21ന് 200 വിവാഹങ്ങൾ ബുക്ക് ചെയ്തതോടെ ദേവസ്വം അധികൃതർ ഒന്ന് പരിഭ്രമിച്ചു. ബുക്കിങ് നിർത്തലാക്കി. വർഷങ്ങൾക്ക് മുൻപ് 272 വിവാഹങ്ങൾ നടന്ന ക്ഷേത്രത്തിൽ ബുക്കിങ് നിർത്തി വയ്ക്കുന്നത് ആദ്യത്തെ സംഭവം. ഇതിനെതിരെ മലയാള മനോരമ വാർത്ത നൽകി. അതോടെ ബുക്കിങ് പുനരാരംഭിച്ചു.....

21ന് 200 വിവാഹങ്ങൾ ബുക്ക് ചെയ്തതോടെ ദേവസ്വം അധികൃതർ ഒന്ന് പരിഭ്രമിച്ചു. ബുക്കിങ് നിർത്തലാക്കി. വർഷങ്ങൾക്ക് മുൻപ് 272 വിവാഹങ്ങൾ നടന്ന ക്ഷേത്രത്തിൽ ബുക്കിങ് നിർത്തി വയ്ക്കുന്നത് ആദ്യത്തെ സംഭവം. ഇതിനെതിരെ മലയാള മനോരമ വാർത്ത നൽകി. അതോടെ ബുക്കിങ് പുനരാരംഭിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

21ന് 200 വിവാഹങ്ങൾ ബുക്ക് ചെയ്തതോടെ ദേവസ്വം അധികൃതർ ഒന്ന് പരിഭ്രമിച്ചു. ബുക്കിങ് നിർത്തലാക്കി. വർഷങ്ങൾക്ക് മുൻപ് 272 വിവാഹങ്ങൾ നടന്ന ക്ഷേത്രത്തിൽ ബുക്കിങ് നിർത്തി വയ്ക്കുന്നത് ആദ്യത്തെ സംഭവം. ഇതിനെതിരെ മലയാള മനോരമ വാർത്ത നൽകി. അതോടെ ബുക്കിങ് പുനരാരംഭിച്ചു.....

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘കണ്ണന്റെ മുന്നിൽ വച്ചാണ് താലി ചാർത്തിയത്’- ഗുരുവായൂരിൽ കണ്ണനെ കാണുന്ന കാലം മുതൽ പലരുടെയും സ്വപ്നമാണിത്. കണ്ണന്റെ തിരുനടയിൽ, കണ്ണനെ തൊഴുത്, ആ തിരക്കിൽ അലിഞ്ഞ് വധൂവരന്മാരുടെ കൂട്ടത്തിൽ വിവാഹ ജീവിതത്തിലേക്ക് കടക്കുക. അതു കഴിഞ്ഞാല്‍ ഒക്കുമ്പോഴൊക്കെയും കുടുംബമായി ഗുരുവായൂരപ്പനെ പതിവായി കാണാൻ വരിക. കാലങ്ങളായി എത്രയോ വിവാഹങ്ങൾക്ക് സാക്ഷിയാണ് ഗുരുവായൂരപ്പൻ. വിവാഹ ശേഷവും പലരും കുടുംബത്തോടൊപ്പം ഉണ്ണിക്കണ്ണനെ കാണാനെത്തുന്നു. തമ്മിൽ തമ്മിലുള്ള കൊച്ചു പരിഭവങ്ങൾ പറയാൻ, ജീവിതത്തിലെ സന്തോഷം അറിയിക്കാൻ, തെല്ലൊന്നു പിണങ്ങാൻ... ഇവരിൽ ഇങ്ങു സാധാരണക്കാർ മുതൽ അങ്ങ് താരദമ്പതികളെ വരെ കണ്ണൻ ഒന്നിപ്പിക്കുന്നു. ചൊവ്വല്ലൂർ മുതൽ ടൊറന്റോയിൽ നിന്നുള്ളവർ വരെ വിവാഹത്തിനായി ഗുരുവായൂരിലെത്തുന്നു. കണ്ണന്റെ മുന്നിൽ വിവാഹ നാളിൽ ആർക്കും പരിഭവമില്ല. തിക്കും തിരക്കും പ്രശ്നമില്ല. സദ്യ ഉണ്ടാലായി, ഉണ്ടില്ലെങ്കിലായി. മനസു നിറഞ്ഞല്ലോ പിന്നെയെന്തിന് വയറിന്റെ കാര്യം എന്നും നിനയ്ക്കാം. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ വരുന്നവരാകട്ടെ 100 വിവാഹമെങ്കിലും കണ്ടു മടങ്ങും. വിവാഹിതർക്കും ബന്ധുമിത്രാദികൾക്കും ഒരേ വികാരം– സന്തോഷം, ഭക്തി, സായൂജ്യം. ഐശ്വര്യം പരിലസിക്കും മംഗല്യവൃന്ദാവനമായി മാറിയതോടെ ഗുരൂവായൂരിൽ തിരക്കേറി. ചിങ്ങം പിറന്നാൽ വിവാഹ പാർട്ടികളൂടെ സംഗമ വേദിയായി ഗുരൂവായൂർ. ചിങ്ങത്തിലെ ആദ്യ ‍ഞായറാഴ്ച 242 വിവാഹങ്ങളാണ് ഗൂരുവായൂരിൽ. തിരക്കു നിയന്ത്രിക്കാൻ രണ്ട് മണ്ഡപങ്ങൾ കൂടി ദേവസ്വം അധികൃതർ ഒരുക്കുന്നു. വേദി എവിടെ ആയാലും വൃന്ദാവനത്തിലെന്ന പോലെ കണ്ണൻ എല്ലായിടത്തുമുണ്ടെന്നതാണു യാഥാർഥ്യം. എങ്ങനെയാണ് ഗുരുവായൂരിലെ വിവാഹ ചടങ്ങുകൾ? വിവാഹ റജിസ്ട്രേഷൻ എവിടെയാണു നടത്തുക? ഗുരുവായൂരിനെ ജനനിബിഢമാക്കിയ താരക്കല്യാണങ്ങൾ ഏതെല്ലാമായിരുന്നു? ഇത്തവണ എന്തുകൊണ്ടാണ് വിവാഹങ്ങളുടെ എണ്ണം കുത്തനെ കൂടിയത്? എങ്ങനെയാണ് വിവാഹങ്ങൾ ഗുരുവായൂരിലും പരിസരപ്രദേശത്തും വൻ സൗകര്യങ്ങൾ ഒരുക്കാൻ കാരണമായിത്തീർന്നത്? ഉണ്ണിക്കണ്ണന്റെ നടയിലെ ആ വിവാഹ വിശേഷങ്ങളിലേക്ക്...

ഗുരുവായൂരിലെ വിവാഹത്തിരക്ക് (ഫയൽ ചിത്രം)

∙ കിഴക്കേ നട, വിവാഹിതരുടെ വൃന്ദാവനം

ADVERTISEMENT

മകരത്തിലും ചിങ്ങത്തിലുമാണ് ഗുരുവായൂരിൽ വിവാഹങ്ങളുടെ തിരക്ക്. ക്ഷേത്രത്തിനു മുന്നിൽ കിഴക്കേ നടപ്പുരയിലെ കല്യാണ മണ്ഡപങ്ങളിലാണ് എല്ലാ വിവാഹങ്ങളും നടക്കുന്നത്. ഒറ്റനോട്ടത്തിൽ ഭഗവാന് ദമ്പതികളെ കാണാം. പുലർച്ച 5 മുതൽ ഉച്ചയ്ക്ക് 1.30 വരെ ചടങ്ങ് നടത്താം. ഗുരുവായൂരിൽ വിവാഹത്തിന് മുഹൂർത്തം പ്രശ്നമല്ല. നട തുറന്നിരിക്കുന്ന സമയത്ത് താലി കെട്ടി ചടങ്ങ് നടത്താം. കല്യാണ മണ്ഡപത്തിൽ വിവാഹം നടത്തി കൊടുക്കുന്ന കാർമികൻ ക്ഷേത്രം കോയ്മയാണ്. ക്ഷേത്രത്തിൽ ചോറൂണ്, വിവാഹം തുടങ്ങിയ ചടങ്ങളുടെ കാർമികത്വമെല്ലാം കോയ്മയ്ക്കാണ്. വിവാഹം നടത്തിക്കൊടുക്കുന്നവരെ കല്യാണക്കോയ്മ എന്നു വിളിക്കും. ചടങ്ങുകളെ കുറിച്ച് നല്ല അറിവുള്ളവരാണ് കോയ്മകൾ. നെയ്ത്തിരിയിട്ട നിലവിളക്കിന് മുന്നിൽ ചന്ദനം അണിയിച്ച് വധൂവരൻമാർക്കുള്ള തുളസിമാല നൽകും. ചടങ്ങ് നടക്കുമ്പോൾ മംഗള വാദ്യമായി നാഗസ്വരം വായിക്കും. 

വധൂവരന്മാർ ക്ഷേത്രനടയിൽ

ക്ഷേത്രത്തിൽ വിവാഹത്തിന് മുൻപ് ഏതെങ്കിലും ദിവസമോ അന്നോ വധുവും വരനും ക്ഷേത്ര ദർശനം നടത്തും. വിവാഹം കഴിഞ്ഞാൽ ഉടൻ ക്ഷേത്രത്തിലേക്ക് പ്രവേശനം ഇല്ല. കല്യാണ മണ്ഡപത്തിൽ വരനും വധുവിനും അടുത്ത ബന്ധുക്കൾക്കും കയറാം. ആചാര്യനായി നിന്ന് കല്യാണ കോയ്മ ചടങ്ങുകൾ പറഞ്ഞു കൊടുത്ത് ചെയ്യിക്കും. വരനെയും വധുവിനെയും കിഴക്കുപടിഞ്ഞാറ് അഭിമുഖമായി നിർത്തും. ഇരുവർക്കും ചന്ദനം തൊടാൻ നൽകും. വരൻ താലി ചാർത്തും. ക്ഷേത്രത്തിൽ നിന്നുള്ള തുളസിമാല  വധു വരനെ അണിയിക്കും. തുടർന്ന് വരൻ വധുവിനെ മാല അണിയിച്ച് നെറ്റിയിൽ സിന്ദൂരം തൊടും. മോതിരം മാറൽ, പുടവ കൊടുക്കൽ ചടങ്ങുകൾ തിരക്കില്ലെങ്കിൽ  നടത്താം. വധുവിന്റെ കൈ പിടിച്ച് അച്ഛൻ വരന് കൊടുക്കും. വിളക്കിനെ പ്രദക്ഷിണം ചെയ്ത് ദക്ഷിണ സമർപ്പിച്ച് കല്യാണ മണ്ഡപത്തിൽ നിന്ന് ഇറങ്ങും. ദീപസ്തംഭത്തിന് മുന്നിൽ നിന്ന് ഭഗവാനെ തൊഴുതാൽ ചടങ്ങ് പൂർത്തിയായി. 

(ഇടത്) ഇന്ത്യൻ ക്രിക്കറ്റർ ശ്രീശാന്ത് വിവാഹിതനാകുന്നു, (വലത്) സിനിമാ താരം വിനയ് ഫോർട്ട് വിവാഹിതനായശേഷം (ഫയൽ ചിത്രങ്ങൾ)

∙ ക്ഷേത്രത്തിനുള്ളിലെ വിവാഹം, അതൊരു കാലം 

തിരക്കു വർധിക്കുന്നതിനു മുൻപ് ക്ഷേത്രത്തിനുള്ളിലായിരുന്നു വിവാഹങ്ങൾ നടന്നിരുന്നത്. കല്യാണം നടന്നിരുന്നത് ക്ഷേത്രത്തിനകത്ത് കൊടിമരത്തിന് മുന്നിൽ ഗുരുവായൂരപ്പന്റെ നടയ്ക്കു നേരെ ആയിരുന്നു. കല്യാണം ഉണ്ടെന്നറിഞ്ഞാൽ അകത്തു നിന്ന് കോയ്മ വന്ന് തീർഥവും പ്രസാദവും മാലയും നൽകി വിവാഹച്ചടങ്ങ് നടത്തും. ഇവിടെയാണ് ചോറൂണും നടന്നിരുന്നത്. അക്കാലത്ത് എട്ടോ പത്തോ ചോറൂണ്. ഒന്നോ രണ്ടോ കല്യാണം. അത്രമാത്രം. ഗുരുവായൂരിൽ കല്യാണത്തിന് ടിക്കറ്റ് എടുക്കുന്ന സമ്പ്രദായം വന്നത് 1955ലാണെന്ന് പഴമക്കാർ പറയുന്നു. ക്ഷേത്രത്തിന്റെ ഉടമസ്ഥൻ സാമൂതിരിരാജയുടെ മകൻ ഉണ്ണി നായർ ക്ഷേത്ര ഭരണം നടത്തിയിരുന്ന കാലത്താണ് ടിക്കറ്റ് ഏർപ്പെടുത്തിയത്. 5 രൂപയായിരുന്നു നിരക്ക്. വധൂവരന്മാരെക്കൊണ്ട് ഒപ്പിടീച്ച് റജിസ്റ്റർ ചെയ്യാനും സൗകര്യം ഏർപ്പെടുത്തി. 

ഗായിക ജോത്സ്യന, നടൻ വിനീത്, നടി നിത്യാ ദാസ് എന്നിവർ ഗുരുവായൂരിലാണ് വിവാഹിതരായത്
ADVERTISEMENT

ക്ഷേത്രം ചുറ്റമ്പലത്തിൽ കൊടിമരത്തിന് മുന്നിൽ ഗുരുവായൂരപ്പന്റെ നടയ്ക്ക് നേരെയാണ് ആദ്യ കാലത്ത് കല്യാണങ്ങൾ നടന്നത്. 1970 നവംബർ 29ന് രാത്രി ക്ഷേത്രത്തിലുണ്ടായ അഗ്നിബാധയെ തുടർന്ന് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ 1971ൽ കല്യാണ ചടങ്ങ് ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി. ദീപസ്തംഭത്തിനും ഗോപുരത്തിനും ഇടയിലുള്ള സ്ഥലത്തായിരുന്നു, 3 വർഷത്തോളം ചടങ്ങ് നടന്നത്. പിന്നീട് ഒരു കല്യാണ മണ്ഡപം നിർമിച്ചു. കല്യാണം നടത്താൻ മാത്രമായി ഒരു കോയ്മയെയും നിയമിച്ചു. മുൻ എംഎൽഎയും സിപിഎം നേതാവും മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനും ആയ കെ.കെ. ദിവകാരന്റെ പിതാവ്  കുത്തുള്ളി നാരായണൻ നമ്പൂതിരിയായിരുന്നു ആദ്യത്തെ കല്യാണ കോയ്മ.

∙ വിവാഹിതരേ  ഇതിലേ ഇതിലേ....

വിവാഹങ്ങൾ വർധിച്ചതോടെ ഗുരൂവായൂർ വിവാഹ വേദി എന്ന നിലയിലും വളർന്നു. പണ്ട് ഗുരുവായൂരിൽ ഒന്നോ രണ്ടോ  ലോഡ്ജുകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഇന്ന് 142 ലോഡ്ജുകളും സദ്യാലയങ്ങളുമാണ് ക്ഷേത്രത്തിന്റെ സമീപത്തുള്ളത്. ഗുരുവായൂർ നഗരത്തിലും സമീപ സ്ഥലങ്ങളിലും വിവാഹ വേദികൾ ഉയരുന്നു. വിവാഹത്തിനു തലേന്നു തന്നെ വിവാഹ പാർട്ടികൾ ഗുരുവായൂരിൽ എത്തും. ബന്ധുക്കൾക്ക് സംഗമത്തിനും ക്ഷേത്ര ദർശനത്തിനും ഇതോടെ വഴിയായി. പാക്കേജ് അടിസ്ഥാനത്തിൽ വിവാഹം ഏറ്റെടുത്തു നടത്താനും സൗകര്യമുണ്ട്. 

ഗുരുവായൂരപ്പനോടുള്ള ഭക്തരുടെ പ്രാർഥനയായിട്ടാണ് ഇത്രയേറെ വിവാഹങ്ങൾ നടക്കുന്നത്. വിവാഹം നടക്കാതെ വരികയോ വൈകുകയോ ചെയ്യുമ്പോൾ പ്രാർഥിക്കും. അതിന്റെ ഫലം അവർക്കു ലഭിക്കുമ്പോൾ വിവാഹം ഗുരുവായൂരിൽ മതിയെന്ന് തീരുമാനിക്കും. ഇവിടെ നടക്കുന്ന വിവാഹങ്ങളിൽ ഏറിയ പങ്കും അങ്ങനെയാണ്.

അടിസ്ഥാന സൗകര്യങ്ങൾ വർധിക്കാൻ കല്യാണങ്ങൾ കാരണമായി. വിവാഹ സംഘങ്ങൾക്ക് താമസിക്കാനും സദ്യ നടത്താനും കഴിയുന്ന സ്ഥാപനങ്ങളുടെ എണ്ണം കൂടി. സൗകര്യങ്ങൾ വർധിച്ചതോടെ ഭക്തരുടെ വരവും കൂടി. ഒരേ കൺവൻഷൻ ഹാളിൽ തന്നെ ഒരു ദിവസം നടക്കുന്നത് ഒന്നിലേറെ വിവാഹങ്ങൾ. വധൂവരന്മാരുടെ പേരുള്ള ബോർഡ് വായിച്ച് വേണം സദ്യയിൽ പങ്കെടുക്കാനെന്നും പറയാം. 100 പേരുള്ള ഒരു വിവാഹ സംഘത്തിന് 65,000 രൂപ മുതൽ 2 ലക്ഷം രൂപ വരെ ചെലവിൽ വിവാഹം നടത്താൻ കഴിയും. സദ്യയ്ക്ക് ഒരാൾക്ക് 200 രൂപയാണ് സാധാരണ നിരക്ക്. വിഭവങ്ങൾ കൂട്ടി ഇത് എത്ര വേണമെങ്കിലും വർധിപ്പിക്കാം. കല്യാണമണ്ഡപത്തിന്റെ ഹാൾ വാടക, പുഷ്പാലങ്കാരം, നാഗസ്വരം എന്നിവയാണ് മറ്റു ചെലവുകൾ. ഫോട്ടോ, വിഡിയോ, മേക്കപ് തുടങ്ങിയ ചെലവുകൾ പുറമേ വരും. എങ്കിലും ഇവയൊന്നും കണ്ണനെ സാക്ഷിയാക്കാൻ വരുന്ന ഭക്തർക്ക് പ്രശ്നമല്ല. 

ഗുരുവായൂരിലെ വിവാഹത്തിരക്ക് (ഫയൽ ചിത്രം)
ADVERTISEMENT

∙ ക്ഷമിക്കുക, വിവാഹ മോചനത്തിന് കണ്ണൻ സാക്ഷിയല്ല!

വിവാഹ ശേഷം വിവാഹ മോചനത്തിലെത്തിയാലോ? അങ്ങനെയും വന്നു. അതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ കല്യാണം റജിസ്റ്റർ ചെയ്ത പല കേസുകളിലും വിവാഹ രജിസ്റ്ററുമായി ദേവസ്വം ഉദ്യോഗസ്ഥർക്ക് കോടതി കയറേണ്ടി വന്നു. അതോടെ റജിസ്ട്രേഷൻ നിർത്തലാക്കി. പകരം മറ്റ് ഏതൊരു വഴിപാടും പോലെ കല്യാണവും ഒരു വഴിപാട് മാത്രമാക്കി. വിവാഹ മുഹൂർത്തം നൽകി പണം അടച്ച് കല്യാണത്തിനുള്ള ടിക്കറ്റ് വാങ്ങാം. ഇപ്പോഴും ദേവസ്വത്തിൽ വിവാഹം റജിസ്ട്രേഷൻ  ഇല്ല. വിവാഹം റജിസ്റ്റർ ചെയ്യേണ്ടത് ഗുരുവായൂർ നഗരസഭയിലാണ്. അവധി ദിവസങ്ങളിലും റജിസ്റ്റർ ചെയ്യാം. അതതു ദിവസം തന്നെ സർട്ടിഫിക്കറ്റും ലഭിക്കും. 

∙ ജയറാമും പാർവതിയും കരം ഗ്രഹിച്ച ഗുരുവായൂർ

വിഐപികളുടെ ഇഷ്ടവേദിയാണ് ഗുരുവായൂർ. കാലങ്ങളായി സിനിമാ താരങ്ങൾക്കും വിവാഹ വേദിയാണിവിടം. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ സിനിമകളിൽ താരങ്ങളായിരുന്നു, നർത്തകിമാരായ തിരുവിതാംകൂർ സഹോദരിമാർ എന്നറിയപ്പെട്ട ലളിത, പത്മിനി, രാഗിണിമാർ. ഇവരിൽ പ്രശസ്തയായ പത്മിനിയും രാമചന്ദ്രനുമായി നടന്ന വിവാഹമാണ് ഗുരുവായൂരിലെ ആദ്യ താരവിവാഹം. നടികർ തിലകം ശിവാജി ഗണേശൻ, എസ്.എസ്.രാജേന്ദ്രൻ എന്നിവർ പങ്കെടുത്ത വിവാഹം കാണാൻ അന്ന് ആരാധകർ പ്രവഹിച്ചു. ജയറാം–പാർവതി വിവാഹമാണ് പിന്നീട് ജനസഞ്ചയംകൊണ്ട് ശ്രദ്ധേയമായത്. ഇരമ്പിയാർത്ത ആരാധകർക്ക് ഇടയിലൂടെ വധൂവരന്മാരെ കല്യാണ മണ്ഡപത്തിൽ എത്തിക്കാൻ അന്ന് പൊലീസും സംഘാടകരും ഏറെ വിഷമിച്ചു. പിന്നീടും ഒട്ടേറെ താര വിവാഹങ്ങൾ നടന്നു. പക്ഷേ ജനത്തിരക്ക് ഒഴിവാക്കാൻ പലരും വിവാഹത്തിന് പ്രചാരം നൽകിയില്ല. തിരക്ക് എത്രയായാലും ഭക്തരുടെ മനസ്സിൽ കല്യാണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ആദ്യം ഓർമയിലെത്തുന്നത് കണ്ണന്റെ തിരുനട തന്നെ. 

ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിവാഹം

∙ വർഷം 6926 വിവാഹങ്ങൾ, 21ന് 245 വിവാഹം

ഓരോ വർഷവും എത്ര വിവാഹങ്ങളാണ് ഗുരുവായൂരിൽ നടക്കുന്നത്? കോവിഡിന് മുൻപ്  2018 ഓഗസ്റ്റ് 17 മുതൽ 2019 ഓഗസ്റ്റ് 16 വരെ (1194 ചിങ്ങം ഒന്നു മുതൽ കർക്കടകം 31 വരെ) ഒരു വർഷം ക്ഷേത്രത്തിൽ 6926 വിവാഹങ്ങളാണ് നടന്നത്. കോവിഡ് നിയന്ത്രണങ്ങൾ ആയതോടെ 2020, 2021 വർഷങ്ങളിൽ വിവാഹം നടത്തുന്നതിന് നിയന്ത്രണങ്ങൾ വന്നു. 2022 ജനുവരിയോടെ വീണ്ടും വിവാഹങ്ങൾ സാധാരണ നിലയിൽ നടത്താൻ അനുവാദമായി. ജനുവരി 23ന് 162 വിവാഹങ്ങൾ നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ  വിവാഹ സംഘങ്ങളുടെ തിരക്കായിരുന്നു. ഞായറാഴ്ച ഇതുവരെ കാണാത്ത തരത്തിലുള്ള തിരക്കാകും ഇവിടെ. 

21ന് 200 വിവാഹങ്ങൾ ബുക്ക് ചെയ്തതോടെ ദേവസ്വം അധികൃതർ ഒന്ന് പരിഭ്രമിച്ചു. ബുക്കിങ് നിർത്തലാക്കി. വർഷങ്ങൾക്ക് മുൻപ് 272 വിവാഹങ്ങൾ നടന്ന ക്ഷേത്രത്തിൽ ബുക്കിങ് നിർത്തി വയ്ക്കുന്നത് ആദ്യത്തെ സംഭവം. ഇതിനെതിരെ മലയാള മനോരമ വാർത്ത നൽകി. അതോടെ ബുക്കിങ് പുനരാരംഭിച്ചു. മനോരമ വാർത്തയെ തുടർന്ന് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. കല്യാണത്തിന് എത്തുന്നവർക്കായി എല്ലാ സൗകര്യവും ഒരുക്കിയതായി ദേവസ്വവും നഗരസഭയും കോടതിയെ അറിയിച്ചു. 21ന് കൂടുതൽ ജീവനക്കാരെയും നിയോഗിച്ചിട്ടുണ്ട്. 

രാവിലെ 8 മുതൽ നഗരസഭയിലെ വിവാഹ റജിസ്ട്രേഷൻ കൗണ്ടറിൽ ഉദ്യോഗസ്ഥനുണ്ടാകും. 21ന് വിവാഹങ്ങളുടെ എണ്ണം കൂടിയതോടെ 3 സ്ഥിരം മണ്ഡപത്തിന് പുറമേ 2 താൽക്കാലിക കല്യാണ മണ്ഡപങ്ങൾ കൂടി തയാറാക്കി. മേൽപുത്തൂർ ഓഡിറ്റോറിയത്തിന് സമീപം പ്രത്യേക പന്തൽ ഒരുക്കി.  വിവാഹത്തിന് എത്തുന്നവർക്ക് ഇവിടെ നിന്ന് ടോക്കൺ നൽകി തിരക്കില്ലാതെ കല്യാണം നടത്താൻ സൗകര്യം ഒരുക്കും. ഒരു സംഘത്തിൽ ഫൊട്ടോഗ്രഫർ അടക്കം 20 പേരിൽ കൂടുതൽ അനുവദിക്കില്ല. വിവാഹത്തിന് 500 രൂപയാണ് വഴിപാട് നിരക്ക്. ഫൊട്ടോഗ്രഫർമാർക്ക് 500 രൂപയുടെ ടിക്കറ്റ് കൂടി എടുക്കണം. 

English Summary: 245 Weddings on a Single Day! Here is All You Need to Know About Guruvayur Temple Marriage Procedure