Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇഷ അംബാനിയുടെ വിവാഹം ആഢംബരത്തിന്റെ അവസാന വാക്ക്!

isha-ambani-pre-wedding-function-udaipur

ഉദയ്പുർ ആഘോഷത്തിലാണ്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും മകൾ ഇഷയുടെ വിവാഹപൂർവ ആഘോഷങ്ങൾക്കു വേദിയാകുന്നത് ഉദയ്പുരാണ്. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് ഉദയ്പുരിൽ ഒരുക്കിയിരിക്കുന്നത്. പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെയും സ്വാതി പിരാമലിന്റെയും മകനായ ആനന്ദ് ആണു വരൻ.  ആഢംബരത്തിന്റെ അവസാന വാക്കായി ഇഷയുടെ വിവാഹം മാറുമെന്നു പുറത്തുവരുന്ന ചിത്രങ്ങളും റിപ്പോർട്ടുകളും വ്യക്തമാക്കുന്നത്.

യുഎസ് മുൻ വിദേശകാര്യ സെക്രട്ടറി ഹിലറി ക്ലിന്റനാണു മുഖ്യാഥിതി. ആകെ 1200 അതിഥികൾക്കാണു ക്ഷണം. പ്രിയങ്ക ചോപ്ര, ആമിർ ഖാൻ, ഷാറുഖ് ഖാൻ, ഐശ്വര്യ റായി, വിദ്യ ബാലൻ, സച്ചിൻ തെൻഡുൽക്കർ തുടങ്ങി വിവിെഎപികളും പ്രശസ്ത താരങ്ങളും വ്യവസായികളും മൂന്നു ദിവസത്തെ ആഘോഷങ്ങളിൽ പങ്കെടുക്കും.

ambani-family

ഇഷയുടെ വിവാഹത്തിന് അനുഗ്രഹം ലഭിക്കാൻ അന്നദാനത്തിലൂടെയായിരുന്നു ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. ഡിസംബർ ഏഴ് മുതൽ 10 വരെ നീളുന്ന അന്നദാനത്തിൽ  5,100 പേർക്ക് ദിവസവും മൂന്ന് നേരം ഭക്ഷണം നൽകും. വരന്റെയും വധുവിന്റെയും കുടുംബാംഗങ്ങള്‍ ചേർന്നാണ് ഭക്ഷണം വിളമ്പുന്നത്. ഇഷയുടെ വിവാഹത്തിന് അതിഥികൾക്ക് പറക്കാൻ 100 ചാർട്ടേഡ് വിമാനങ്ങൾ തയാറായിരിക്കുന്നത്. ആഘോഷരാവിലെ സംഗീതനിശയ്ക്കു കൊഴുപ്പേകുന്നത് ലോകപ്രശസ്ത പോപ് ഗായിക ബിയോൺസാണ്. 

nitha-ambani

ലക്ഷങ്ങൾ വിലവരുന്ന വിവാഹക്ഷണക്കത്ത് വാർത്തകളിൽ ഇടം നേടിയിരുന്നു. വസ്ത്രങ്ങളെല്ലാം സബ്യസാചി ഒരുക്കുന്നതിന്റെ സന്തോഷത്തിലാണ് ഫാഷൻ പ്രേമികൾ. ഇതുവരെ കാണാത്ത മായാജാലങ്ങൾ ഇഷയു‌ടെ വസ്ത്രങ്ങളിൽ സബ്യസാചി ഒരുക്കുമെന്നാണ് അവർ കണക്കുകൂട്ടുന്നത്. ഗൃഹശാന്തി പൂജയ്ക്കായി ഒരുക്കിയ ലഹങ്ക ആ പ്രതീക്ഷകളെ ശക്തമാക്കുന്നു.

12ന് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്റിലിയയില്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരിക്കും ഇഷയുടെ വിവാഹം. ആനന്ദും ഇഷയും സഹപാഠികളും അടുത്ത സുഹൃത്തുക്കളുമാണ്. ഇരുകുടുംബംങ്ങളും തമ്മിൽ നാൽപതു വർഷത്തെ പരിചയമുണ്ട്. കഴിഞ്ഞ മെയിലാണ് മഹാബലേശ്വർ ക്ഷേത്രത്തിൽ വച്ച് ആനന്ദ് ഇഷയോടു വിവാഹാഭ്യാർഥന നടത്തിയത്. അന്ന് കുടുംബാംഗങ്ങളും അവർക്കൊപ്പമുണ്ടായിരുന്നു. കഴിഞ്ഞമാസം ഇറ്റലിയിലെ ആഢംബര വേദിയായ ലേക് കോമോയിലായിരുന്നു വിവാഹനിശ്ചയം.