സീരിയൽ താരം ആതിര മാധവിന്റെ വിവാഹ ചിത്രങ്ങൾ
അഭിനയരംഗത്ത് തുടരുമെന്ന് ആതിര വ്യക്തമാക്കി. ഇപ്പോൾ നൽകുന്ന പിന്തുണ ആതിരയ്ക്ക് ഇനിയും പ്രേക്ഷകരിൽ നിന്നുണ്ടാകണമെന്ന് രാജീവും പറഞ്ഞു. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങിയ ആതിര കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. രാജീവ് ഒരു മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്....

വിവാഹ ചിത്രങ്ങൾ പങ്കുവച്ച് നടിയും അവതാരകയുമായ ആതിര മാധവ്. നവംബർ 9ന് തിരുവനന്തപുരത്ത് വച്ചായിരുന്നു ആതിരയുടെ വിവാഹം. രാജീവ് മേനോൻ ആണ് വരന്‍. ഏതാനും വർഷങ്ങളായി ഇരുവരും പ്രണയത്തിലായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. കോവിഡിനെത്തുടർന്ന് യാത്രാ പ്രശ്നങ്ങൾ നിലനിൽക്കുന്നതിനാൽ സഹോദരിക്കും ഏതാനും കുടുംബാംഗങ്ങൾക്കും സഹപ്രവർത്തകർക്കും വിവാഹചടങ്ങിൽ പങ്കെടുക്കാനായില്ല.
ഒരു വർഷം മുമ്പാണ് ആതിരയും രാജീവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹവുമായി ബന്ധപ്പെട്ട് ഇതിനിടയിൽ പല പദ്ധതികളും തയാറാക്കിയിരുന്നെങ്കിലും കോവിഡ് സാഹചര്യത്തിൽ പലതും സാധ്യമായില്ല. എങ്കിലും വളരെയധികം സന്തോഷമുണ്ടെന്ന് ആതിരയും രാജീവും വിവാഹശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.
അഭിനയരംഗത്ത് തുടരുമെന്ന് ആതിര വ്യക്തമാക്കി. ഇപ്പോൾ നൽകുന്ന പിന്തുണ ആതിരയ്ക്ക് ഇനിയും പ്രേക്ഷകരിൽ നിന്നുണ്ടാകണമെന്ന് രാജീവും പറഞ്ഞു. അവതാരകയായി മിനിസ്ക്രീനിൽ തിളങ്ങിയ ആതിര കുടുംബവിളക്ക് എന്ന സീരിയലിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. രാജീവ് ഒരു മൊബൈൽ കമ്പനിയിൽ ഉദ്യോഗസ്ഥനാണ്.
വെഡ്ഡിങ് എലമന്റെസ് ഫൊട്ടോഗ്രഫിയാണ് ഇവരുടെ വെഡ്ഡിങ് ഷൂട്ട് ചെയ്തത്.
English Summary : Serial Actress Athira Madhav Wedding Photoshoot