താരവിവാഹത്തിന്റെ ആഘോഷലഹരിയിലാണ് ബോളിവുഡ്. ദീപിക പദുക്കോൺ–രൺവീർ സിങ് വിവാഹത്തിന് വിരലിൽ എണ്ണാവുന്ന ദിനങ്ങൾ മാത്രം. നവംബർ 14, 15 തീയതികളിലായി രണ്ടുദിവസം നീളുന്ന വിവാഹത്തിന് ദീപിക ഒരുങ്ങിക്കഴിഞ്ഞു. വിവാഹത്തിന് രണ്ടാഴ്ചമുമ്പ് തന്നെ നവവധുവിന്റെ ലജ്ജ കലർന്ന ചിരിയോടെയുള്ള ദീപികയുടെ ചിത്രം സമൂഹമാധ്യമത്തിൽ വൈറലായിക്കഴിഞ്ഞു.
കഴിഞ്ഞ ദിവസം താലിമാല(മംഗൽസൂത്ര) വാങ്ങാനായി ദീപിക മുംബൈയിലെ ഒരു ജ്വല്ലറിയിൽ എത്തിയതായി റിപ്പോർട്ടുകളുണ്ട്. ഏകദേശം ഒരു കോടിയോളം രൂപയുള്ള ആഭരണങ്ങളാണ് ദീപിക അണിയുകയെന്നാണ് സൂചന. 20 ലക്ഷം രൂപയാണ് താലിയുടെ വില . വരനു അണിയാനായി 200 ഗ്രാമിന്റെ സ്വർണമാലയാണ് വാങ്ങിയത്.
സിന്ധി–കൊങ്കിണി ആചാരപ്രകാരമുള്ള വിവാഹം നവംബർ 14 നാണ്. തുടർന്ന് ഇരുവരും ഇറ്റലിയിലേക്ക് പോകും. മുംബൈയിലും ബാംഗ്ളൂരിലും വിവാഹസൽക്കാരങ്ങൾ ഒരുക്കുന്നുണ്ട്.