റഷ്യയുടെ സൗന്ദര്യറാണി ഇനി മലേഷ്യൻ രാജാവിന്റെ സ്വന്തം

റഷ്യയുടെ സൗന്ദര്യ റാണിയെ സ്വന്തമാക്കി മലേഷ്യന്‍ രാജാവ് മുഹമ്മദ് വി. 25 വയസ്സുകാരിയായ മുന്‍ മിസ് മോസ്കോ ഒക്സാന വോവോദിനയും 49 വയസ്സുള്ള മലേഷ്യന്‍ രാജാവും തമ്മിലുള്ള വിവാഹം നവംബര്‍ 22 നാണ് നടന്നത്. 

ഇസ്‌ലാം മതം സ്വീകരിച്ച ശേഷമായിരുന്നു ഒക്സാനയെ രാജാവ് വിവാഹം ചെയ്തത്. ഏപ്രില്‍ മാസത്തില്‍ ഒക്സാന മതം മാറി റൈഹാന എന്ന മുസ്ലിം നാമം  സ്വീകരിച്ചിരുന്നു.2015 ലെ മിസ് മോസ്കോ ആയിരുന്ന ഒക്സാനയും രാജാവും ഏറെക്കാലമായി പ്രണയത്തിലായിരുന്നു. റഷ്യയിലായിരുന്നു ഇവരുടെ രാജകീയ വിവാഹം.  

2016 ലാണ് മുഹമ്മദ് മലേഷ്യൻ രാജാവായി അധികാരത്തിലെത്തുന്നത്. ചൈനയിലും തായ്ലാന്റിലും മോഡലിങ് ചെയ്യുകയായിരുന്നു ഒക്സാന. ഇരുവരുടെയും മനോഹരമായ വിവാഹച്ചിത്രങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.