ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയുണ്ടാവരുത്, റിലേഷൻഷിപ്പ് റീൽ ചെയ്യണം; വരനെ തേടി യുവതിയുടെ വിവാഹ പരസ്യം
അനുയോജ്യരായവരിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊണ്ടുള്ള പരസ്യങ്ങളിപ്പോൾ സർവ സാധാരണമാണ്. മികച്ച പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പവഴിയുമാണ് മാട്രിമോണിയൽ പരസ്യങ്ങൾ. ജോലി, വിദ്യാഭ്യാസം, ഉയരം, നീളം, എന്നിവയിലെല്ലാമുള്ള പലരുടെയും ഡിമാന്റുകൾ പരസ്യങ്ങളിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം

അനുയോജ്യരായവരിൽ നിന്ന് വിവാഹാലോചന ക്ഷണിച്ചു കൊണ്ടുള്ള പരസ്യങ്ങളിപ്പോൾ സർവ സാധാരണമാണ്. മികച്ച പങ്കാളിയെ കണ്ടെത്താനുള്ള എളുപ്പവഴിയുമാണ് മാട്രിമോണിയൽ പരസ്യങ്ങൾ. ജോലി, വിദ്യാഭ്യാസം, ഉയരം, നീളം, എന്നിവയിലെല്ലാമുള്ള പലരുടെയും ഡിമാന്റുകൾ പരസ്യങ്ങളിൽ രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ‘റീൽസ്’ പാർട്ണറെ തേടിക്കൊണ്ടുള്ള യുവതിയുടെ മാട്രിമോണിയൽ പരസ്യമാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.
ആയുഷി ഗുപ്ത എന്ന എക്സ് അക്കൗണ്ടിലാണ് വിവാഹപരസ്യം പങ്കുവച്ചത്. സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ വരനെ തേടുന്നു എന്നാണ് പരസ്യത്തിലുള്ളത്. ‘ഞാൻ റിയ. അനുയോജ്യനായൊരു റീൽ പാർട്ണറെയും വരനെയും തേടുന്നു. വരൻ ക്യാമറയ്ക്ക് മുന്നിൽ നിൽക്കാൻ മടിയില്ലാത്തവനാകണം. ഒപ്പം റിലേഷൻഷിപ്പ് റീലുകൾ ചെയ്യാൻ തയാറാകണം. കൂടാതെ ട്രെൻഡിങ് പാട്ടുകൾക്ക് എങ്ങനെ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്യണമെന്ന് അറിയണമെന്നും കൂട്ടുകുടുംബത്തിൽ നിന്നുള്ള ആൾ ആകരുതെന്നും’ പരസ്യത്തിൽ പറയുന്നു. ഒപ്പം എന്നെ സമീപിക്കുന്നതിന് മുൻപ് ‘ഹാഫ് ലൗ ഹാഫ് അറേഞ്ച്ഡ്’ എന്ന സീരിസ് കാണണമെന്നും റിയ പരസ്യത്തിൽ വ്യക്തമാക്കി.
നിരവധി പേരാണ് വ്യത്യസ്തമായ ഈ മാട്രിമോണിയൽ പരസ്യത്തിന് കമന്റുമായെത്തുന്നത്. മാനേജർക്ക് പകരം വരൻ എന്ന് അറിയാതെ ടൈപ്പ് ചെയ്തതാണെന്ന് തോന്നുന്നു, യുവതിക്ക് റീൽസ് പാർട്ണറെയാണ് വേണ്ടത് അല്ലാതെ ലൈഫ് പാർടണറെയല്ല എന്നെല്ലാമാണ് കമന്റുകൾ.