കല്യാണവും വീടുപണിയും അതിന്റെതായ സമയത്തെ നടക്കൂ എന്ന് ചിലർ പറയാറുണ്ട്. എന്നാൽ അടുത്തകാലത്തായി വിവാഹത്തിന് കാരണമായി സോഷ്യൽ മീഡിയ മാറുന്ന കൗതുക കാഴ്ചയാണുള്ളത്. നല്ല പങ്കാളിയെ തേടി ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് മതി. പിന്നെ തിരിഞ്ഞുനോക്കേണ്ട. അക്കൂട്ടത്തിൽ ഒടുവിലത്തെ ഉദാഹരണമാണ് സന്തോഷ് ജോർജ്.
വധുവിനെ ആവശ്യമുണ്ടെന്ന് ഫെബ്രുവരിയിലാണ് സന്തോഷ് ജോര്‍ജ് എന്ന യുവാവ് പോസ്റ്റ് ചെയ്തത്. ബ്രോക്കര്‍മാര്‍ വഴിയും പരസ്യങ്ങള്‍ വഴിയും വിവാഹം നടക്കാതായതോടെ തന്റേതായ വഴി തിരഞ്ഞെടുക്കുകയായിരുന്നു സന്തോഷ്. മാസങ്ങള്‍ക്കിപ്പുറം സന്തോഷ് ഒരു കുറിപ്പ് കൂടി ഇട്ടു. സോഷ്യൽ ലോകത്തെ കല്യാണം അറിയിച്ചുകൊണ്ട്. ജിറ്റി തോമസ് എന്ന ചങ്ങനാശേരിക്കാരി തന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ പോകുന്നുവെന്ന സന്തോഷവാർത്ത സന്തോഷ് പങ്കുവച്ചതോടെ ചങ്കിടിക്കുന്നത് ബ്രോക്കർമാർക്കാണ്.
ഫെയ്സ്ബുക്കിന്റെ പൂർണരൂപം:
‘ഞാൻ എന്റെ ജീവിത പങ്കാളിയെ കണ്ടെത്തി, നവംബർ 15-ാം തീയതി ഞങ്ങൾ വിവാഹിതരാവുകയാണ്, ചങ്ങനാശ്ശേരി സ്വദേശിനി ജിറ്റി തോമസാണ് വധു, സ്ത്രീധനം പ്രതീക്ഷിയ്ക്കുന്നില്ല നല്ലൊരു പെണ്ണിനെ മതി എന്ന എന്റെ വിവാഹപ്പരസ്യം സോഷ്യൽ മീഡിയായിലെ നല്ലവരായ നിങ്ങൾ ഏറ്റെടുത്തതു കൊണ്ട് വധുവിനെ പരസ്യം നൽകിയതിന്റെ തൊട്ടടുത്ത ദീവസം തന്നെ കണ്ടെത്താൻ കഴിഞ്ഞു, മാധ്യമങ്ങളും സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഏറെ സഹായിച്ചു, വളരെയധികം നന്ദി
ഫെബ്രുവരി മാസം ആയിരുന്നു പുതീയ ഒരു പ്രൊഫൈൽ ക്രിയേറ്റു ചെയ്തു കൊണ്ട് വധുവിനെ ആവശ്യമുണ്ട് എന്ന പരസ്യവുമായി ഞാൻ ഫേസ്ബുക്കിൽ എത്തുന്നത്, അതീന് പ്രതീക്ഷിച്ച സ്വീകാര്യത കിട്ടാതെ വന്നപ്പോൾ ഓൺലൈൻ ആഡ്വർറ്റൈസിങ് പഠിച്ച് രണ്ടാമത് നടത്തിയ ശ്രമമാണ് വിജയം കണ്ടത്, സോഷ്യൽ മീഡിയായിലെ നല്ല മനുഷ്യരിലൂടെ ശ്രമം വിജയിച്ചു, പ്രതീക്ഷച്ചതിൽ ഏറെ ആലോചനകൾ വന്നു, പരസ്യം നിർമ്മിയ്ക്കുന്ന വേളയിൽ ത്തന്നെ ആലോചന നടത്തുന്ന പെൺകുട്ടികളിൽ നിന്ന് ഒരാളെ സ്വീകരിയ്ക്കുകയും മറ്റു പെൺകുട്ടികൾക്ക് വേണ്ട സഹായം നൽകാനും തീരുമാനം എടുത്തിരുന്നു, വേണ്ടി വന്നാൽ വിവാഹച്ചിലവ് വഹിയ്ക്കും എന്ന് എന്റെ പരസ്യത്തിൽ ഉണ്ടായിരുന്നതു കൊണ്ട് സാമ്പത്തികമായി പ്രയാസമനുഭവിയ്ക്കുന്ന പെൺകുട്ടികളുടെ ആലോചനകളായിരുന്നു കൂടുതലും വന്നത്, എങ്ങനെ ഇവരെ സഹായിക്കും എന്ന ചിന്ത എന്നെ കൊണ്ടെത്തിച്ചത് വിവാഹാഘോഷങ്ങൾ വധുവിന്റെ സമ്മതത്തോടെ തീർത്തും ഒഴിവാക്കി മംഗല്യമന്ത്ര മാട്രിമോണിയൽ എന്ന സംരംഭത്തിലേക്കാണ്,
പള്ളിയിലെ ചടങ്ങുകൾക്കു ശേഷം നേരെ വീട്ടിലേയ്ക്ക്, അല്ലാതെ മറ്റു ചടങ്ങുകൾ ഒന്നും തന്നെയില്ല, എന്റെ വിവാഹം ആഘോഷിച്ചാൽ ആഥിഥേയരിൽ ഒന്നാം സ്ഥാനത്ത് സോഷ്യൽ മീഡിയയിലുള്ളവരാണെന്ന് എന്റെ വിവാഹത്തിൽ സംബന്ധിയ്ക്കാൻ ആഗ്രഹം പ്രകടിപ്പിച്ചവർക്ക് മറുപടി നൽകിയിരുന്നു, എന്നോട് ക്ഷമീയ്ക്കുക, പ്രാർത്ഥനയും അനുഗ്രഹവും പ്രതീക്ഷിയ്ക്കുന്നു
പ്രൊപ്പോസൽ അയച്ച മറ്റു പെൺകുട്ടികൾക്ക് സൈറ്റിലൂടെ അനുയോജ്യനായ വരനെ കണ്ടെത്തുകയും സൈറ്റിലൂടെ തന്നെയുള്ള വരുമാനം കൊണ്ട് ഇവരുടെ വിവാഹം നടത്തുകയുമാണ് ലക്ഷ്യം, ഇപ്പോൾ ത്തന്നെ 500ൽ അധികം യുവാക്കളെ കണ്ടെത്തി, അവരിൽ പകുതിയിലധികം സാമ്പത്തിക സ്ഥിതി ഉള്ളവരും വധുവിനെ കണ്ടെത്തിയാൽ സംരംഭത്തിന്റെ വിജയത്തിനായി നല്ലൊരു തുക നൽകാമെന്നും ഏറ്റിട്ടുണ്ട്, എല്ലാവരുടെയും ആത്മാർത്ഥമായ സഹകരണം കിട്ടിയാൽ എനിയ്ക്ക് ഒത്തിരിപ്പേരെ സഹായിക്കാൻ കഴിയും, ലക്ഷ്യം വിജയിച്ചാൽ സാധാരണക്കാരായ യുവാക്കൾക്കും ഏറെ ഉപകാരപ്പെടും എന്ന കാര്യം തീർച്ചയാണ്, പ്രാർത്ഥനയും അനുഗ്രഹവുമായി എന്നും കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കുന്നു
ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയാതെ വിഷമിയ്ക്കുന്നവർ എന്റെ പേജ് ലൈക്ക് ചെയ്ത് ബെൽ ബട്ടൺ അമർത്താൻ മറക്കരുത്, എന്നാൽ കഴിയുന്ന രീതിയിലെക്കെ സഹായിക്കാം’ സന്തോഷ് കുറിച്ചു.'
ഫെബ്രുവരിയിലാണ് ഫെയ്സ്ബുക്കിലൂടെ വധുവിനെ അന്വേഷിച്ച് പരസ്യം നല്‍കിയത്.
ആ കുറിപ്പ് ഇങ്ങനെ:
‘വധുവിനെ ആവശ്യമുണ്ട് ക്രിസ്ത്യൻRCSC 33 വയസ്സ് 160CM well settled സ്വർണ്ണമായും പണമായും തരാൻ ശേഷീ ഇല്ലാത്ത സാമ്പത്തികമായി തീരെ പിന്നോക്കം നിൽക്കുന്ന കുടുംബത്തിൽ നിന്നും ആലോചന പ്രതീക്ഷിക്കുന്നു, കുടുംബപരമായും വ്യക്തി പരമായും (മദ്യപാനം, പുകവലി, വ്യഭിചാരം) യാതൊരു വിധ പ്രശ്നങ്ങളും ഇല്ലാത്ത ആളാണ് ഞാൻ.
ഉന്നത വിദ്യഭ്യാസവും കൃഷിഭൂമിയും ഉള്ള ആളല്ല ഞാൻ, അതേ സമയം വാഹനം,A/C,T.V,Washing Machine, ഗ്ലാമറ്? തുടങ്ങി എല്ലാവിധ സൗകര്യങ്ങളുള്ള വീടും നല്ല വരുമാനമുള്ള ജോലിയും ആവശ്യത്തിന് സാമ്പത്തിക ഭദ്രതയും എനിക്ക് ഉണ്ട്(Georgian Dental Lab,Sales) കൂടുതലായി എന്തെങ്കിലും അറീയാൻ ഉണ്ടെങ്കിൽ വ്യക്തമായി ചോദിച്ച് അറിഞ്ഞതിനു ശേഷം നേരീൽ വന്ന് അന്വേഷിക്കാം, പത്രത്തിൽ ഒരു പരസ്യം കൊടുത്തീരുന്നു….. ഗൾഫാണോ? അല്ല അവീടെ തീർന്നു അതീന്റെ വിശേഷങ്ങൾ, ആയതിനാൽ മതം ,ജാതീ, വിദ്യാഭ്യാസം, ജോലി തുടങ്ങീയ ഡിമാൻറുകൾ ഒന്നും തന്നെയില്ല,
പെൺകുട്ടി നല്ല വ്യക്തിത്വത്തിന് ഉടമയായൽ മാത്രം മതി, താല്പര്യമുള്ളവർ ഫോട്ടോ, അഡ്രസ്സ്, ഫോൺ നമ്പർ എന്നീവ മെസെഞ്ചറിലൂടെ അയയ്ക്കുകയും കൂടുതൽ വിവരങ്ങൾ അതിലുടെ കൈമാറുകയും ചെയ്യുക (മാർച്ച് പത്താം തീയതി വരെ കാത്തീരുന്നതിനു ശേഷം അതുവരെ വരുന്ന ആലേചനകളിൽ നിന്ന് അനുയോജ്യമായത് തിരഞ്ഞെടുത്ത് തിരികെ വിളിയ്ക്കും) പത്ര പരസ്യത്തെയും, ബ്രോക്കർമാരെയും ആശ്രയീച്ചിട്ട് ഒരു രക്ഷയുമില്ല, അതു കൊണ്ട് ദയവായി ഇതൊന്ന് ഷെയർ ചെയ്ത് സഹായിക്ക്.
നല്ല ഒരു പെണ്ണിനെ കിട്ടിയാൽ ചിലവ് ചെയ്യാം, ഒരുപാട് പേർ മെസ്സേജിലുടെ കുറേ കാര്യങ്ങൾ ചോദിക്കുന്നുണ്ട്, ഇനിയും ഇത്തരം ചോദ്യങ്ങൾ ആവർത്തിയ്ക്കാൻ സാധ്യതയുള്ളതുകൊണ്ട് കമന്റിൽ വീശദമായി ഉത്തരം ചേർത്തിട്ടുണ്ട്, പെൺകുട്ടിയെ കണ്ടെത്തിക്കഴിഞ്ഞാൽ അപ്പോൾത്തന്നെ… ദാ ഇവിടെ? ഒരു സെൽഫീ upload ചെയ്യും, ഒരു പക്ഷേ നിങ്ങളുടെ ഒരു ഷെയർ കൊണ്ടായിരിക്കും എനിയ്ക്ക് ആ നിഷ്കളങ്കയെ കണ്ടെത്താൻ കഴിയുക,( പെൺകുട്ടിയുടെ കുടുംബത്തീന് വിവാഹച്ചെലവിനുള്ള സാമ്പത്തീക സ്ഥിതി ഇല്ല എന്ന കാരണത്താലും, മറ്റെന്ത് കാരണത്താലും ആലോചിക്കാതിരിക്കരുത്)
ഈശ്വരൻ എനീക്ക് തന്നിട്ടുള്ള കഴിവും,സാമർത്ഥ്യവും ഉപയോഗിച്ച് ചിന്തിച്ചപ്പോൾ ഇങ്ങനെയൊരും പരസ്യരീതി നല്ലതായിരിക്കുമെന്ന് തോന്നി, അതു കൊണ്ടാണ് ഈ മാർഗം സ്വീകരിയ്ക്കുന്നത്, എന്റെ പേജിലെ ചിത്രങ്ങളിൽ കാണുന്ന കാണുന്ന വീടും സ്ഥലവും ഞാൻ ആരുടെ മുന്നിലും കൈനീട്ടാതെ സഹായങ്ങൾ സ്നേഹപൂർവ്വം നീരസിച്ച് സ്വന്തമായി രാത്രീയും പകലും അദ്ധ്വാനീച്ച് നേടിയതാണ്, എന്നിട്ട് യോഗ്യതയോടെ പെണ്ണിനെ അന്വേഷിയ്ക്കുമ്പോൾ എനിക്ക് യോജിച്ച സാധാരണ കുടുംബങ്ങളീൽ നിന്ന് വിദേശമല്ല, സർക്കാർ ജോലീയില്ല എന്നെക്കെപ്പറഞ്ഞ് തഴയപ്പെടുന്നത് വിഷമം ഉള്ള കാര്യമാണ്, ഐശ്വര്യറായി വേണോന്ന് ഒന്നും ഇല്ല, അത്യാവശ്യം എനീയ്ക്ക് കാഴ്ചയ്ക്ക് ഇഷ്ടപ്പെടണം, നീങ്ങളുടെ അയൽപക്കത്ത് എനിയ്ക്ക് ചേരുന്ന പെൺകുട്ടികൾ ഉണ്ടെങ്കിൽ അവരെ അറിയിക്കാനും മടിക്കരുത്’