ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹനിശ്ചയത്തിന്റെ ഒന്നാം വാർഷികദിനത്തിൽ ഫോട്ടോഷൂട്ടുമായി നടി എലീന പടിക്കൽ. നിശ്ചയത്തിന് ധരിച്ച അതേ വസ്ത്രം ധരിച്ചാണ് ഭർത്താവ് രോഹിത്തിനൊപ്പം താരത്തിന്റെ ഫോട്ടോഷൂട്ട്. ഈ വസ്ത്രം വീണ്ടും ധരിക്കുമെന്നോ ഇങ്ങനെ സംഭവിക്കുമെന്നോ ചിന്തിച്ചിരുന്നില്ലെന്ന് ചിത്രങ്ങക്കൊപ്പം എലീന കുറിച്ചു. നിശ്ചയത്തിന് താരത്തെ ഒരുക്കിയ മേക്കപ് ആർട്ടിസ്റ്റും ചിത്രങ്ങൾ പകർത്തിയ അതേ ഫൊട്ടോഗ്രഫി സംഘവുമാണ് ഷൂട്ടിന്റെ ഭാഗമായത്. 

2021 ജനുവരി 20ന് ആയിരുന്നു എലീന പടിക്കലിന്റെയും രോഹിത് പ്രദീപിന്റെയും വിവാഹനിശ്ചയം. ‘‘എന്റെ ജീവിതത്തിലെ സ്പെഷൽ ഔട്ട്ഫിറ്റ് വീണ്ടും ധരിക്കാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതും അതേ ദിവസം. ഒപ്പം അന്നത്തെ മേക്കപ് ആർട്ടിസ്റ്റും ഫൊട്ടോഗ്രഫി ടീമും കൂടെ എന്റെ കൂട്ടുകാരും. ‌എന്റെ എല്ലാ ഭ്രാന്തിനും ഒപ്പം നിൽക്കുന്നതിന് നന്ദി രോഹിത്. നന്ദി അച്ഛാ, അമ്മേ’’– എലീന കുറിച്ചു.  

ADVERTISEMENT

ഗോൾഡൻ നിറത്തിലുള്ള ക്രോപ് ടോപ്പും സ്കർട്ടുമായിരുന്നു എലീന വിവാഹനിശ്ചയത്തന് ധരിച്ചത്. താരത്തിന്റെ പഴ്സനൽ സ്റ്റൈലിസ്റ്റ് നിതിൻ സുരേഷും ഡിസൈനർ സമീറ ഷൈജു (തനൂസ് ബുട്ടീക് കൊല്ലം) ചേർന്നാണ് ഈ സിഗ്നേച്ചർ വസ്ത്രം ഒരുക്കിയത്. 30 മീറ്റർ ട്യൂൾ നെറ്റ് ആണ് ഔട്ട്ഫിറ്റ് തയാറാക്കാൻ ഉപയോഗിച്ചത്. സർവോസ്കി ക്രിസ്റ്റൽ സ്റ്റോൺസ്, സീക്വിൻസ്, കട്ട് ബീഡ്സ് എന്നിവ സ്കർട്ടിലും ഫ്രോക്കിലും നിറഞ്ഞു. ഹിപ് ബെൽറ്റിൽ എലീനയുടെയും രോഹിത്തിന്റെയും പേരുകൾ ആലേഖനം ചെയ്തിട്ടുണ്ട്. 20 മീറ്റർ തുണി ഉപയോഗിച്ചാണ് സ്കർട്ടിന്റെ ഫ്രിൽസ് ഒരുക്കിയത്. ലൈനിങ്ങിന് സിൽക്കാണ് ഉപയോഗിച്ചത്. 60 തൊഴിലാളികൾ ചേർന്ന് 500 മണിക്കൂര്‍കൊണ്ടാണ് അതിമനോഹരമായ ഈ ഔട്ട്ഫിറ്റ് ഒരുക്കിയത്. 

2021 ഓഗസ്റ്റ് 30ന് ആയിരുന്നു എലീനയും രോഹിത്തും വിവാഹിതരായത്. ഏഴു വർഷം നീണ്ട പ്രണയത്തിനുശേഷമായിരുന്നു വിവാഹം.