രാജാവും രാജ്ഞിയുമായി വധൂവരന്മാർ, ബാജിറാവു മസ്താനി സ്റ്റൈലിൽ ആഡംബര വിവാഹം; ചിത്രങ്ങള്‍
കാണുന്നവർ ഒരിക്കലും മറക്കാത്ത, സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വ്യത്യസ്തമായ ഒരു വിവാഹം എന്നത് ഇന്ത്യൻ യുവാക്കളുടെ സ്വപ്നമാണ്. ഏതു രാജ്യത്താണെങ്കിലും അതിനുള്ള ശ്രമം ഇന്ത്യക്കാർ നടത്താറുമുണ്ട്. രാജാവും രാജ്ഞിയും പോലെ വസ്ത്രം ധരിച്ച വധൂവരന്മാരാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്........

കാണുന്നവർ ഒരിക്കലും മറക്കാത്ത, സമൂഹമാധ്യമങ്ങളിൽ വൈറലാകുന്ന വ്യത്യസ്തമായ ഒരു വിവാഹം എന്നത് ഇന്ത്യൻ യുവാക്കളുടെ സ്വപ്നമാണ്. ഏതു രാജ്യത്താണെങ്കിലും അതിനുള്ള ശ്രമം ഇന്ത്യക്കാർ നടത്താറുമുണ്ട്. രാജാവും രാജ്ഞിയും പോലെ വസ്ത്രം ധരിച്ച വധൂവരന്മാരാണ് സോഷ്യൽ ലോകത്ത് ശ്രദ്ധ നേടുന്നത്.
രാജകീയമായിരുന്നു യുവൽ സിങ്ങിന്റെയും അറഹ്ന സിങ്ങിന്റെ വിവാഹം. വസ്ത്രധാരണം ബാജിറാവു മസ്താനി എന്ന ബോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്നതായിരുന്നു.
മനാർക്കിലി (പുരുഷന്മാർ ധരിക്കുന്ന അനാർക്കലിയോടു സമാനമായ വേഷം) ധരിച്ച് ബാജിറാവുവിലെ രൺവീർ സിങ്ങിനെ അനുസ്മരിപ്പിക്കുകയായിരുന്നു യുവൽ. അൻഗ്രക സ്റ്റൈർ കുർത്ത, ചുരിദാർ പാന്റ്, പരമ്പരാഗതശൈലിയിലുള്ള സഫ, ഒരു മരതക മാലയും എന്നിവയാണ് യുവലിനെ സ്റ്റൈലിഷ് ആക്കിയത്.
ഫ്ലോറൽ ഡീറ്റൈലിങ്ങിന്റെ സമ്പന്നത നിറയുന്ന പീച്ച് ലഹങ്കയാണ് അറഹ്ന സിങ് ധരിച്ചത്. ഗോൾഡൻ ബോർഡറുള്ള മഞ്ഞ ദുപ്പട്ടയും കൂടി ചേർന്നതോടെ വധുവിന്റെ ലുക്കിൽ പ്രൗഡി നിറഞ്ഞു. സുന്ദരമായ മാലകളും ജുംകകളും ധരിച്ചിരുന്നു. ആഭരണങ്ങളിലെ ക്ലാസിക് ലുക്കും വസ്ത്രധാരണത്തിലെ പൂർണതയും ദീപികയുടെ മസ്താനി ലുക്ക് വധുവിന് നൽകി.
ദക്ഷിണാഫ്രിക്കയിലെ ആഡംബര വിവാഹവേദിയായ ബ്രഹ്മാൻ ഹില്‍സിലായിരുന്നു വിവാഹചടങ്ങുകൾ. പരമ്പരാഗത ശൈലിയിലുള്ള ആചാരങ്ങൾ അനുസരിച്ചായിരുന്നു ഈ വിവാഹം.
English Summary : Bajirao Mastani Style in royal wedding, Images