പുസ്തകസഞ്ചിയുമായി സൈക്കിളിൽ തുടങ്ങിയ യാത്ര, ജീവിതസഖിയാക്കിയത് മുറപ്പെണ്ണിനെ; ‘ചായി’ എന്നും സിദ്ദീഖിന് പ്രിയപ്പെട്ടവൾ
മലയാള സിനിമയുടെ ‘ഗോഡ്ഫാദറുടെ’ വിയോഗത്തിൽ കണ്ണീരണിയുകയാണ് സിനിമാ ലോകം. ചെയ്തുവച്ച ഓരോ സിനിമയിലും മലയാളിയുടെ മനസ്സറിഞ്ഞ സിദ്ദീഖ് ബാക്കി വച്ച സിനിമകൾ മാത്രമാണ് ഇനി പ്രേക്ഷകർക്ക് കൂട്ട്. സിനിമയിൽ മാത്രമല്ല, സ്വകാര്യ ജീവിതത്തിലും സിദ്ദീഖ് എന്നും മിതത്വവും സ്നേഹവും തുളുമ്പുന്ന മനുഷ്യനാണ്. എറണാകുളം

മലയാള സിനിമയുടെ ‘ഗോഡ്ഫാദറുടെ’ വിയോഗത്തിൽ കണ്ണീരണിയുകയാണ് സിനിമാ ലോകം. ചെയ്തുവച്ച ഓരോ സിനിമയിലും മലയാളിയുടെ മനസ്സറിഞ്ഞ സിദ്ദീഖ് ബാക്കി വച്ച സിനിമകൾ മാത്രമാണ് ഇനി പ്രേക്ഷകർക്ക് കൂട്ട്. സിനിമയിൽ മാത്രമല്ല, സ്വകാര്യ ജീവിതത്തിലും സിദ്ദീഖ് എന്നും മിതത്വവും സ്നേഹവും തുളുമ്പുന്ന മനുഷ്യനാണ്. എറണാകുളം പുല്ലേപ്പടിയിലെ വീട്ടിൽ നിന്ന് തുടങ്ങിയ ചിരിയുടെ തിളക്കത്തിൽ എന്നും വീട്ടുകാർക്കും സിദ്ദീഖ് ഒരിടം നൽകിയിട്ടുണ്ട്. സിനിമയെ പോലെ കുടുംബത്തെയും ചേർത്തു നിർത്തുന്ന വ്യക്തിയാണ് സിദ്ദീഖ്.
വിവാഹം ചെയ്തത് മുറപ്പെണ്ണിനെ
‘ചായി’ എന്നാണ് ഭാര്യ സാജിതയെ സിദ്ദീഖ് വിളിക്കാറുള്ളത്. കുട്ടിക്കാലം മുതൽ കളിച്ചു നടന്ന ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരാവുകയായിരുന്നു. അഞ്ചാം വയസ്സിലാണ് സാജിത ആദ്യമായി തന്റെ ഭർത്താവ് സിദ്ദീഖിനെ കാണുന്നത്. ഒരു കസിൻ മാത്രമായിരുന്നു സാജിതയ്ക്ക് അന്ന് സിദ്ദീഖ്. കൊച്ചി പുല്ലേപ്പടിയിലെ ദാറുൽ ഉലൂം ഹയർസെക്കൻഡറി സ്‌കൂളിലേക്കുള്ള ആദ്യ ദിനത്തിൽ ഒരു ഹെർക്കുലീസ് സൈക്കിളിന് മുന്നിലിരുന്ന് അവർ യാത്ര തുടങ്ങി. സാജിതയുടെ ബന്ധുവായ സിദ്ദീഖിനെയായിരുന്നു അവളെ ആദ്യ ദിനം സ്കൂളിലെത്തിക്കാനായി ഏർപ്പാടാക്കിയത്. ’ഹെർക്കുലീസ് സൈക്കിളിന് മുന്നിൽ എന്നെ ഇരുത്തി, പുസ്തമുള്ള സഞ്ചി പുറകിൽ വച്ച് ഞങ്ങൾ യാത്ര തുടങ്ങി, എന്റെ ഭർത്താവ് സിദ്ദീഖിനെ കുറിച്ചുള്ള ആദ്യ ഓർമ എനിക്കതാണ്’. ജീവിതത്തിൽ പിന്നീട് ഒരുപാട് യാത്രകൾ പോയിട്ടുണ്ടെങ്കിലും എന്നും സാജിത ഓർത്തുവെക്കുന്ന ദിനമായിരുന്നു അത്.
സിദ്ദീഖിന്റെ അച്ഛന്റെ സഹോദരിയുടെ മകളാണ് സാജിത. ചെറുപ്പത്തിൽ തന്നെ ഇരുവരുമായുള്ള വിവാഹം വീട്ടുകാർ നിശ്ചയിച്ചിരുന്നു. 1984 മെയ് 6-ന് ദാറൂൽ ഉലൂം ഓഡിറ്റോറിയത്തിൽ വെച്ച് അവർ വിവാഹിതരായി. വിവാഹത്തിന് ശേഷം ഫാസിലിന്റെ അസിസ്റ്റന്റായി സിദ്ദീഖ് പോകുമ്പോൾ സാജിതയ്ക്ക് വയസ്സ് 16 മാത്രം. ഫോൺകോളുകളോ കത്തുകളോ ഇല്ലാതെ ഒരുപാട് ദിവസം ജീവിച്ചു.
ജീവിതത്തിലുടനീളം തിരക്കുള്ള ഒരു മനുഷ്യനായിരുന്നു സിദ്ദീഖ്. വിവാഹ ജീവിതത്തിൽ പരസ്പര ബഹുമാനവും വിശ്വാസവുമാണ് ഏറ്റവും വലുതെന്നാണ് സാജിതയുടെ പക്ഷം. ‘പരസ്പരം പൊരുത്തപ്പെടാൻ പഠിക്കണം. ആരും പൂർണ്ണരല്ല. എല്ലാവർക്കും കുറവുകളുണ്ട്. പരസ്പരം ക്ഷമിക്കണം’. വിവാഹ ജീവിതത്തെ പറ്റി സാജിതയ്ക്ക് പറയാനുള്ളത് ഇതുമാത്രമാണ്. ഇത്രയും കാലം അവരുെട ജീവിതം മുന്നോട്ട് കൊണ്ടുപോയതും ഈ വാക്കുകളാണ്.
Content Highlights: Siddique | Wedding | Life | Manoramaonline