കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം...

കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങൾ ആണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം...

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വിവാഹവേദിക്ക് ചുറ്റും വിഡിയോ പകർത്താൻ കൂടിയവരോട് മാറി നിൽക്കാൻ ആവശ്യപ്പെട്ടതിന്റെ പേരിൽ ഉയരുന്ന വിമർശനങ്ങളോട് പ്രതികരിച്ച് സീരിയൽ താരം ഗൗരി കൃഷ്ണൻ. വധു ഇങ്ങനെ പെരുമാറിയത് ശരിയല്ലെന്നും വിവാഹമെന്ന ചടങ്ങിന് പ്രാധാന്യം നൽകിയില്ലെന്നുമുള്ള വിമർശനമാണ് ഉയർന്നത്. എന്നാൽ താൻ പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ലെന്നും വധു നാണിച്ചുനിന്നില്ലെന്നു പറയുന്നവരോട് സഹതാപം തോന്നുന്നുവെന്നും ഗൗരി സമൂഹമാധ്യമത്തിൽ കുറിച്ചു. വിഡിയോ പകർത്താനായി വേദിക്ക് ചുറ്റും കൂടി നിൽക്കുന്നവരുടെ ചിത്രവും ഗൗരി പങ്കുവച്ചു.

നവംബര്‍ 24ന് കോട്ടയത്തു വച്ചായിരുന്നു ഗൗരിയുടെ വിവാഹം. ഗൗരി നായികയായി അഭിനയിച്ച പൗർണമിത്തിങ്കൾ സീരിയലിന്റെ സംവിധായകൻ മനോജ് പേയാട് ആണ് വരൻ.

ADVERTISEMENT

ഗൗരിയുടെ കുറിപ്പ്: 

വിമർശിക്കുന്ന എല്ലാവർക്കും വേണ്ടി പോസ്റ്റ് ചെയ്യുന്നു. വിളിച്ചു വരുത്തിയ അതിഥികൾക്കൊന്നും കല്യാണം കാണാൻ സാധിക്കാത്തതു പോലെ ഇങ്ങനെ നിൽക്കുന്ന മീഡിയക്കാരോട് രണ്ട് വശത്തേക്കോ, താഴേയ്ക്കോ  മാറിനിന്ന് എടുക്കാനാണ് പറഞ്ഞത്. അതു തെറ്റാണ‌െന്ന് എന്റെ മനസാക്ഷിക്ക് തോന്നിയിട്ടില്ല. കല്യാണം കാണാൻ വന്നവരോട് മറുപടി പറയേണ്ടത് ഞങ്ങളാണ്. കല്യാണദിവസം പെണ്ണ് കാര്യങ്ങൾ നോക്കുന്നു, നാണിച്ചു നിന്നില്ല, എന്നൊക്കെ പറയുന്ന കുലസ്ത്രീ ചേച്ചി മാരോടു സഹതാപം മാത്രം.