Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗരുഡനിലേറി വധുവും വരനും, ചടങ്ങിനെത്തിയവർ ഞെ‌ട്ടി!!

flying-entry

വിവാഹത്തിനു വധുവിനേയും വരനേയും കാത്തിരുന്നവർ ഞെട്ടി. ഇരുവരും വിവാഹ ചടങ്ങിനെത്തിയത്ആകാശത്തു നിന്നു പറന്നിങ്ങി. ബോളിവുഡ് സിനിമകളെ വെല്ലുന്ന എൻട്രി. വിവാഹത്തിനു പുതുമകൾ തേടുന്ന കാലമാണെങ്കിലും ഇത്തരമൊരു അതിസാഹസികത ആരും പ്രതീക്ഷിച്ചിരുന്നില്ല. ഗരുഡ രൂപത്തിനു താഴെ കെട്ടിയിട്ട കൂട്ടിൽ വധുവും വരനും പറന്നിറങ്ങുമ്പോൾ വിവാഹചടങ്ങിനെത്തിയവർ ആദ്യം അമ്പരന്നെങ്കിലും പിന്നീട് കയ്യടികളോടെ വരവേറ്റു. വേദിയിൽ ‘ബഹ്റാവോം ഫുൽ ബർസാവോ’ എന്ന ഹിന്ദി ഗാനം മുഴങ്ങുന്നുണ്ടായിരുന്നു. 

സമൂഹ മാധ്യമങ്ങളിൽ വിഡിയോ അതിവേഗം വൈറലായി. ഗരുഡ രൂപത്തിൽ പറന്നിറങ്ങിയതിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഇന്ത്യയിൽ കല്യാണാഘോ‌ഷങ്ങൾ കൈവിട്ടു പോവുകയാണെന്നു ഒരുപക്ഷം അഭിപ്രായപ്പെടുന്നു. എന്നാൽ ഇതുവരെ കണ്ടതിൽ മികച്ചു നിന്ന എൻട്രിയാണ് ഗരുഡ വാഹനത്തിൽ കണ്ടതെന്നു പറയുന്നവരും കുറവല്ല. 

എന്തായാലും വിവാഹ ചടങ്ങുകളിലെ പുതിയ പരീക്ഷണങ്ങൾക്കു വേണ്ടി കാത്തിരിക്കാം.

Read more : Lifestyle Malayalam Magazine, Beauty Tips in Malayalam

related stories