Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രണയത്തേരേറി 12 വർഷങ്ങൾ പിറകിലേക്ക്; വ്യത്യസ്തം ഈ വെഡ്ഡിങ് ഫോട്ടോ ഷൂട്ട്

marriage

ഹൈസ്കൂൾകാലം മുതലുള്ള പ്രണയം 12 വർഷങ്ങൾക്കുശേഷം വിവാഹത്തിലെത്തി നിൽക്കുന്നു. എലിസബത്തും അമലും ഒന്നാകുമ്പോൾ വെഡ്ഡിങ് ഫൊട്ടോഗ്രഫി എവിടെ വേണം? 12 വർഷത്തെ പ്രണയത്തെ ആവിഷ്കരിക്കാൻ ഏറ്റവും നല്ല ലൊക്കേഷൻ ഏതാണ്. ആദ്യമായി കണ്ട, പ്രണയം പൂവിട്ട സ്കൂളിൽ വീണ്ടും പ്രണയിച്ച് ഓർമകളെ കൂടെക്കൂട്ടി വിവാഹത്തിന് ഒരുങ്ങാനായിരുന്നു എലിസബത്തിന്റെയും അമലിന്റെയും തീരുമാനം. 

marriage2

തങ്ങളുടെ പ്രണയത്തിന്റെ ഒാർമകളെ പുനരാവിഷ്കരിക്കാമെന്ന െഎഡിയയുമായി കോട്ടയത്തെ ടൂസ്ഡേ ലൈറ്റ്സ് സ്റ്റുഡിയോയിൽ ഇവരെത്തി. വിവാഹ ഫൊട്ടോഗ്രാഫിയിൽ പരീക്ഷണങ്ങൾ തുടർക്കഥയാകുന്ന ഇക്കാലത്ത് കെഎസ്ആർടിസി ബസ് സ്റ്റാന്റ് ലൊക്കേഷനാക്കി വിവാഹ ഫൊട്ടോഗ്രാഫി നടത്തി വാർത്തകളിലിടം പിടിച്ച ‘ടൂസ്ഡേ ലൈറ്റ്സ്’ സംഭവം ജോറാക്കി കയ്യിൽ കൊടുത്തു.

marriage3

യൂണിഫോമിൽ മു‌ടി പിന്നിയിട്ടു ബാഗും തൂക്കി എലിസബത്തും ക്ലീൻ ഷേവ് ചെയ്ത് അമലും വന്നെത്തി. കൂട്ടുകാരില്ലാത്ത പ്രണയകഥകളില്ലല്ലോ. സുഹൃത്തുക്കളും ആ സ്കൂൾ വരാന്തകളില്‍ സ്ഥാനം പിടിച്ചു. പിന്നീട് ഒാർമകളിലേക്ക് ഒരു മടക്കം. 

marriage4

12 വർഷങ്ങൾക്കുശേഷം വീണ്ടും എലിസബത്തിനെ ഒളികണ്ണിട്ട് അമൽ നോക്കി. വരാന്തയിലൂടെ കൈകോർത്തു പിടിച്ചു ഇരുവരും നടന്നു. ബെഞ്ചിൽ പേരെഴുതി വെച്ചു. പത്ത് ബിയിലെ റോൾ നമ്പർ 7 ഉം 38 മായി മാറി. ഒന്നിച്ചു നീങ്ങുന്ന സൈക്കിളുകളുടെ ഇരുവശത്തും നിന്നു കണ്ണുകൾകൊണ്ട് അവർ വീണ്ടും കഥകൾ പറഞ്ഞു. കണക്ക് ബുക്കിൽ കോറിയിട്ട വാക്കുകളിലൂടെ അവൻ അവളോടു ചോദിച്ചു ‘വിൽ യു മാരി മീ’. അന്ന് അതിനു അവൾ കൊടുത്ത മറുപടി ഇന്ന് ‘03–02–2019’ എന്ന തീയതിയായി ഇവരുടെ കയ്യിൽ പിടിച്ചിരിക്കുന്ന സ്ലേറ്റിലുണ്ട്.

കിടിലൻ ഡയലോഗുകളുള്ള ‘സേവ് ദ ഡേറ്റ്’ വിഡിയോയി ഇൗ ചിത്രങ്ങൾ മാറും. പുതുമകളും പരീക്ഷണങ്ങളും തുടരുന്ന വെഡ്ഡിങ് ഫൊട്ടോഗ്രഫിയിൽ ആശയങ്ങൾക്കു പ്രാധാന്യം കൂടിവരുന്ന കാലമാണിത്. വിദേശ ലൊക്കേഷനുകളും ആഡംബര വാഹനങ്ങളൊന്നുമല്ല മികവിന്റെ മാനദണ്ഡമെന്നു വ്യക്തമാക്കിയ ഇൗ ഫോട്ടോഷൂട്ട് സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.