ജയൻ ആദിത്യനും അമ്പിളി ദേവിയും വിവാഹിതരായി; ചിത്രങ്ങൾ, വിഡിയോ

നടൻ ജയൻ ആദിത്യനും നടി അമ്പിളി ദേവിയും വിവാഹിതരായി. ഇന്ന് രാവിലെ കൊല്ലം കൊറ്റൻ കുളങ്ങര ദേവീക്ഷേത്രത്തിലായിരുന്നു വിവാഹം.

ambily-devi-wedding

ഇത് ആദിത്യന്റെ നാലാമത്തെ വിവാഹമാണെന്നും പറയപ്പെടുന്നു. ആദിത്യനു മൂന്നു വയസ്സുള്ള ഒരു കുട്ടിയുണ്ട്.

adityan-ambili

അമ്പിളിയുടെ രണ്ടാം വിവാഹമാണ്. ക്യാമറാമാൻ ലോവൽ ആയിരുന്നു മുൻ ഭർത്താവ്. ആ ബന്ധത്തിൽ ഏഴു വയസ്സുള്ള ഒരു മകനുണ്ട്. 2009 ലാണു ലോവലും അമ്പിളി ദേവിയും വിവാഹിതരായത്.

ambili-adi

ആദിത്യൻ അനശ്വര നടൻ ജയന്റെ അനുജന്റെ മകൻ ആണ്. മഹേശ്വരി അമ്മയുടെയും ബാലചന്ദ്രൻ പിള്ളയുടെയും മകളാണ് അമ്പിളി.

ജനപ്രിയ സീരിയലുകളുടെയായിരുന്നു ആദിത്യനും അമ്പിളിയും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളായത്. സീരിയലുകളില്‍ ബാലതാരമായിട്ടാണ് അമ്പിളി ദേവിയുടെ തുടക്കം.

ദൂരദര്‍ശനിലെ പരമ്പരകളായിരുന്ന താഴ്വാര പക്ഷികള്‍,അക്ഷയ പാത്രം തുടങ്ങിയ സീരിയിലുകളില്‍ നടി ബാലതാരമായി അഭിനയിച്ചിരുന്നു. തുടര്‍ന്ന് മലയാളത്തിലെ മുന്‍നിര ചാനലുകളിലെ ജനപ്രിയ സീരിയിലുകളിലും നടി അഭിനയിച്ചു.

‘സീത’ എന്ന സീരിയലില്‍ ആദിത്യനും അമ്പിളീദേവിയും ഒരുമിച്ച് അഭിനയക്കുന്നുണ്ട്. കല്യാണ വാർത്ത കേട്ടു ഞെട്ടിയിരിക്കുകയാണ്  സീരിയൽ ലോകം.