനവസ്തുമായി നടക്കാനാണ് താൽപര്യമെന്ന് ആക്ഷേപിക്കുന്ന സമൂഹത്തോടുള്ള മറുപടിയാണ് ഇൗ വിവാഹം.
സൂര്യയും ഇഷാനും വിവാഹിതരായി; കേരളത്തിന് ഇത് പുതിയ ചരിത്രം
ഞങ്ങൾക്കും വിവാഹം കഴിക്കാൻ സാധിക്കുമെന്നും കുടുംബ ജീവതത്തോട് ഞങ്ങൾക്കും താൽപര്യമുണ്ടെന്നും കാണിക്കാന്‍ ഒരവസരമാണ് ഇത്. സമൂഹത്തിൽതലയു ഉയർത്തിപ്പിടിച്ച് നടക്കാൻ ഞങ്ങളെ പ്രാപ്തരാക്കാനും ഇൗ വിവാഹം കൊണ്ട് സാധിക്കുമെന്ന് കരുതുന്നു.
ഇത് ഞങ്ങളെ സ്നേഹിക്കുന്ന ഇൗ സമൂഹം നടത്തിത്തരുന്ന വിവാഹമാണ്. എല്ലാവരുടേയും അനുഗ്രഹം ഉണ്ടാകണം. ഒരു അമ്മയുടെ മനസിലുള്ള എല്ലാആശങ്കകളും എനിക്കുമുണ്ട്. ഇഷാനും സൂര്യയും രണ്ട് മതവിഭാഗത്തിൽപ്പെട്ട ആളുകളാണ്. അതുകൊണ്ട് തന്നെ പരസ്പരം മനസിലാക്കി മുന്നോട്ടു പോകണമെന്ന് പറഞ്ഞു കൊടുത്തിട്ടുണ്ട്. സൂര്യ ഒരു പബ്ലിക് ഫിഗറാണ്. ഒരുപാട് സംസാരിക്കാൻ ഇഷ്ടപ്പെടുന്നവളാണ്. എന്നാൽ ഇഷാൻ കുറച്ച്ഷൈ ആണ്. പുറത്തൊക്കെ ഒരുമിച്ചു പോകുമ്പോൾ സൂര്യയോട് ആളുകൾ സംസാരിക്കാൻ വന്നാൽ അതൊക്കെ മനസിലാക്കാൻ ശ്രമിക്കണമെന്ന് ഇഷാനോട്പറയാറുണ്ട്. നിങ്ങളുടെ മനസിൽ എന്ത് വഴക്കുണ്ടെങ്കിലും അത് പെട്ടെന്ന് തന്നെ പരിഹരിക്കാൻ ശ്രമിക്കണമെന്നും പുറത്തിറങ്ങുമ്പോൾ അതിന്റെ യാതൊരുലക്ഷണവും കാണിക്കരുതെന്നും ഒരു അമ്മയെന്ന നിലയിൽ പറഞ്ഞു കൊടുക്കാറുണ്ട്. പുതിയ രീതികളുമായി രണ്ടുപേരും പൊരുത്തപ്പെടണം.
ഇഷാന്റെ വിശ്വാസങ്ങളും മറ്റും വ്യത്യസ്തമാണ്. അതിനെ ആദരിക്കാനും മനസിലാക്കാനുമുള്ള മനസ് സൂര്യയ്ക്കുമുണ്ട്. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളർത്തമ്മ.നല്ലൊരു മരുമകളായി നല്ലൊരു കുടുംബിനിയായി മാറാൻ സൂര്യയ്ക്ക് കഴിയുമെന്നാണ് എന്റെ വിശ്വാസം. രഞ്ജിമ പറഞ്ഞു നിർത്തി.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam