ഒരു നിമിഷം താമസിച്ചിരുന്നെങ്കിലോ? ചങ്കിടിപ്പിക്കും ഈ വിഡിയോ

കൃത്യമായ നോട്ടം, ശ്രദ്ധ, ആ നിമിഷം മുന്‍കൂട്ടി കാണാനുള്ള മനസ്. അത്രമാത്രം മതി ഒരു നല്ല ഫോട്ടോയ്ക്ക് എന്നുപറയാറുണ്ട്. എന്നാല്‍ ഇൗ ചേരുവകള്‍ മാത്രം മതി വലിയ അപകടങ്ങളില്‍ നിന്നും രക്ഷപെടാനും. കല്ല്യാണ ഫോട്ടോ ഷൂട്ടിനിടയില്‍ നടന്ന അപകടത്തില്‍ നിന്ന് ഇൗ ദമ്പതികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

അമേരിക്കയില്‍ നവദമ്പതികളുടെ ഫോട്ടോഷൂട്ടിനിടയിലാണ് വധുവരന്‍മാരുടെ തലയിലേക്ക് മരക്കൊമ്പോടിഞ്ഞ് വീണത്. മരത്തിന്റെ ചുവട്ടിലെ ബെഞ്ചിലിരുന്ന് പ്രണയിക്കുന്ന രംഗം ചിത്രീകരിക്കാനുള്ള ശ്രമത്തിലായിരുന്നു സംഘം. പക്ഷേ ആ സ്വര്‍ഗത്തിലേക്ക് വരുന്ന കട്ടുറുമ്പിന്റെ ശബ്ദം ഇരുവരും ശ്രദ്ധിച്ചത് അപകടമൊഴിവാക്കി. ഇരുവരും ശബ്ദം കേട്ട് മുകളിലോട്ട് നോക്കിയതും അതാ  തലയ്ക്ക് മുകളിലേക്ക് വീഴാനൊരുങ്ങുന്ന വലിയ മരക്കൊമ്പാണ് കാണുന്നത്. സകല ദൈവങ്ങളെയും വിളിച്ച് ഇരുവരും കുതറിമാറി.