വിവാഹവുമായി ബന്ധപ്പെട്ട് ഏറെ പരീക്ഷണങ്ങൾ നടക്കുന്ന മേഖലയാണ് ക്ഷണക്കത്തുകൾ. ഇത്തരം ക്ഷണക്കത്തുകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാവാറുണ്ട്. എന്നാൽ ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്ന ക്ഷണക്കത്ത് അതുക്കും മേലെയാണ് എന്നു തന്നെ പറയാം. ഇംഗ്ലണ്ടിലാണ് ഈ ക്ഷണക്കത്ത്. വിവാഹത്തിൽ പങ്കെടുക്കുന്നവർ പാലിക്കേണ്ട നിബന്ധനകൾ സഹിതമാണ് വധുവിന്റെ വീട്ടുകാർ ക്ഷണക്കത്ത് തയാറാക്കിയിരിക്കുന്നത്. എത്ര തുക സമ്മാനമായി നൽകണമെന്നുൾപ്പടെയുള്ള കാര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നതാണ് കത്ത് ശ്രദ്ധ നേടാനുള്ള കാരണം.
ക്ഷണക്കത്തിലെ നിബന്ധനകള്‍ ഇതാണ്.
വിവാഹത്തിന് 15-30 മിനിട്ടുകൾക്ക് മുമ്പ് എത്തുക
വെള്ള, ക്രീം, ഐവറി നിറങ്ങൾ ധരിക്കരുത്
മുടി പോണിടെയിൽ ആയി കെട്ടുക
അമിതമായി മേക്കപ്പ് ചെയ്യരുത്
വിവാഹം റെക്കോർഡ് ചെയ്യാൻ പാടില്ല
നിർദേശിക്കുന്നത് വരെ ഫെയ്സ്ബുക്ക് ഉപയോഗിക്കരുത്
ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോൾ ഹാഷ്‍ടാഗ് ഉപയോഗിക്കുക
വധുവുമായി സംസാരിക്കാനേ പാടില്ല
അവസാനമായി, 75 ഡോളറിൽ (അയ്യായിരത്തിൽപരം) കുറയാത്ത സമ്മാനവുമായി മാത്രം വരിക
വിവാഹത്തിന്റെ നടത്തിപ്പിന് ചുമതല ലഭിച്ചിട്ടുള്ള ആളാണ് വധുവിന്റെ മാതാപിതാക്കൾക്കു വേണ്ടി നിബന്ധനകൾ നൽകിയിരിക്കുന്നത്. ഇതു ലഭിച്ച ഒരു സ്ത്രീയാണ് വിവരം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചത്. എന്തായാലും ഇത്തരം നിബന്ധനകള്‍ ആദ്യമായാണ് കാണുന്നതെന്നാണ് പലരും പ്രതികരിക്കുന്നത്. ഇൗ ക്ഷണക്കത്ത് ലഭിക്കുന്നവർ വിവാഹത്തിന് ഇഷ്ടമുള്ള വസ്ത്രം ധരിച്ച് മേക്കപ്പിട്ടു പോകണമെന്നും ആര് എന്തുചെയ്യുമെന്ന് നോക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു.