ആ രാജകീയ വിവാഹ മാമാങ്കത്തിന് ഇനി ഒരു ദിനം മാത്രം. ഹാരി–മേഗൻ വിവാഹത്തെക്കുറിച്ചുള്ള ചർച്ചകളാണ് എങ്ങും. രാജകീയ വിവാഹത്തിൽ ഇരുവരും എത്തരത്തിലാകും അവതരിക്കുന്നതെന്നു കാണാൻ കാത്തിരിക്കുകയാണ് പലരും. രണ്ടു ചടങ്ങുകളുള്ള വിവാഹത്തിൽ രണ്ടുവിധത്തിലുള്ള ഔട്ട്ഫിറ്റിലായിരിക്കും ഇരുവരും പ്രത്യക്ഷപ്പെടുക. നടിയും ഫാഷനിൽ തല്‍പരയുമായ മേഗൻ തന്റെ ഡിഡേയിൽ ഒട്ടും മോശമാകില്ലെന്ന പ്രതീക്ഷയിലാണ് ആരാധകർ.
വിവാഹ ചടങ്ങിനും തുടർന്നു നടക്കുന്ന റിസപ്ഷനുമായി പരമ്പരാഗത ശൈലിയിലുള്ള ബ്രൈഡൽ ഗൗണും വൈകുന്നേരും നടക്കുന്ന ചടങ്ങിലേക്ക് ഗ്ലാമറസ് ആയുള്ള വസ്ത്രവുമായിരിക്കും മേഗൻ തിരഞ്ഞെടുക്കുക എന്നാണ് റിപ്പോർട്ടുകൾ. ബിഗ് ഡേ വരുന്നതു വരെയും വിൻഡ്സർ കാസിലിൽ ഭദ്രമായിരിക്കുകയാണത്രേ മേഗന്റെ വിവാഹ വസ്ത്രങ്ങൾ.
ഏതു ഡിസൈനറുടെ വസ്ത്രമായിരിക്കും മേഗൻ തിരഞ്ഞെടുക്കുക എന്നതും സസ്പെൻസായി തുടരുകയാണ്. എൻഗേജ്മെന്റിനായി തിരഞ്ഞെടുത്ത റാൽഫ് & റൂസോ ഡിസൈനുകള്‍ തിരഞ്ഞെടുക്കുമോ അതോ മേഗന്റെ പ്രിയപ്പെട്ട സുഹൃത്തായ റോളണ്ട് മൗറെറ്റിന്റേതായിരിക്കുമോ മുൻനിര ഇംഗ്ലീഷ് ഫാഷൻ ഹൗസായ ബർബെറിയുടേതായിരിക്കുമോ അതോ കേറ്റ് മിഡിൽടണിന്റെ വസ്ത്രങ്ങള്‍ ഡിസൈൻ ചെയ്ത അലക്സാണ്ടർ മക്വീന്റേതായിരിക്കുമോ മേഗനിഷ്ടപ്പെടുന്ന കനേഡിയൻ ബ്രാൻഡായ എർഡത്തിന്റേതാകുമോ എന്നൊക്കെ ഉറ്റുനോക്കുകയാണ് ഫാഷൻ ലോകം.
റാൽഫ് & റൂസോയുടെ ഗൗണിലായിരിക്കും മേഗൻ പ്രത്യക്ഷപ്പെടുന്നതെന്നാണ് കൂടുതൽ പേരും വാദിക്കുന്നത്. അതിനിടെ നടിയും പ്രശസ്ത ഫാഷൻ ഡിസൈനറുമായ വിക്ടോറിയ ബെക്കാം ആയിരിക്കുമോ മേഗന്റെ വിവാഹ വസ്ത്രങ്ങൾ ഡിസൈൻ ചെയ്യുക എന്നും ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ ഇതുവരെയും അക്കാര്യം പറഞ്ഞ് മേഗൻ തന്നെ സമീപിച്ചിട്ടില്ലെന്ന് പിന്നീട് വിക്ടോറിയ വ്യക്തമാക്കുകയും ചെയ്തിരുന്നു.
2016ൽ ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിനിടെ തന്റെ വിവാഹ വസ്ത്രത്തെക്കുറിച്ചുള്ള സങ്കൽപം മേഗൻ പങ്കുവച്ചിരുന്നു. ദിവസവും ജോലിക്കും മറ്റ് അവസരങ്ങൾക്കുമൊക്കെയായി ലക്ഷ്വറി ക്ലോത്തുകൾ തിരഞ്ഞെടുക്കുന്ന ആളായതുകൊണ്ട‌് വിവാഹമോ മറ്റു പരിപാടികളോ ആയാലും അതു ക്ലാസിക്കും സിംപിളുമാകാനാണ് ആഗ്രഹിക്കുന്നതെന്നാണ് മേഗൻ പറഞ്ഞത്.
വിവാഹത്തിനായി കേറ്റ് മിഡിൽടൺ തിരഞ്ഞെടുത്ത വസ്ത്രത്തിനോളം വരുമോ മേഗന്റെ വസ്ത്രത്തിന്റെ വിലയെന്ന് േനാക്കുന്നവരും ഉണ്ട്. ഒരുകോടിയിൽപരം ആയിരുന്നു അന്നു വിവാഹവസ്ത്രത്തിനായി കേറ്റ് ചിലവഴിച്ചത്. നടി കൂടിയായ മേഗന്റെ വിവാഹ വസ്ത്രം അതിനെയും കടത്തിവെട്ടും എന്നു ചിന്തിക്കുന്നവരാണ് ഏറെയും.
വരൻ ഹാരിയാകട്ടെ വിവാഹത്തിന് മിലിട്ടറി യൂനിഫോമിലായിരിക്കും പ്രത്യക്ഷപ്പെടുക എന്നാണ് വിവരം. വിവാഹ സമയത്ത് വില്യം രാജകുമാരനും ചുവപ്പു നിറത്തിലുള്ള കേണൽ ഓഫ് ദി ഐറിഷ് ഗാർഡ്സ് യൂനിഫോം ധരിച്ചാണ് ചടങ്ങിനെത്തിയത്.
2011ൽ ട്രവർ എംഗൽസണിനെ വിവാഹം കഴിക്കുന്ന സമയത്ത് സ്ട്രാപ്‌ലെസ് ഗൗൺ ആണ് മേഗൻ ധരിച്ചിരുന്നത്. രണ്ടു വർഷങ്ങൾക്കിപ്പുറം ഇരുവരും വിവാഹ മോചിതരാവുകയും ചെയ്തു.
36കാരിയായ മേഗന്‍ മാര്‍ക്കിള്‍ ജനിച്ചതും വളര്‍ന്നതും കാലിഫോര്‍ണിയയില്‍ ആണ്. അടുത്തിടെ വരെ താമസിച്ചിരുന്നത് ടൊറോന്റോയിലും. ഇക്കഴിഞ്ഞ നവംബര്‍ 27നാണ് മേഗന്റെയും ഹാരിയുടെയും വിവാഹം ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. വിന്‍ഡ്‌സര്‍ കാസിലിലെ സെന്റ് ജോര്‍ജ്ജ് ചാപ്പലില്‍ വെച്ചായിരിക്കും ഹാരി മേഗന്റെ കഴുത്തില്‍ മിന്ന് ചാര്‍ത്തുക.
Read more: Lifestyle Malayalam Magazine, Beauty Tips in Malayalam