പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇനി വരനൊപ്പം പോകാന്‍‍ സാധിക്കില്ലെന്നു വ്യക്തമാക്കിയ വധു മറ്റൊരാളെ വിവാഹം കഴിച്ചതായും ഹാൽദൗർ സ്റ്റേഷൻ ഹൗസ് ഓഫിസർ മാധ്യമങ്ങളോടു പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹദിവസം വൈകിയെത്തിയ വരനെയും സംഘത്തെയും വധുവിന്റെ കുടംബം മർദിക്കുകയും പൂട്ടിയിടുകയും ചെയ്തതായി പരാതി. വരന്റെ  സംഘത്തിലുള്ളവരുടെ വിലപ്പിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുത്തു. ഉത്തർപ്രദേശിലെ ബിജ്നോർ ജില്ലയിലെ നംഗൽജത്തില്‍ വെള്ളിയാഴ്ചയാണ് സംഭവം. 

രണ്ടു മാസം മുൻപ് വധുവും വരനും വിവാഹിതരായിരുന്നു. വലിയൊരു ചടങ്ങായി നടത്തിയെങ്കിലും എല്ലാ ആചാരങ്ങളും അന്ന് പൂർത്തിയാക്കിയിരുന്നില്ല. തുടർന്ന് ആചാരപ്രകാരമുള്ള വിവാഹം നിശ്ചയിച്ചു. ഇതിന്റെ ഭാഗമായി ഘോഷയാത്ര(ഭാരത്) ആയി വേണം വരനും ബന്ധുക്കളും വധുവിന്റെ വീട്ടിലെത്താൻ. എന്നാൽ നിശ്ചയിച്ചതിൽ നിന്ന് വളരെ വൈകിയാണ് ഇവർ വധുവിന്റെ വീട്ടിലെത്തിയത്. 

ADVERTISEMENT

വരന്റെ കുടുംബം സ്ത്രീധനമായി പണവും വാഹനവും ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതു നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് തങ്ങളെന്ന് വധുവിന്റെ കുടുംബം അറിയിച്ചു. ഇതിന്റെ പ്രതികാരമായാണ് വൈകി എത്തിയത് എന്നാണ് ആരോപണം. തുടർന്ന് നടന്ന വാക്കേറ്റം സംഘർഷമായി മാറുകയായിരുന്നു. വരനെയും സംഘത്തെയും മർദിക്കുകയും പൂട്ടിയിടുകയും ചെയ്തു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ മോചിപ്പിച്ചത്. 

രണ്ടു കുടുംബങ്ങളും പൊലീസിൽ പരാതി നൽകി. സ്ത്രീധനം ആവശ്യപ്പെട്ടു എന്ന് വധുവിന്റെ കുടുംബവും മർദിക്കുകയും വിലപിടിപ്പുള്ള വസ്തുക്കൾ തട്ടിയെടുക്കുകയും ചെയ്തെന്ന് വരന്റെ കുടുംബവും പരാതിയിൽ പറയുന്നു. പിന്നീട് പൊലീസിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഇരുകൂട്ടരും ഒത്തുതീർപ്പിൽ എത്തിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇനി വരനൊപ്പം പോകാന്‍‍ സാധിക്കില്ലെന്നു വ്യക്തമാക്കിയ വധു മറ്റൊരാളെ വിവാഹം കഴിച്ചതായും ഹാൽദൗർ സ്റ്റേഷൻ ഹൗസ് ഓഫിസർ മാധ്യമങ്ങളോടു പറഞ്ഞു.

ADVERTISEMENT

English Summary : Groom and family arrives late, gets locked up