ഗൗരിയെ സ്വന്തമാക്കാൻ പേര് മാറ്റി ഷാറുഖ് ഖാൻ; നിക്കാഹിനായി ‘ആയിഷ’യായി ഗൗരി
ഷാറുഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 32 വർഷമായി. 1991-ൽ നടന്ന ഇവരുടെ വിവാഹം ഹിന്ദു ആചാര പ്രകാരവും മുസ്ലിം ആചാര പ്രകാരവും നടത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം സംബന്ധിച്ച് പുത്തൻ വാർത്തകൾ പുറത്തു വരുകയാണ്. ഗൗരി ഖാനെ വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ, ഷാറുഖ് സ്വന്തം പേര് 'ജീതേന്ദർ കുമാർ തുള്ളി'

ഷാറുഖ് ഖാനും ഗൗരി ഖാനും വിവാഹിതരായിട്ട് 32 വർഷമായി. 1991-ൽ നടന്ന ഇവരുടെ വിവാഹം ഹിന്ദു ആചാര പ്രകാരവും മുസ്ലിം ആചാര പ്രകാരവും നടത്തിയിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹം സംബന്ധിച്ച് പുത്തൻ വാർത്തകൾ പുറത്തു വരുകയാണ്. ഗൗരി ഖാനെ വിവാഹം കഴിക്കാൻ ഒരുങ്ങിയപ്പോൾ, ഷാറുഖ് സ്വന്തം പേര് 'ജീതേന്ദർ കുമാർ തുള്ളി' എന്ന് മാറ്റി എന്നാണ് റിപ്പോർട്ടുകൾ.
മുഷ്താഖ് ഷെയ്ഖിന്റെ ‘ഷാറുഖ് കാൻ’ എന്ന പുസ്തകത്തിലാണ് ഇതു സംബന്ധിച്ച വെളിപ്പെടുത്തൽ. രണ്ടുപേർക്കു വേണ്ടിയാണ് ഈ പേര് തിരഞ്ഞെടുത്തതെന്നാണ് പുസ്തകത്തിൽ ഷാറുഖ് പറയുന്നത്. താൻ ബോളിവുഡ് നടനെപ്പോലെയാണെന്ന് കരുതിയ മുത്തശ്ശിക്ക് വേണ്ടി ജീതേന്ദറിനെ തിരഞ്ഞെടുത്തു. നടൻ രാജേന്ദ്രകുമാറിന്റെ പേരിനൊപ്പമുള്ള തുള്ളി എന്ന പേരും തിരഞ്ഞെടുത്തു എന്ന് പുസ്തകത്തിൽ പറയുന്നു. ആര്യസമാജത്തിൽ വച്ച് നടന്ന വിവാഹത്തിനായാണ് മറ്റൊരു പേര് താരം തിരഞ്ഞെടുത്തത്.
ഷാറുഖ് ഖാൻ തന്റെ വിവാഹത്തിന് ജീതേന്ദർ കുമാർ തുള്ളി എന്ന് തിരഞ്ഞെടുത്തപ്പോൾ, മുസ്ലീം ആചാരപ്രകാരമുള്ള നിക്കാഹിനായി ഭാര്യ ഗൗരി ആയിഷ എന്ന പേരും തിരഞ്ഞെടുത്തു. ഞങ്ങൾ ഇത് കൂടുതൽ ആരോടും പറഞ്ഞിട്ടില്ലെന്നും താരം പുസ്തകത്തിൽ വ്യക്തമാക്കി.
ഷാറുഖും ഗൗരിയും ഒന്നിക്കുന്നതിന് മുമ്പ് ചില തടസ്സങ്ങൾ നേരിട്ടിരുന്നു. ഗൗരിയുടെ അമ്മ ആദ്യം ഇരുവരുടെയും വിവാഹത്തിന് അനുകൂലമായിരുന്നില്ല. ദമ്പതികൾക്ക് ആര്യൻ, സുഹാന, അബ്രാം എന്നീ മൂന്ന് മക്കളുണ്ട്.
Content Summary: SRK changed his name to Jeetender for wedding with Gauri