ADVERTISEMENT

വരന്റെ കുടുംബം നൽകിയ വിവാഹവസ്ത്രം ഇഷ്ടമാകാത്തതിനെ തുടർന്ന് വധു വിവാഹത്തിൽ നിന്നും പിന്മാറി. ഉത്തരാഖണ്ഡിലെ ഹൽധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നൽകിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതും ആണെന്ന് ആരോപണമാണ് യുവതി ഉന്നയിച്ചത്. 

 

ഈ വർഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബർ 5ന് വിവാഹം നടത്താൻ തീരുമാനിച്ചു. എന്നാൽ ഇതിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങൾ. വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛൻ യുവതിക്ക് നൽകിയത്. ഇത് വധുവിന് ഇഷ്ടപ്പെട്ടില്ല. ഇതോടെയാണ് വിവാഹത്തിൽ നിന്നും പിന്മാറുകയാണെന്ന് വരന്റെ കുടുംബത്തെ അറിയിച്ചത്. 

 

തുടർന്ന് കുടുംബങ്ങളും തമ്മിൽ വഴക്കുണ്ടാവുകയും ഇരുകൂട്ടരും പൊലീസിനെ സമീപിക്കുകയും ചെയ്തു. പൊലീസ് ഇവരെ സമാധാനിപ്പിച്ച് തിരിച്ചയച്ചു. എന്നാൽ ക്ഷണക്കത്ത് ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയശേഷമുള്ള പിന്‍മാറ്റമായതിനാൽ നഷ്ടപരിഹാരം ലഭിക്കണമെന്ന ആവശ്യവുമായി വരന്റെ കുടംബം വീണ്ടും പൊലീസ് സ്റ്റേഷനിലെത്തി. തുടർന്ന് പൊലീസിന്റെ മധ്യസ്ഥതയിൽ ചർച്ച നടത്തുകയും വധുവിന്റെ കുടുംബം നഷ്ടപരിഹാരം നൽകിയെന്നും ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com