Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രിയങ്കയ്ക്കും നിക്കിനും സമ്മാനവുമായി മോദി; വിഡിയോ

narendra-modi-attended-priyanka-nick-wedding-reception

ബോളിവുഡ് നടി പ്രിയങ്ക ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക്ക് ജോനാസിന്റെയും വിവാഹസൽകാരാത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡല്‍ഹിയിൽ നടന്ന വിവാഹസൽകാരത്തിനായിരുന്നു ക്ഷണം സ്വീകരിച്ചു മോദി എത്തിയത്.

നിക്കിനെയും കുടുംബത്തെയും പ്രിയങ്ക മോദിയക്കു പരിചയപ്പെടുത്തി. കുടുംബാംഗങ്ങളോടു തമാശകൾ പങ്കുവെക്കുകയും വിശേഷങ്ങൾ ചോദിച്ചറിയുകയും ചെയ്ത മോദി നവദമ്പതികൾക്കൊപ്പം ചിത്രമെടുത്ത ശേഷമാണു മടങ്ങിയത്. 

റോസാപുഷ്പങ്ങളാണ് മോദി പ്രിയങ്ക–നിക് ദമ്പതികൾക്കു സമ്മാനമായി നൽകിയത്. കോഹ്‌ലി–അനുഷ്ക വിവാഹസൽകാരത്തിന് എത്തിയപ്പോഴും റോസാപ്പൂക്കളായിരുന്നു മോദി സമ്മാനിച്ചത്.

ജോധ്പൂരിലെ ഉമൈദ് ഭവൻ പാലസിലായിരുന്നു നിക്–പ്രിയങ്ക വിവാഹം. ക്രിസ്ത്യൻ, ഇന്ത്യൻ ആചാരപ്രകാരം നടന്ന വിവാഹത്തിനുശേഷം   ഡല്‍ഹിയിലെ താജ് പാലസ് ഹോട്ടലില്‍ വിവാഹസൽകാരം ഒരുക്കുകയായിരുന്നു. സിനിമയിലെ സുഹൃത്തുക്കൾക്കായി മുംബൈയിലും സൽകാരം ഒരുക്കുന്നുണ്ട്.