‘‘എന്റെ കല്യാണമോ? അതിന് ഇന്നത്തെ പോലെ വല്യ ചടങ്ങൊന്നുമില്ലാരുന്നു കുട്ടീ. അദ്ദേഹം ഒരു പുടവ തന്നു, താലി കെട്ടി. അത്ര തന്നെ’’ – മുത്തശ്ശി തന്റെ വിവാഹവിശേഷം ഒറ്റ വാക്യത്തിൽ ഒതുക്കിയത് കേട്ട് പേരക്കുട്ടികൾ അമ്പരന്നു. കാരണം അവർക്ക് അറിയുന്ന വിവാഹങ്ങൾ ഉത്സവങ്ങളാണ്. പറ്റിയാൽ ആനയും അമ്പാരിയും തന്നെ അതിൽ കാണാൻ കഴിയും. ‘ജീവിതത്തിൽ ഒരിക്കൽ അല്ലേയുള്ളൂ. അപ്പോൾ അത് ആഘോഷമായി തന്നെ നടത്തണം’ എന്നതാണ് ഇക്കാര്യത്തിൽ ജാതിമത ഭേദമന്യേ ഭൂരിഭാഗം പേരുടെയും നിലപാട്. അതുകൊണ്ടുതന്നെ കുബേരനും കുചേലനുമൊക്കെ മക്കളുടെ വിവാഹം തങ്ങളാലാകും വിധം ആർഭാടമാക്കും. (മക്കളുടെ വിവാഹം നടത്തി കുചേലന്മാരായി മാറിയവരുമുണ്ടെന്നത് വേറൊരു കഥ.) ഇങ്ങനെ, ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് ലക്ഷക്കണക്കിന് കോടികൾ മറിയുന്ന സംഭവമായി മാറിക്കഴിഞ്ഞു. കോവിഡ് കാലത്ത് നടത്താൻ കഴിയാതെ നീട്ടിവച്ച വിവാഹങ്ങളുടെ മുതലയും പലിശയും ചേർത്ത ആഘോഷങ്ങളും ആ കാലത്ത് മക്കളുടെ വിവാഹം ഏറ്റവും ചെലവു ചുരുക്കി നടത്തേണ്ടി വന്നതിന്റെ കേട് തീർക്കാൻ മറ്റു മക്കളുടെ വിവാഹത്തിന് ഇരട്ടി ആർഭാടം കാണിക്കാൻ ഒരുങ്ങുന്നവരും ചേർന്ന് വിവാഹവിപണിക്ക് വമ്പൻ ഉണർവാണ് നൽകിയിരിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) എന്ന സംഘടന നടത്തിയ സർവേ പ്രകാരം ഈ വർഷം നവംബർ 4നു തുടങ്ങി ഡിസംബർ 14ന് അവസാനിക്കുന്ന വിവാഹ സീസണിൽ 32 ലക്ഷം വിവാഹങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടത്രെ. ഇതിനെല്ലാം കൂടി വിപണിയിൽ ഇറങ്ങാൻ പോകുന്ന തുക കൂടി കേൾക്കുമ്പോൾ കണ്ണ് തള്ളും, 3.75 ലക്ഷം കോടി!!! ഇന്ത്യയിലെ 35 നഗരങ്ങളിൽ 4302 വ്യാപാരികളിൽ നിന്ന് എടുത്ത കണക്ക് അനുസരിച്ചുള്ള സർവേയാണിത്. യഥാർഥത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സീസൺ എന്നത് എല്ലാ കാലത്തേക്കുമായതിനാൽ ഈ കണക്ക് പിന്നെയും കൂടുമെന്ന് ഉറപ്പ്. ആ നിലയ്ക്ക് ഒരു വർഷത്തെ മുഴുവൻ കണക്കെടുത്താലോ… തുകയിലെ പൂജ്യം എണ്ണിത്തീർക്കാൻ ഇത്തിരി പാടുപെടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എന്റെ കല്യാണമോ? അതിന് ഇന്നത്തെ പോലെ വല്യ ചടങ്ങൊന്നുമില്ലാരുന്നു കുട്ടീ. അദ്ദേഹം ഒരു പുടവ തന്നു, താലി കെട്ടി. അത്ര തന്നെ’’ – മുത്തശ്ശി തന്റെ വിവാഹവിശേഷം ഒറ്റ വാക്യത്തിൽ ഒതുക്കിയത് കേട്ട് പേരക്കുട്ടികൾ അമ്പരന്നു. കാരണം അവർക്ക് അറിയുന്ന വിവാഹങ്ങൾ ഉത്സവങ്ങളാണ്. പറ്റിയാൽ ആനയും അമ്പാരിയും തന്നെ അതിൽ കാണാൻ കഴിയും. ‘ജീവിതത്തിൽ ഒരിക്കൽ അല്ലേയുള്ളൂ. അപ്പോൾ അത് ആഘോഷമായി തന്നെ നടത്തണം’ എന്നതാണ് ഇക്കാര്യത്തിൽ ജാതിമത ഭേദമന്യേ ഭൂരിഭാഗം പേരുടെയും നിലപാട്. അതുകൊണ്ടുതന്നെ കുബേരനും കുചേലനുമൊക്കെ മക്കളുടെ വിവാഹം തങ്ങളാലാകും വിധം ആർഭാടമാക്കും. (മക്കളുടെ വിവാഹം നടത്തി കുചേലന്മാരായി മാറിയവരുമുണ്ടെന്നത് വേറൊരു കഥ.)

Image Credits: IVASHstudio/Shutterstock.com
ADVERTISEMENT

ഇങ്ങനെ, ഇന്ത്യൻ വിവാഹങ്ങൾ ഇന്ന് ലക്ഷക്കണക്കിന് കോടികൾ മറിയുന്ന സംഭവമായി മാറിക്കഴിഞ്ഞു. കോവിഡ് കാലത്ത് നടത്താൻ കഴിയാതെ നീട്ടിവച്ച വിവാഹങ്ങളുടെ മുതലയും പലിശയും ചേർത്ത ആഘോഷങ്ങളും ആ കാലത്ത് മക്കളുടെ വിവാഹം ഏറ്റവും ചെലവു ചുരുക്കി നടത്തേണ്ടി വന്നതിന്റെ കേട് തീർക്കാൻ മറ്റു മക്കളുടെ വിവാഹത്തിന് ഇരട്ടി ആർഭാടം കാണിക്കാൻ ഒരുങ്ങുന്നവരും ചേർന്ന് വിവാഹവിപണിക്ക് വമ്പൻ ഉണർവാണ് നൽകിയിരിക്കുന്നത്. കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ്  (സിഎഐടി) എന്ന സംഘടന നടത്തിയ സർവേ പ്രകാരം ഈ വർഷം നവംബർ 4നു തുടങ്ങി ഡിസംബർ 14ന് അവസാനിക്കുന്ന വിവാഹ സീസണിൽ 32 ലക്ഷം വിവാഹങ്ങൾ ഇന്ത്യയിൽ നടക്കുന്നുണ്ടത്രെ. ഇതിനെല്ലാം കൂടി വിപണിയിൽ ഇറങ്ങാൻ പോകുന്ന തുക കൂടി കേൾക്കുമ്പോൾ കണ്ണ് തള്ളും, 3.75 ലക്ഷം കോടി!!! ഇന്ത്യയിലെ 35 നഗരങ്ങളിൽ 4302 വ്യാപാരികളിൽ നിന്ന് എടുത്ത കണക്ക് അനുസരിച്ചുള്ള സർവേയാണിത്. യഥാർഥത്തിൽ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ സീസൺ എന്നത് എല്ലാ കാലത്തേക്കുമായതിനാൽ ഈ കണക്ക് പിന്നെയും കൂടുമെന്ന് ഉറപ്പ്. ആ നിലയ്ക്ക് ഒരു വർഷത്തെ മുഴുവൻ കണക്കെടുത്താലോ… തുകയിലെ പൂജ്യം എണ്ണിത്തീർക്കാൻ ഇത്തിരി പാടുപെടും.

സിഎഐടിയുടെ സർവേ പ്രകാരം ഇപ്പോൾ നടക്കുന്ന വിവാഹങ്ങളിൽ 5 ലക്ഷം വിവാഹങ്ങളുടെ ചെലവ് 3 ലക്ഷം രൂപയിൽ ഒതുങ്ങുന്നതാണ്. 10 ലക്ഷം വിവാഹങ്ങളിൽ 5 ലക്ഷത്തിലും 10 ലക്ഷം വിവാഹങ്ങളിൽ 10 ലക്ഷത്തിലും 5 ലക്ഷം വിവാഹങ്ങളിൽ 25 ലക്ഷത്തിലും അര ലക്ഷം വിവാഹങ്ങളിൽ 50 ലക്ഷത്തിലും അര ലക്ഷം വിവാഹങ്ങളിൽ ഒരു കോടിക്കടപ്പുറത്തും ചെലവ് എത്തിനിൽക്കും. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യയിൽ 25 ലക്ഷം വിവാഹമാണുണ്ടായത്. അന്ന് 3 ലക്ഷം കോടിയുടെ വ്യാപാരമാണ് ഉണ്ടായതെന്നാണ് കണക്ക്. ഈ സീസണിനു ശേഷം അടുത്ത വർഷം ജനുവരി 14 മുതൽ ജൂലൈ വരെ വീണ്ടും ഉത്തരേന്ത്യൻ വിവാഹ സീസൺ സജീവമാകും. വിവാഹ സീസൺ തുടങ്ങുന്നതിനു മുന്നോടിയായി വീടുകളുടെ അറ്റകുറ്റപ്പണിയും വീട്ടുപകരണങ്ങൾ വാങ്ങലുമൊക്കെയായി ഓരോ കൂട്ടരും ചെലവഴിച്ച ലക്ഷങ്ങൾ ഇതിനു പുറമേയാണ്.

ADVERTISEMENT

∙ കേരളം തിളങ്ങുന്നു

ഏറ്റവും ലളിതമായ പുടവ കൊടുക്കലിൽനിന്ന്, പിന്നീടുള്ള വർഷങ്ങളിൽ വീട്ടുമുറ്റങ്ങളിലോ ആരാധനാലയങ്ങളിലോ നടക്കുന്ന ചെറിയ ചടങ്ങുകളിലേക്കും അവിടെ നിന്ന് ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന ഇത്തിരി മികച്ച ആഘോഷങ്ങളിലേക്കും വളർന്ന കേരള വിവാഹങ്ങൾ ഇന്ന് എത്തിനിൽക്കുന്നത് ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകളിലാണ്. കേരളത്തിനകത്തുള്ള ടൂറിസം സെന്ററുകളിലും ഗോവയിലും ബെംഗളൂരൂവിലും മഹാബലിപുരത്തും ആൻഡമാനിലുമൊക്കെ നടക്കുന്ന ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്ന ആശയത്തിലേക്ക് ഇവിടത്തെ സമ്പന്നരും മധ്യവർഗക്കാരുമൊക്കെ എത്തിക്കഴിഞ്ഞു. അതിൽ തന്നെ തീം വെഡ്ഡിങ്ങുകളാണ് യുവാക്കളുടെ ഹരം. ഇത്തരം വിവാഹ ചടങ്ങുകളിലേക്ക് ഏറ്റവും അടുപ്പമുള്ള നൂറോ ഇരുനൂറോ പേർക്കു മാത്രമേ ക്ഷണം കാണൂ. പക്ഷേ, സാമൂഹിക ജീവിതം കുറച്ചു കൂടി വിപുലമായി കൊണ്ടാടുന്ന കേരളത്തിൽ വ്യാപകമായുള്ളത് ആയിരങ്ങൾ പങ്കെടുക്കുന്ന വിവാഹങ്ങളാണ്. മക്കൾക്ക് വിവാഹം ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങായി മതിയെന്നു വാശിപിടിച്ചാൽ റിസപ്ഷനെങ്കിലും ജനബാഹുല്യമുള്ളതാകണമെന്ന് കുടുംബത്തിലെ മുതിർന്നവർ തീരുമാനിക്കും. ആളു കൂടുന്ന വിവാഹങ്ങൾക്കും വിരുന്നുകൾക്കും കൺവൻഷൻ സെന്ററുകളാണ് പലപ്പോഴും വേദിയാകുന്നത്.

ADVERTISEMENT

∙ ആലിയയെ പോലെ മേക്കപ്പ്, നയൻതാരയുടെ കോസ്റ്റ്യും 

കേരള വിവാഹങ്ങളിൽ ഇന്ന് ആഘോഷങ്ങൾ കടമെടുക്കുന്നത് ഉത്തരേന്ത്യൻ സെലിബ്രിറ്റി വിവാഹ ചടങ്ങുകളിൽ നിന്നാണ്. കോടികൾ പൊടിച്ചു നടക്കുന്ന ബോളിവുഡ് വിവാഹങ്ങളും വമ്പൻ വ്യവസായി കുടുംബങ്ങളിലെ വിവാഹങ്ങളുമാണ് മാതൃക. പറ്റിയാൽ അതിന്റെ ഒരു മിനിയേച്ചർ പതിപ്പ് തങ്ങളുടെ വിവാഹത്തിന് ഒരുക്കണമെന്നാണ് പല യുവാക്കളുടെയും മോഹം. ഇത്തരത്തിൽ ഈ വർഷം ഏറെ ചർച്ച ചെയ്യപ്പെട്ടതാണ് ആലിയ - രൺബീർ, നയൻതാര - വിഘ്നേഷ് ശിവൻ വിവാഹങ്ങൾ. ഹൽദിയും മെഹന്ദിയും സംഗീതുമൊക്കെയായി വിവാഹ ചടങ്ങുകങ്ങൾ, ഏതു മതക്കാരുടെയായാലും, പല ദിവസങ്ങളിലേക്ക് നീളുകയാണ്. ഇതിനെല്ലാമണിയാൻ വധുവിനു മാത്രമല്ല കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും വരെ ഡിസൈനർ വസ്ത്രങ്ങളും ആഭരണങ്ങളും വാങ്ങുന്നവരുണ്ട്. 

ലളിതമായ കാർഡിൽ മലയാളത്തിൽ അച്ചടിച്ചിരുന്ന ക്ഷണക്കത്തുകൾ ഇന്ന് അപൂർവമാണ്. എഴുത്തുകാരോ ഭാഷാസ്നേഹികളോ ഒക്കെയാണ് ഇത്തരം കത്തുകൾ ഇന്നും തിരഞ്ഞെടുക്കുന്നത്.  ഡിസൈനർമാരെ കൊണ്ടു ചെയ്യിച്ച അതുല്യമായ ക്ഷണക്കത്തുകളാണ് കൂടുതൽ പേരുടെയും ചോയ്സ്. ചെലവഴിക്കാൻ പണമുള്ളവർ വിവാഹ ക്ഷണക്കത്ത് നൽകുന്നത് മധുരപലഹാരങ്ങൾ നിറച്ച ബോക്സും പൂക്കളുമൊക്കെ ഒപ്പം ചേർത്താണ്. ക്ഷണക്കത്തിനൊപ്പം സാരിയും മറ്റും നൽകുന്നവരുമുണ്ട്.

പ്രതീകാത്മക ചിത്രം (Photo - Istockphoto/Subodh Agnihotri)

സേവ് ദ് ഡേറ്റ് വിഡിയോകളാണ് ഇപ്പോൾ കേരളത്തിൽ ഏറ്റവും ഹിറ്റ്. വ്യത്യസ്തതകൾക്കായി പണമെറിഞ്ഞ്, മികച്ച തിരക്കഥാകൃത്തുക്കളെയും സംവിധായകരെയും വരെ ഇതിനായി യുവാക്കൾ കണ്ടെത്തുന്നുണ്ട്. സേവ് ദ് ഡേറ്റ് കുളമായാലും വിവാദമായാലും വിഡിയോ ലക്ഷക്കണക്കിന് പേർ കാണും. അതുകൊണ്ട് എന്തു ചെയ്തും വേറിട്ട കാഴ്ചയായി മാറാൻ ശ്രമിക്കുന്നവരുമുണ്ട്. വെഡ്ഡിങ് ഫോട്ടോ ഷൂട്ടാണ് ലക്ഷങ്ങൾ ചെലവഴിക്കേണ്ടി വരുന്ന മറ്റൊരു കാര്യം. ടൂറിസം കേന്ദ്രങ്ങളിലും മറ്റും നടക്കുന്ന പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഷൂട്ടുകൾ കൂടി ചേർന്ന ഒരു പാക്കേജാണ് മിക്കവാറും പേർക്ക് വിവാഹ ഫോട്ടോ - വിഡിയോ ചിത്രീകരണങ്ങൾ. സിനിമയെ വെല്ലുന്ന രീതിയിലാണ് പലപ്പോഴും ഇവയുടെ തീമും ചിത്രീകരണവും.

∙ അടിപൊളി നൃത്തച്ചുവടുമായി വധു

അടിപൊളി പാട്ടിനൊപ്പം നൃത്തം വച്ച് വിവാഹവേദിയിലേക്ക് എത്തുന്ന വധുക്കളുടെ കാലമാണ്. കൂടെയാടാൻ കൂട്ടുകാരും കസിൻസുമെല്ലാം ഉണ്ടാകും. പണം കൊടുത്ത് നൃത്തസംഘത്തെ എത്തിക്കാറുണ്ട് പലരും. സമ്പന്നരായ ചിലർ താരങ്ങളെ തന്നെ ഇതിനായി എത്തിക്കാറുണ്ട്. വിവാഹത്തിന് മുൻപ് സംഗീത് ചടങ്ങിലും വിവാഹത്തിനു ശേഷമുള്ള വിരുന്നിലുമൊക്കെ നൃത്തം ചെയ്യാൻ വധൂവരന്മാരെയും ബന്ധുക്കളെയും കൂട്ടുകാരെയും പരിശീലിപ്പിക്കുന്ന കോറിയോഗ്രാഫർമാരുമുണ്ട്.

∙ പറന്നു വരും പൂക്കൾ 

‘‘എന്റെ കല്യാണത്തിന് കുരുത്തോലയും പനയോലയും കുലവാഴയുമൊക്കെയായിരുന്നു അലങ്കാരങ്ങൾ’’ - മുത്തശ്ശി വീണ്ടും ഓർമയുടെ കെട്ടഴിച്ചു തുടങ്ങി. പ്രകൃതിയോടിണങ്ങി നടന്നിരുന്ന അക്കാലത്തെ വിവാഹങ്ങൾ പോലെത്തന്നെയാണ് ഇപ്പോൾ നടക്കുന്ന പല വിവാഹങ്ങളും. പക്ഷേ, ഓരോ അലങ്കാരത്തിന്റെയും വില കേട്ടാൽ അമ്പരക്കും. കാരണം ചൈന, തായ്‌ലൻഡ്, നെതർലൻഡ്സ് എന്നിവിടങ്ങളിൽ നിന്നൊക്കെയാണ് അലങ്കാരത്തിനുള്ള പൂക്കൾ പറന്നിറങ്ങുന്നത്. ലക്ഷക്കണക്കിന് കിലോ പൂക്കളാണ് കട് ഫ്ലവറായും ഡ്രൈ ഫ്ലവറായും ഇന്ത്യൻ വിവാഹവേദികൾ അലങ്കരിക്കാൻ വേണ്ടി വരുന്നത്. ഇന്ത്യയിലെ പുഷ്പ കർഷകർക്കും ഇത് വമ്പൻ വിപണിയാണ്.

∙ അലങ്കാരമായി തുളസിമാല

അലങ്കാരങ്ങളുടെയും ആർഭാടങ്ങളുടെയും കണക്കുകൾ നിരത്തി ഞെട്ടിക്കുന്നവർക്കിടയിൽ വേറിട്ട കാഴ്ചകളാകുന്ന ചിലരുണ്ട്. സബ് റജിസ്ട്രാർ ഓഫിസിലെ ഒപ്പിൽ ജീവിതം തുടങ്ങുന്നവർ. കോട്ടൺ സാരിയോ ചുരിദാറോ ധരിച്ചെത്തുന്ന ആ വധുക്കൾ ഇന്ന് അത്ര അപൂർവതയല്ല. ദേവാലയങ്ങളിൽ പോയി എട്ടോ പത്തോ പേരുടെ സാന്നിധ്യത്തിൽ തുളസിമാലയോ, നൂലിൽ കോർത്ത മിന്നോ അണിഞ്ഞ് ഏറ്റവും ലളിതമായി ജീവിതം തുടങ്ങുന്നവരുമുണ്ട്. കേരളത്തിന്റെ സ്വന്തം കൈത്തറി വസ്ത്രങ്ങൾ ധരിച്ച്, കുപ്പിവളകളോ മൺവളകളോ അണിഞ്ഞ്, പനയോലയും കുരുത്തോലയും അലങ്കാരമായ ചെറുമണ്ഡപത്തിൽ വിവാഹം നടത്തി, അതിഥികൾക്ക് വേവിച്ച കപ്പയോ, കാച്ചിലോ കൂടെ കാന്താരിമുളക് ചമ്മന്തിയും വിളമ്പി, വന്നവർക്കെല്ലാം വൃക്ഷത്തൈകൾ സമ്മാനിച്ച് വിവാഹം കഴിക്കുന്നവരുടെ എണ്ണവും ഏറിവരികയാണ്. 

ഏതുതരം വിവാഹവും ഒരാൾക്ക് തിരഞ്ഞെടുക്കാം. പക്ഷേ ഒന്നു മാത്രം മറക്കാതിരിക്കുക; കീശയ്ക്കിണങ്ങുന്നതാവണം സ്വപ്നങ്ങൾ. മറ്റുള്ളവർ ചെയ്യുന്നതെല്ലാം അനുകരിക്കാൻ നിൽക്കാതെ വേറിട്ട വഴിയിൽ ചിന്തിച്ചും വിവാഹം അതുല്യമാക്കാം.

English Summary: Indians Spend more Money now; The Changing Trends of Indian Weddings

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT