മലയാളിപ്പെണ്ണിന് ഉത്തരേന്ത്യൻ പയ്യൻ! വിവാഹവിശേഷങ്ങൾ ആദ്യമായി പങ്കുവച്ച് നടി അഞ്ജന
പലരും തമാശയ്ക്ക് ചോദിച്ചു: 'ഇവിടെ ഇത്രയും മലയാളി ചെക്കന്മാരുണ്ടനായിട്ട് നിനക്ക് ഉത്തരേന്ത്യയിൽ നിന്നേ ആളെ കിട്ടിയുള്ളോ എന്ന്'..വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നു എന്നുമാത്രം...

മഴവിൽ മനോരമയിലെ ജീവിതനൗക എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ മനംകവർന്ന നടിയാണ് അഞ്ജന. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ വിവാഹനിശ്ചയം. കോവിഡ് കാലത്തെ പ്രണയവിശേഷങ്ങൾ അഞ്ജന ആദ്യമായി പങ്കുവയ്ക്കുന്നു.
മലയാളിപ്പെണ്ണിന് ഉത്തരേന്ത്യൻ പയ്യൻ...
വിശ്വകീർത്തി മിശ്ര എന്നാണ് ആളുടെ പേര്. ലക്നൗ ആണ് സ്വദേശം. പ്രൊഫഷണലി ഷെഫാണ്. പക്ഷേ അദ്ദേഹത്തിന്റെ അച്ഛൻ സർവീസിലിരുന്ന് മരിച്ചതോടെ ആ ജോലി അദ്ദേഹത്തിന് ലഭിച്ചു. ഇപ്പോൾ ലക്‌നൗവിൽ എഡ്യൂക്കേഷൻ ഡിപ്പാർട്മെന്റിൽ ജോലിചെയ്യുന്നു. പലരും തമാശയ്ക്ക് ചോദിച്ചു: 'ഇവിടെ ഇത്രയും മലയാളി ചെക്കന്മാരുണ്ടായിട്ട് നിനക്ക് ഉത്തരേന്ത്യയിൽ നിന്നേ ആളെ കിട്ടിയുള്ളോ എന്ന്'..വിവാഹം ഒരു യോഗമല്ലേ, സമയമായപ്പോൾ എന്റെ ആൾ ഉത്തരേന്ത്യയിൽ നിന്നും എന്നെ തേടിപ്പിടിച്ചു ഇങ്ങോട്ട് വന്നു എന്നുമാത്രം...
കോവിഡ് കാലത്തെ വിർച്വൽ പ്രണയം...
കഴിഞ്ഞ ദിവസം വിവാഹനിശ്ചയത്തിന് കണ്ടതുൾപ്പെടെ ഞങ്ങൾ മൂന്നു തവണ മാത്രമേ നേരിൽ കണ്ടിട്ടുള്ളൂ. അദ്ദേഹം കൊച്ചി മാരിയറ്റിലായിരുന്നു ജോലി ചെയ്തിരുന്നത്. ഞാൻ ഒരു ഇവന്റിന്റെ ഭാഗമായി അവിടെ ചെന്നപ്പോഴാണ് ആദ്യം പരിചയപ്പെടുന്നത്. അപ്പോൾത്തന്നെ ഒരു സ്പാർക് അടിച്ചിരുന്നു. പിന്നീട് ലോക്ഡൗൺ കാലത്ത് ഇൻസ്റ്റഗ്രാം വഴിയാണ് കൂടുതൽ അടുക്കുന്നത്. അദ്ദേഹത്തിന് കേരളവും ഇവിടുത്തെ ഭക്ഷണവും ഒക്കെ വലിയ ഇഷ്ടമാണ്. ഒരു മലയാളി പെൺകുട്ടിയെ വിവാഹം കഴിക്കണം എന്നുള്ളതും ആഗ്രഹമായിരുന്നു. അങ്ങനെ പരസ്പരം മനസിലാക്കിയശേഷം ഇങ്ങോട്ട് പ്രൊപ്പോസ് ചെയ്തു. കഴിഞ്ഞ വർഷം നവംബറിൽ വീട്ടിൽ വന്നു പെണ്ണുചോദിച്ചു. ഇരുവീട്ടുകാർക്കും പരസ്പരം ഇഷ്ടമായി. ഈ ഏപ്രിലിൽ വിവാഹനിശ്ചയം നടത്താനിരുന്നതാണ്. അപ്പോഴാണ് വീണ്ടും ലോക്ഡൗൺ വന്നത്. ഇപ്പോൾ സ്ഥിതി ഒന്നയഞ്ഞപ്പോൾ ഞങ്ങൾ നേരെ ലക്നൗവിന് ട്രെയിൻ പിടിച്ചു. അങ്ങനെ കഴിഞ്ഞ ദിവസം വിവാഹനിശ്ചയം കഴിഞ്ഞു. അടുത്തവർഷം ഫെബ്രുവരിയിലോ മാർച്ചിലോ വിവാഹം നടത്താനാണ് ഇപ്പോഴത്തെ പ്ലാൻ.
ഭാവിപരിപാടികൾ..
കോവിഡ് കാലമായതുകൊണ്ട് വലിയ ഭാവി പ്ലാനിങ്ങിനൊന്നും പ്രസക്തിയില്ല. ഇപ്പോൾ കമ്മിറ്റ് ചെയ്തിട്ടുള്ള ജോലികൾ പൂർത്തിയാക്കണം. വിവാഹം കഴിഞ്ഞു ഞാൻ ലക്നൗവിലേക്ക് പോകും. വീണ്ടും നല്ല ഓഫറുകൾ ലഭിച്ചാൽ തുടർന്നും അഭിനയിക്കണം എന്നാണ് ആഗ്രഹം. ഷെഫ് ആയതുകൊണ്ട് അദ്ദേഹത്തിന് ഭാവിയിൽ സ്വന്തമായി ഒരു ഹോട്ടൽ തുടങ്ങണം എന്നൊക്കെ ആഗ്രഹമുണ്ട്. ഇപ്പോൾ ഞാൻ ഉത്തരേന്ത്യൻ മരുമകളാകാൻ ഹിന്ദി പഠിക്കുന്നു. അദ്ദേഹം മലയാളി മരുമകനാകാൻ മലയാളം പഠിക്കുന്നു!...
English Summary : Actress Anjana on her wedding and love