തൃശൂർ നഗരത്തിലെ ഈ ‘നാടോടി പ്രണയം’ സുഹൃത്തിന്റെ സമ്മാനം
ശരിക്കും നാടോടികളാണ് എന്ന ധാരണയിൽ പാർക്കിലേക്ക് കയറ്റാതെ ഇവരെ തടഞ്ഞത് ഷൂട്ടിനിടയിലെ രസകരമായ നിമിഷമായി. ഒക്ടോബർ 9ന് ആണ് വിവാഹം.....

സുഹൃത്തിന്റെ വിവാഹത്തിന് എന്ത് സമ്മാനം നൽകും? ‘സേവ് ദ് ഡേറ്റ്’ എന്നാണ് സച്ചിൻ വിശ്വനാഥിന്റെ കണ്ടെത്തിയ ഉത്തരം. അങ്ങനെ സുഹൃത്ത് ജെഫിന്റെ വിവാഹത്തിന് സേവ്് ദ് ഡേറ്റ് സച്ചിന്റെ വക. ആവശ്യമായതെല്ലാം സച്ചിൻ ചെയ്തു. അതോടെ നാടോടികളായ ബംഗാളി ദമ്പതികളായി ജെഫിനും പ്രിയ സഖി അനുവും തൃശൂർ നഗരത്തിലെത്തി. ആ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ജെഫിൻ ബ്രിട്ടനിലാണ് ജോലി ചെയ്യുന്നത്. അവിടെയുള്ള സുഹൃത്ത് സച്ചിനാണ് വ്യത്യസ്തമായ ഈ സമ്മാനത്തിനു പിന്നിൽ. സച്ചിന്റെ സുഹൃത്ത് ജോമോൻ വഴി കൺസപ്റ്റ് ഫോട്ടോഷൂട്ടികളിലൂടെ ശ്രദ്ധ നേടിയ ആത്രേയ വെഡ്ഡിങ്ങിന്റെ ജിബിനെ സേവ് ദ് ഡേറ്റ് ചെയ്യാൻ സമീപിക്കുകയായിരുന്നു.
വിവിധ കൺസപ്റ്റുകൾ മുന്നോട്ടുവച്ചെങ്കിലും ഒടുവിൽ ബലൂൺ വിൽപനക്കാരായ ബംഗാളി നാടോടികളുടെ പ്രണയത്തിലേക്ക് എത്തി. ഫോർട്ട് കൊച്ചി ഷൂട്ട് പദ്ധതിയിട്ടത്. എന്നാൽ വിവാഹത്തിരക്കുകൾ വരന്റെ സ്വദേശമായ തൃശൂരിലേക്ക് ഇത് മാറ്റി.
നഗരഹൃദയത്തിലായിരുന്നു ഷൂട്ടെങ്കിലും യാതൊരു മടിയും കൂടാതെ ജെഫിനും അനുവും അഭിനയിച്ചതോടെ മനോഹരമായ ചിത്രങ്ങൾ ലഭിച്ചു. ശരിക്കും നാടോടികളാണ് എന്ന ധാരണയിൽ പാർക്കിലേക്ക് കയറ്റാതെ ഇവരെ തടഞ്ഞത് ഷൂട്ടിനിടയിലെ രസകരമായ നിമിഷമായി. ഒക്ടോബർ 9ന് ആണ് വിവാഹം.