ഭാര്യയെ വീണ്ടും വിവാഹം കഴിച്ച് മൂസക്കായി; ആശംസകളുമായി സുരഭി

മലയാള സീരിയൽ എം.80 മൂസയിലൂടെ പ്രേക്ഷകരുടെ നെഞ്ചിൽ സ്ഥാനം പിടിച്ചവരാണ് വിനോദ് കോവൂരും സുരഭി ലക്ഷ്മിയും. ഇതിലെ കഥാപാത്രങ്ങളായ മൂസയും പാത്തുവുമായിരുന്നു ഇവർ. തന്റെ പ്രിയപ്പെട്ട മൂസക്കായിയുടെ വിവാഹവാർത്ത പങ്കുവെച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി. 

സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെ വിനോദ് കോവൂർ രണ്ടാമതും ഭാര്യ ദേവുവിനെ താലി ചാർത്തിയ വിവരം പങ്കുവെച്ചിരിക്കുന്നത്. ഗുരുവായൂർ അമ്പലനടയിൽവെച്ചു താലികെട്ടണമെന്ന ആഗ്രഹം വിവാഹജീവിതത്തിന്റെ 18–ാം വർഷത്തിൽ പൂർത്തീകരിക്കുകയായിരുന്നു. ഭാര്യ ദേവുവിനുള്ള ജന്മദിനസമ്മാനം കൂടിയായാണിത്. 

സുരഭിയുടെ കുറിപ്പ് വായിക്കാം: 

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസിൽ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരിൽ നിന്നും താലികെട്ടുക എന്നത്.ഇന്ന് അത് നടുന്നു.ദേവുന്റെ പിറന്നാൾ കൂടയാണ് ഇന്ന് .ഇത് ദേവൂനുള്ള പിറന്നാൾ സമ്മാനം ആണെന്നാണ് വിനോദേട്ടൻ പറയുന്നത്.

"മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം' വല്ലാത്ത പഹയൻ തന്നെ '"

എന്ന് സ്വന്തം പാത്തു