വിവാഹ മാമാങ്കം; ദീപികയ്ക്ക് പിന്നാലെ തിളങ്ങി രൺവീറും

ranveer-singh-haldi-celebrations

ഏറെ നാളത്തെ കാത്തിരിപ്പുകൾക്ക് ശേഷം ബോളിവുഡ് താരസുന്ദരി ദീപിക പദുക്കോണിന്റെയും രൺവീർ സിംഗിന്റെയും വിവാഹത്തിന്റെ ഒരുക്കങ്ങൾ ആരംഭിച്ചു. വിവാഹത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾക്കും ആചാരങ്ങൾക്കും ഇന്നലെ തുടക്കമായി. നവംബർ 14 നാണ് ഇരുവരും വിവാഹിതരാകുന്നത്. 14,15 തീയതികളിൽ നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങൾക്ക് മുൻപായുള്ള ആചാരങ്ങൾക്കാണ് ഹൽദി എന്ന ഈ ചടങ്ങു സാക്ഷ്യം വഹിക്കുന്നത്. 

ആദ്യം ദീപികയുടെ വീട്ടിലായിരുന്നു ഹൽദിയുടെ ഒരുക്കം നടന്നത്. തൊട്ടുപിന്നാലെ രൺവീറിന്റെ വീട്ടിലും ആരംഭിച്ചു. ഓഫ് വൈറ്റ് നിറത്തിലുളള കുർത്തയാണ് രൺവീർ ചടങ്ങിന്റെ ഭാഗമായി ധരിച്ചിരുന്നത്. ഫാൻസ്‌ ക്ലബ് വഴി പങ്കുവയ്ക്കപ്പെട്ട രൺവീറിന്റെ  ചിത്രങ്ങൾക്ക് സോഷ്യൽ മീഡിയയിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. 

ബാൽക്കണിയിൽ നിന്നും സെൽഫിയെടുക്കുന്ന രൺവീറിനെ ഏറെ കൗതുകത്തോടെയാണ് ആരാധകർ നോക്കിക്കണ്ടത്. ദീപികയുടെ വീട്ടിൽ വച്ച് നടന്ന പൂജയോടെയാണ് വിവാഹ പൂർവ ആചാരങ്ങൾക്കും ആഘോഷങ്ങൾക്കും തുടക്കമായത്. ബാംഗ്ലൂരിൽ ഉള്ള ദീപികയുടെ വീട്ടിലും രണ്ടാഴ്ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ്.