ചടങ്ങുകൾക്കപ്പുറം ആഘോഷങ്ങളായി വിവാഹം മാറി കഴിഞ്ഞു. സിനിമാ സ്റ്റൈലിലുള്ള വിവാഹ വിഡിയോകൾ പതിവു കാഴ്ചകളായി. കല്യാണത്തിനു മുൻപും അന്നും ശേഷവും വിഡിയോ വേണം. വ്യത്യസ്തതകൾക്കു വേണ്ടി വിഡിയോഗ്രാഫർമാർ പരക്കം പായുകയയാണ്.
തീവണ്ടിയെന്ന ടൊവിനോയുടെ പുറത്തിറങ്ങാൻ പോകുന്ന ചിത്രത്തിലെ 'ജീവാംശമായി...' ഗാനത്തിന്റെ ചുവടു പിടിച്ച് ദീപേഷ് കൂവേരി സംവിധാനം ചെയ്ത മനീഷ് – അശ്വനി ദമ്പതികളുടെ പോസ്റ്റ് വെഡിങ് വിഡിയോ വൈറലാവുകയാണ്. ഇണക്കവും പിണക്കവും ഇഴ ചേർന്നു മനീഷ് – അശ്വനി നവദമ്പതികള്‍. ഇവർക്കിടയിലും വില്ലൻ സിഗററ്റ് തന്നെ. കൂട്ടുകാരോടൊപ്പം സിഗററ്റ് വലിക്കുന്ന മനീഷിനെ കണ്ടപ്പോൾ മൂക്കു ചുവക്കുന്ന അശ്വനി. അവസാനം ഉമ്മ കൊടുക്കാതെ അശ്വനി പ്രതിഷേധവും. വിവാഹത്തിന്റെ മറക്കാത്ത ഓര്‍മകൾക്ക് കാത്തു സൂക്ഷിക്കാൻ ലൗ ബീറ്റ്സ് വെഡിങ് ഒരുക്കിയിരിക്കുന്ന വിഡിയോ രസകരമാണ്.
വിവാഹത്തിന്റെ ആദ്യ നാളുകളെ വിഡിയോയിൽ മനോഹരമായി ദീപേഷ് ചിത്രീകരിച്ചിരിക്കുന്നു. ക്യാമറ കൈകാര്യം ചെയ്തത് രാജേഷ് അഞ്ചുമൂർത്തിയാണ്. ജിനേഷ് നന്ദനമാണ് എഡിറ്റിങ്.
ദീപേഷ് കൂവേരിയുടെ ഒൻപതാമത്തെ കല്യാണ വിഡിയോയാണ് ഇത്. ഇതിനു മുൻപ് സംവിധാനം ചെയ്ത വിപിൻ– ദിവ്യ വിവാഹനിശ്ചയ വിഡിയോയും വൻ ഹിറ്റായിരുന്നു.
Read More : Lifestyle Malayalam Magazine, Beauty Tips in Malayalam