ആടിയും പാടിയുമാണ് മണവാട്ടിയായി അണിഞ്ഞൊരുങ്ങിയ സൂര്യയെ കൂട്ടുകാർ വിവാഹ വേദിയിലേക്ക് ആനയിച്ചത്. ഓരോ സുഹൃത്തുക്കള്‍ ഓരോ മട്ടില്‍ ചുവടുമായെത്തിയപ്പോള്‍ വിവാഹവേദി നൃത്തഭരിതമായി. സിനിമാപ്പാട്ടുകളും ഒടുവില്‍ മാപ്പിളപ്പാട്ടുകളും ചടങ്ങിന് അഴകേകി. സിനിമാറ്റിക് ഭാവത്തിലും ഒപ്പനത്താളത്തിലും അവർ ചുവടുവെച്ചപ്പോള്‍ വിവാഹ വേദിയിൽ പിറന്നത് പുതുചരിത്രം.
സ്ത്രീയിൽ നിന്ന് പുരുഷനായ വ്യക്തിയും പുരുഷനിൽ നിന്ന് സ്ത്രീയായ ഒരാളും വിവാഹിതരാകുന്നത് ഇന്ത്യൻ ചരിത്രത്തിൽ തന്നെ ആദ്യത്തെ സംഭവമാണ്. ഏറെ പ്രതിസന്ധികൾ മറികടന്നാണ് സൂര്യയും ഇഷാനും വിവാഹ ജീവിതത്തിലേക്ക് പ്രവേശിക്കുന്നത്. അതുകൊണ്ടുതന്നെ സമൂഹത്തിന്റെ നാനാതുറകളിൽ നിന്നുള്ളവർ ഇവരുടെ വിവാഹത്തിൽ പങ്കെടുത്തു.
തിരുവനന്തപുരം മന്നം ക്ലബിലായിരുന്നു വിവാഹ സത്കാരം നടന്നത്. ഇരുവരുടേയും കുടംബത്തിന്റെ സമ്മതപ്രകാരമായിരുന്നു വിവാഹം. പ്രശസ്ത മേക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാരുടെ വളർത്തുപുത്രിയാണ് സൂര്യ. ശ്രീക്കുട്ടിയാണ് ഇഷാന്റെ വളർത്തമ്മ.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam