‘എനിക്ക് രണ്ടാമതൊരു അവസരം കൂടി കിട്ടി’: പ്രശസ്ത എഴുത്തുകാരൻ അമീഷ് ത്രിപാഠി വിവാഹിതനായി
ശിവ ട്രിലോജിയിലൂടെ ഇന്ത്യൻ സാഹിത്യലോകത്ത് ഏറെ പ്രശസ്തനായ എഴുത്തുകാരനും ഡിപ്ലോമാറ്റുമായ അമീഷ് ത്രിപാഠി വിവാഹിതനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലണ്ടനിൽ വെച്ച് നടന്ന ലളിതമായ ചടങ്ങിലാണ് അമീഷ് ശിവാനിയെ വിവാഹം ചെയ്തത്.

ശിവ ട്രിലോജിയിലൂടെ ഇന്ത്യൻ സാഹിത്യലോകത്ത് ഏറെ പ്രശസ്തനായ അമീഷ് ത്രിപാഠി വിവാഹിതനായി. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ലണ്ടനിൽ വച്ച് നടന്ന ലളിതമായ ചടങ്ങിലാണ് അമീഷ് ശിവാനിയെ വിവാഹം ചെയ്തത്.
‘ജീവിതത്തിൽ ഒരു നിമിഷം വരുന്നു, അതിന്റെ സൗന്ദര്യം അതിന്റെ ലാളിത്യത്തിലാണ്. ശിവന്റെയും ഞങ്ങളുടെ മാതാപിതാക്കളുടെയും മക്കളുടെയും സ്നേഹത്തോടെയും അനുഗ്രഹത്തോടെയും ഞങ്ങൾ വിവാഹിതരായി. ഇനി ഞങ്ങൾ ഭാര്യാ ഭർത്താക്കൻമാരാണ്. എനിക്ക് രണ്ടാമതൊരു അവസരം കൂടി കിട്ടി’. അമീഷ് ട്വിറ്ററിൽ കുറിച്ചു.
നെഹ്റു സെന്ററിൽ ഡയറക്ടറായ ശിവാനിയെ ലണ്ടനിൽവെച്ചാണ് അമീഷ് പരിചയപ്പെട്ടത്. നിരവധി പേരാണ് പ്രിയ എഴുത്തുകാരന് ആശംസകളുമായെത്തുന്നത്. അമീഷിന്റെ രണ്ടാം വിവാഹമാണിത്. നേരത്തേ പ്രീതി വ്യാസിനെ വിവാഹം ചെയ്തിരുന്നു. 20 വർഷത്തെ വിവാഹ ജീവിതത്തിന് ശേഷം 2019ൽ വിവാഹമോചനം നേടി.