Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്ക ചോപ്രയും നിക് ജൊനാസും വിവാഹിതരായി

priyanka-chopra-nick-jonas-wedding മ‌െഹന്ദി ചടങ്ങിൽ നിന്നുള്ള ചിത്രം

ബോളിവുഡ് താരം പ്രിയങ്ക ചോപ്രയും അമേരിക്കൻ ഗായകൻ നിക് ജൊനാസും വിവാഹിതരായി. ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു ചടങ്ങുകൾ. നിക്കിന്റെ പിതാവ് പോൾ കെവിൻ ജൊനാസ് ആയിരുന്നു ചടങ്ങുകൾക്കു കാർമികത്വം വഹിച്ചത്. 

പ്രശസ്ത ഡിസൈനർ റാൽഫ് ലൗറന്‍ ആണ് ഇവരുടെ വസ്ത്രങ്ങൾ തയാറാക്കിയത്. പ്രിയങ്കയ്ക്കു ഗൗണും നിക്കിന് സ്യൂട്ടും. ഇന്ത്യൻ ശൈലിയിലുള്ള വിവാഹം ഇന്നു നടക്കും. കനത്ത സുരക്ഷയോടെ നടന്ന ചടങ്ങിൽ ക്ഷണിക്കപ്പെട്ട അതിഥികൾക്കു മാത്രമായിരുന്നു പ്രവേശനം.  അംബാനി കുടുംബവും സൽമാൻഖാന്റെ സഹോദരി അർപ്പിത ഖാനും ചടങ്ങിൽ പങ്കെടുത്തു. മെഹന്ദി ചടങ്ങിന്റെ ചിത്രം പ്രിയങ്കയും നിക്കും ആരാധകർക്കായി പങ്കുവെച്ചു.

ഹോളിവുഡിലെ പ്രസിദ്ധനായ‌ ഗായകനാണ് 25കാരനായ നിക് ജൊനാസ്. കഴിഞ്ഞ വർഷം നടന്ന മെറ്റ് ഗാല റെഡ് കാർപ്പെറ്റിലാണ് മുപ്പത്തഞ്ചുകാരിയായ പ്രിയങ്ക ചോപ്ര നിക്കിന്റെ കൂടെ ആദ്യമായി പ്രത്യക്ഷപ്പെട്ടത്. പിന്നീട്  വിവിധ വേദികളിൽ ഒരുമിച്ചു വരാൻ തുടങ്ങിയതോടെയാണ് ഇവർ പ്രണയത്തിലാണെന്നുള്ള വാർത്തകൾ പ്രചരിച്ചത്.

പിന്നീട് പ്രിയങ്ക നിക്കുമായി ഇന്ത്യയിലെത്തിയതോടെ ഇവരുടെ പ്രണയത്തിനു സ്ഥിരീകരണം ലഭിച്ചു. നിക് പ്രിയങ്കയു‌ടെ മുംബൈയിലെ വസതിയിലെത്തിയതും വാര്‍ത്തയായിരുന്നു. ഇരുവരും ഒന്നിച്ചു ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയും ചെയ്തു. ആഗസ്റ്റിലായിരുന്നു ഇവരുടെ വിവാഹനിശ്ചയം. പ്രിയതാരത്തിന്റെ കൂടുതൽ വിവാഹചിത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ.